AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ദോഹയിൽ തീപാറി! ഷാമില്‍ ഹുസൈന് ഹർഷിത് റാണയുടെ ‘മാസ്’ യാത്രയയപ്പ്; നാടകീയ രംഗങ്ങൾ

Harshit Rana Clashes With Pakistan A Batters: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനിടെ പാക് താരങ്ങളുമായി ഏറ്റുമുട്ടി ഇന്ത്യ എയുടെ പേസര്‍ ഹര്‍ഷിത് റാണ. പാകിസ്ഥാന്‍ ഷഹീന്‍സിന്റെ ഓപ്പണര്‍ ഷാമില്‍ ഹുസൈന് ഹര്‍ഷിത് റാണ നല്‍കിയ 'സെന്‍ഡ് ഓഫി'ന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ദോഹയിൽ തീപാറി! ഷാമില്‍ ഹുസൈന് ഹർഷിത് റാണയുടെ ‘മാസ്’ യാത്രയയപ്പ്; നാടകീയ രംഗങ്ങൾ
ഹര്‍ഷിത് റാണ Image Credit source: Screengrab Social Media
Jayadevan AM
Jayadevan AM | Published: 22 Nov 2026 | 08:58 PM

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനിടെ പാക് താരങ്ങളുമായി ഏറ്റുമുട്ടി ഇന്ത്യ എയുടെ പേസര്‍ ഹര്‍ഷിത് റാണ. പാകിസ്ഥാന്‍ ഷഹീന്‍സിന്റെ ഓപ്പണര്‍ ഷാമില്‍ ഹുസൈന് ഹര്‍ഷിത് റാണ നല്‍കിയ ‘സെന്‍ഡ് ഓഫി’ന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മത്സരത്തിനിടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും നടന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ഓപ്പണര്‍മാരായ ഹുസൈനും മാസ് സദാഖത്തും മികച്ച തുടക്കമാണ് നല്‍കിയത്. റാണയുടെ ആദ്യ സ്പെല്ലിലാണ് വാഗ്വാദങ്ങൾക്ക് തുടക്കമായത്. ഇരുബാറ്റര്‍മാരും റാണയുടെ പന്തില്‍ ബൗണ്ടറികള്‍ നേടിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ ചൂടേറിയ വാഗ്വാദം ആരംഭിച്ചു.

ആയുഷ് ബദോനി എറിഞ്ഞ എട്ടാം ഓവറിലെ അഞ്ചാം പന്തില്‍ റാണ ക്യാച്ചെടുത്താണ് ഹുസൈന്‍ പുറത്തായത്. ക്യാച്ചെടുത്തതിന് ശേഷം കൈ ചൂണ്ടി മടങ്ങിപ്പോകൂ എന്ന തരത്തില്‍ ആംഗ്യം കാണിച്ച് റാണ പാക് ബാറ്ററെ പരിഹസിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം

തൊട്ടടുത്ത ഓവറില്‍ റൊഹൈല്‍ നസീറിനെ റാണ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. അമ്പയർ വിരലുയർത്തിയപ്പോൾ, ആഘോഷത്തിന്റെ ഭാഗമായി റാണ തന്റെ നെഞ്ചിൽ ആവർത്തിച്ച് തട്ടി. തുടർന്ന് ഹസൻ നവാസിനു നേരെയായി റാണയുടെ വാക്ശരങ്ങൾ.

Also Read: Mohammed Siraj: ‘ഇന്ത്യൻ ക്രിക്കറ്റിൽ ഒരിക്കലും നടന്നിട്ടില്ല’; സിറാജ് വിവാദത്തിൽ മറുപടിയുമായി മുന്‍താരം

അതേസമയം, മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിനിടെ മാച്ച് റഫറിയ്ക്ക് അബദ്ധം പറ്റി. ഇന്ത്യ എ ക്യാപ്റ്റന്‍ തിലക് വര്‍മ കോയിന്‍ ടോസ് ചെയ്തപ്പോള്‍ പാകിസ്ഥാന്‍ ഷഹീന്‍സ് നായകന്‍ അബ്ദുള്‍ സമദ് ‘ഹെഡ്‌സ്’ വിളിച്ചു. കോയിന്‍ നിലത്തുവീണപ്പോള്‍ അത് ‘ടെയില്‍സ്’ ആണെന്ന് മാച്ച് റഫറി തെറ്റിദ്ധരിച്ചു.

ഇന്ത്യ എ ടോസ് വിജയിച്ചെന്ന തരത്തിലായിരുന്നു ആദ്യം മാച്ച് റഫറിയുടെ പ്രഖ്യാപനം. എന്നാല്‍ ഇരുടീമുകളിലെയും ക്യാപ്റ്റന്‍മാര്‍ പരിശോധിച്ചപ്പോള്‍ അത് ‘ഹെഡ്‌സ്’ ആണെന്ന് വ്യക്തമായി. ഇതോടെ ടോസ് പാകിസ്ഥാന്‍ എയ്ക്ക് അനുകൂലമായി തിരുത്തി.

ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിങ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന്‌ ഇന്ത്യന്‍ ക്യാപ്റ്റന്‍ തിലക് വര്‍മ പറഞ്ഞു. പിച്ച് ചെറുതായി വരണ്ടതായി കാണപ്പെടുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സാധാരണ മത്സരം മാത്രമാണ്. എന്നാൽ കാണികൾക്ക് ഇതൊരു ആവേശകരമായ പോരാട്ടമാണെന്നും തിലക് പറഞ്ഞു.

English Summary

Pakistan A openers Shamyl Hussain and Maaz Sadaqat gave their team a blazing start in Doha. Indian fast bowler Harshit Rana engaged in heated verbal exchanges with the batters throughout his spell.

Follow Us