AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chennai Metro: ചെന്നൈ മെട്രോയിൽ പുതിയ 6 സ്റ്റേഷനുകൾ; എപ്പോൾ തുറക്കും?

Chennai Metro Vadapalani-Porur Stretch: നിർമ്മാണ പ്രവർത്തനങ്ങൾ 2027 ആദ്യത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, യാത്രാ സർവീസുകൾ ആരംഭിക്കാൻ ജൂൺ-ജൂലൈ മാസങ്ങൾ വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് വിവരം. വടപളനി മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള മുഴുവൻ പാതയിലും ഓട്ടോമേറ്റഡ് ട്രെയിൻ ഓപ്പറേഷൻ പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നതാണ് സർവീസ് വൈകാൻ കാരണമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ചൂണ്ടിക്കാണിക്കുന്നത്.

Chennai Metro: ചെന്നൈ മെട്രോയിൽ പുതിയ 6 സ്റ്റേഷനുകൾ; എപ്പോൾ തുറക്കും?
പ്രതീകാത്മക ചിത്രംImage Credit source: social media
Nithya Vinu
Nithya Vinu | Published: 22 Nov 2026 | 09:44 PM

ചെന്നൈ: ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ട പാതയിലെ വടപളനി – പൂരൂർ റൂട്ടിൽ ആറ് പുതിയ മെട്രോ സ്റ്റേഷനുകൾ കൂടി. നിർമ്മാണ പ്രവർത്തനങ്ങൾ 2027 ആദ്യത്തോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നുണ്ടെങ്കിലും, യാത്രാ സർവീസുകൾ ആരംഭിക്കാൻ ജൂൺ-ജൂലൈ മാസങ്ങൾ വരെ കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് വിവരം. വടപളനി മുതൽ പൂനമല്ലി ബൈപാസ് വരെയുള്ള മുഴുവൻ പാതയിലും ഓട്ടോമേറ്റഡ് ട്രെയിൻ ഓപ്പറേഷൻ പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട് എന്നതാണ് സർവീസ് വൈകാൻ കാരണമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ചൂണ്ടിക്കാണിക്കുന്നത്.

അടച്ചിട്ടിരിക്കുന്ന ആറ് സ്റ്റേഷനുകൾ

രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ (ലൈറ്റ്ഹൗസ് – പൂനമല്ലി ബൈപാസ്) 14.64 കിലോമീറ്റർ വരുന്ന പൂനമല്ലി ബൈപാസ് – വടപളനി പാത ഒക്ടോബർ 11-ന് യാത്രക്കാർക്കായി തുറന്നുകൊടുത്തിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനെ തുടർന്ന് ആറ് സ്റ്റേഷനുകൾ അന്ന് തുറന്നിരുന്നില്ല. ആലപ്പാക്കം ജംഗ്ഷൻ, കരമ്പക്കം, വളസരവാക്കം, ആൾവാർതിരുനഗർ, ശാലിഗ്രാമം വെയർഹൗസ്, ശാലിഗ്രാമം എന്നിവയാണ് തുറക്കാനുള്ളത്.  രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-നെയും കോറിഡോർ 5-നെയും ബന്ധിപ്പിക്കുന്ന ഡബിൾ-ഡെക്കർ ഭാഗത്താണ് ഈ ആറ് സ്റ്റേഷനുകളിൽ നാലെണ്ണവും സ്ഥിതി ചെയ്യുന്നത്.

ALSO READ: മാഗഡി റോഡ് മുതൽ താവരെകെരെ വരെ മെട്രോ; ബെംഗളൂരുവിൽ പുതിയ ഡബിൾ ഡെക്കർ പാത

സുരക്ഷാ പരിശോധന

സ്റ്റേഷനുകളുടെ പ്രവേശന ഭാഗങ്ങളുടെയും മുൻവശത്തിന്റെയും നിർമ്മാണം പുരോഗമിക്കുകയാണ്. സിവിൽ ജോലികൾ 2027 ജനുവരിയോ ഫെബ്രുവരിയോടുകൂടി പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്. എന്നാൽ സ്റ്റേഷനുകൾ തുറക്കുന്നത് ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ മോഡിലെങ്കിലും ട്രെയിനുകൾ ഓടിക്കാനും, മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ അനുമതി ലഭിക്കുന്നതിനെയും ആശ്രയിച്ചിരിക്കും.

ട്രെയിൻ സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ ഡബിൾ-ഡെക്കർ ഭാഗത്തെ സിവിൽ നിർമ്മാണങ്ങളുടെ വേഗത കുറഞ്ഞിരുന്നു. എടിഒ മോഡിൽ ട്രെയിൻ ചലനങ്ങൾ ഓട്ടോമാറ്റിക് ആയിരിക്കുമെങ്കിലും ഒരു ഓപ്പറേറ്റർ ഉണ്ടാകും. പൂർണ്ണമായും ഡ്രൈവറില്ലാത്ത/ഓട്ടോമേറ്റഡ് ആയ യുടിഒ മോഡിൽ 2027 ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തോടെ മാത്രമേ പ്രവർത്തനം തുടങ്ങാൻ കഴിയൂ എന്നാണ് വിവരം.

English Summary:

Chennai Metro Rail Limited is planning to complete construction of six new metro stations between Vadapalani and Porur by early 2027. The stations include Alapakkam Junction, Karambakkam, Valasaravakkam, Alwarthirunagar, Saligramam Warehouse and Saligramam.

Follow Us