12th Pay Commission: ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി; ജീവനക്കാരുടെ ആവശ്യങ്ങൾ എന്തെല്ലാം…
Kerala Government Employees Demands: സർക്കാർ ജീവനക്കാരോട് യുഡിഎഫ് സർക്കാർ പ്രതികാരബുദ്ധിയോടെയും ദുർവാശിയോടെയുമാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി തുടങ്ങി നിരവധി ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. കാൽ ലക്ഷത്തോളം ജീവനക്കാരും അധ്യാപകരും പങ്കെടുത്ത സമരം രാവിലെ മുതൽ ഉച്ചവരെ നീണ്ടുനിന്നിരുന്നു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം നടപ്പാക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തിയിരുന്നു. സർക്കാർ ജീവനക്കാരോട് യുഡിഎഫ് സർക്കാർ പ്രതികാരബുദ്ധിയോടെയും ദുർവാശിയോടെയുമാണ് പെരുമാറുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.
ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി തുടങ്ങി നിരവധി ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം. കാൽ ലക്ഷത്തോളം ജീവനക്കാരും അധ്യാപകരും പങ്കെടുത്ത സമരം രാവിലെ മുതൽ ഉച്ചവരെ നീണ്ടുനിന്നിരുന്നു. ജീവനക്കാർ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ ഇവയെല്ലാമാണ്….
അഞ്ച് വർഷ തത്ത്വത്തിൽ ശമ്പള പരിഷ്കരണം
അഞ്ച് വർഷ തത്ത്വം അംഗീകരിച്ച് 12-ാം ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങളെന്ന് സമരസമിതി ജനറൽ കൺവീനർ എം.വി. ശശിധരൻ പറഞ്ഞു. ശമ്പള പരിഷ്കരണ കമ്മിഷന്റെ കാലാവധി ദീർഘിപ്പിക്കാനുള്ള അപേക്ഷയിൽ മാസങ്ങളായിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് സമരസമിതി ചെയർമാൻ ടി.കെ.എ. ഷാഫി ചൂണ്ടിക്കാട്ടി. ധവളപത്രത്തിലും ബജറ്റിലും അഞ്ച് വർഷ ശമ്പള പരിഷ്കരണം നിരാകരിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ALSO READ: ശമ്പള പരിഷ്കരണം പരിഗണനയിൽ; ലീവ് സറണ്ടറിലും മെഡിസെപ്പിലും നിർണായക നീക്കം
പഴയ പെൻഷൻ പദ്ധതി
ദേശീയ പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്നും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡവലപ്പ്മെന്റ് അതോറിറ്റി നിയമം പിൻവലിക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. മിനിമം പെൻഷൻ ഉറപ്പുവരുത്തി മുൻ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കിയ അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കാതെ എൻപിഎസ് ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ നീക്കമെന്ന് സംഘടന കുറ്റപ്പെടുത്തി. കൂടാതെ, അന്യായമായ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, പൊതുസ്ഥലംമാറ്റം നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം നടപ്പാക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി.
സമരം ഇരട്ടത്താപ്പോ?
അതേസമയം, സമരം ഇരട്ടത്താപ്പാണെന്ന് ഒരു വിഭാഗം പറയുന്നത്. അധികാരത്തിലേത്തി അഞ്ചാം മാസം തന്നെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിലും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നതിനിടെയാണ് പ്രതിപക്ഷ സംഘടനയുടെ ഈ സമരമെന്ന് ഒരു വിഭാഗം ആരോപിച്ചു. 2021-26 കാലയളവിലെ മുൻ പിണറായി വിജയൻ സർക്കാർ ക്ഷാമബത്ത അനുവദിക്കാൻ 34 മാസമെടുത്തപ്പോൾ നിശ്ശബ്ദത പാലിച്ച സംഘടനയാണ്, ഇപ്പോൾ അഞ്ചാം മാസം തന്നെ ആനുകൂല്യം നൽകിയ സർക്കാരിനെതിരെ സമരം നടത്തിയതെന്ന വിമർശനം ഭരണ-സർവീസ് മേഖലകളിൽ ഉയർന്നു.
English Summary:
Government employees and teachers staged a Secretariat siege protest in Thiruvananthapuram , organised by the Action Council of State Employees and Teachers. Leader of the Opposition Pinarayi Vijayan inaugurated the protest, which demanded the immediate implementation of the 12th Pay Revision, interim relief, withdrawal of the National Pension System and restoration of the Old Pension Scheme.