ഇന്ത്യ - ദക്ഷിണാഫ്രിക്ക അവസാന ടി20 ഇന്ന്; സഞ്ജു ഇന്നും ടീമിലുണ്ടാവില്ലെന്ന് സൂചന | IND vs SA 5th T20 Today Shubman Gill To Return Recovering From Injury Sanju Samson Will Not Play Says Report Malayalam news - Malayalam Tv9

India vs South Africa: ഇന്ത്യ – ദക്ഷിണാഫ്രിക്ക അവസാന ടി20 ഇന്ന്; സഞ്ജു ഇന്നും ടീമിലുണ്ടാവില്ലെന്ന് സൂചന

Updated On: 

19 Dec 2025 | 07:42 AM

Shubman Gill To Play 5th T20: അഞ്ചാം ടി20യിൽ ശുഭ്മൻ ഗിൽ ടീമിൽ തിരികെയെത്തിയേക്കും. സഞ്ജു ഇന്ന് കളിക്കില്ലെന്നാണ് സൂചന.

1 / 5
​ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ടി20 മത്സരം ഇന്ന്. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. നാല് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ലഖ്നൗവിൽ തീരുമാനിച്ചിരുന്ന നാലാമത്തെ മത്സരം കടുത്ത മഞ്ഞ് മൂലം ഉപേക്ഷിച്ചിരുന്നു. (Image Credits- PTI)

2 / 5
ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ തലവേദനകൾ. ഇരുവരും ഫോം ഔട്ടാണ്. സൂര്യകുമാർ ടി20 റാങ്കിംഗിൽ 10ആം സ്ഥാനത്തേക്ക് വീണു. ശുഭ്മൻ ഗിൽ ആവട്ടെ തുടരെ നിരാശപ്പെടുത്തുന്നു. ഇന്ത്യയെ സംബന്ധിച്ച് ഇരുവരും ഫോമിലെത്തിയേ മതിയാവൂ.

3 / 5
കഴിഞ്ഞ കളി ഗില്ലിന് പകരം സഞ്ജു സാംസൺ ടീമിലെത്തേണ്ടതായിരുന്നു. എന്നാൽ, കളി ഉപേക്ഷിച്ചതിനാൽ സഞ്ജുവിൻ്റെ അവസരം നഷ്ടമായി. പരിക്ക് മാറിയ ശുഭ്മൻ ഗിൽ ഇന്ന് ടീമിൽ തിരികെയെത്തുമെന്നതിനാൽ സഞ്ജു ഇന്നും ടീമിലുണ്ടായേക്കില്ല. ഗിൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

4 / 5
ലോകകപ്പ് ടീമിലേക്ക് അവകാശവാദമുന്നയിക്കാൻ സഞ്ജുവിന് ലഭിച്ച ഒരേയൊരു അവസരമായിരുന്നു ഇത്. ഇനി ന്യൂസീലൻഡ് പരമ്പരയിൽ ഒരു തരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ സഞ്ജു ലോകകപ്പ് ടീമിൽ ഇടം നേടുമോ എന്ന് പോലും ഇപ്പോൾ സംശയമാണ്.

5 / 5
അഹ്മദാബാദ് സ്റ്റേഡിയത്തിൽ ശുഭ്മൻ ഗില്ലിന് തകർപ്പൻ റെക്കോർഡുകളാണ് ഉള്ളത്. 20 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 52 ശരാശരിയും 162 സ്ട്രൈക്ക് റേറ്റും ഉൾപ്പെടെ 1024 റൺസാണ് താരം നേടിയത്. മൂന്ന് സെഞ്ചുറിയും നാല് ഫിഫ്റ്റിയും താരത്തിനുണ്ട്.

Follow Us
Related Photo Gallery
Gooseberry Benefits: ഭക്ഷണത്തിന് മുൻപ് നെല്ലിക്ക കഴിച്ചാൽ പ്രമേഹം പൂർണ്ണമായി മാറുമോ?; സത്യമെന്ത്
Shukra Nakshatra Parivartan: കുടുംബ കലഹം, ആരോഗ്യത്തിൽ പ്രശ്നം, ഓഫീസിൽ ചതി;മിഥുനം ഉൾപ്പെടെ രാശിക്കാർക്ക് ഇനി സങ്കടങ്ങളുടെ വരവ്! ശുക്രൻ രാശി മാറുന്നു
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ