സ്വര്‍ണ മെഡലിലേക്കുള്ള ദൂരം ഇനി ഒരു ജയം മാത്രം! എതിരാളികളില്ലാതെ ഹര്‍മന്‍പ്രീതും സംഘവും | India vs Sri Lanka Asian Games 2026 Women's Cricket Final: Match Date, Details, and Gold Medal Clash Malayalam news - Malayalam Tv9

Asian Games 2026: സ്വര്‍ണ മെഡലിലേക്കുള്ള ദൂരം ഇനി ഒരു ജയം മാത്രം! എതിരാളികളില്ലാതെ ഹര്‍മന്‍പ്രീതും സംഘവും

Published: 

20 Sep 2026 | 04:09 PM

India Women's Cricket Team Reaches Asian Games 2026 Final: സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച ഹര്‍മന്‍പ്രീത് കൗറും, സംഘവും ഇതിനകം മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞു. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാല്‍ സ്വര്‍ണ മെഡല്‍ നേടാം. ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്ക അത്ര ശക്തരായ എതിരാളികളല്ല.

1 / 5
ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ മെഡലാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലക്ഷ്യമിടുന്നത്. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തോല്‍പിച്ച ഹര്‍മന്‍പ്രീത് കൗറും, സംഘവും ഇതിനകം മെഡല്‍ ഉറപ്പിച്ചുകഴിഞ്ഞു. ഫൈനലില്‍ ശ്രീലങ്കയെ കീഴടക്കിയാല്‍ സ്വര്‍ണ മെഡല്‍ നേടാം. ഇന്ത്യയെ സംബന്ധിച്ച് ശ്രീലങ്ക അത്ര ശക്തരായ എതിരാളികളല്ല (Image Credit Source: Indian Cricket Team Facebook Page).

2 / 5
അടുത്തിടെ നടന്ന വനിതാ ഏഷ്യാ കപ്പ് ഫൈനലിലാണ് ഇരുടീമുകളും ഒടുവില്‍ ഏറ്റുമുട്ടിയത്. സെപ്തംബര്‍ 13-ന് നടന്ന ഈ മത്സരത്തില്‍ ഇന്ത്യ ലങ്കയെ അനായാസം കീഴടക്കി ഏഷ്യാ കപ്പ് സ്വന്തമാക്കിയിരുന്നു. 72 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍, ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 183, ശ്രീലങ്ക 20 ഓവറില്‍ 111.

3 / 5
ഏഷ്യന്‍ ഗെയിംസിലും ലങ്കയ്‌ക്കെതിരെ ആധികാരിക ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. സെപ്തംബര്‍ 22-ന് രാവിലെ 10.30-ന് കലാശപ്പോരാട്ടം ആരംഭിക്കും. ജപ്പാനിലെ നിഷിനിലുള്ള കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കിലാണ് മത്സരം.  ഇന്ന് നടന്ന സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 114 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്.

4 / 5
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 195 റണ്‍സെടുത്തു. പുറത്താകാതെ 49 പന്തില്‍ 100 റണ്‍സടിച്ച ഷെഫാലി വര്‍മയുടെ ബാറ്റിങ് ഇന്ത്യയ്ക്ക് കരുത്തേകി. സ്മൃതി മന്ദാന 19 പന്തില്‍ 37 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 പന്തില്‍ 40 റണ്‍സെടുത്തു.

5 / 5
ബംഗ്ലാദേശിന്റെ പോരാട്ടം 15.4 ഓവറില്‍ 81 റണ്‍സിന് അവസാനിച്ചു. ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. 23 പന്തില്‍ 17 റണ്‍സെടുത്ത ഓപ്പണര്‍ ഡിലാര അക്തറാണ് ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി നന്ദനി ശര്‍മ്മയും, ദീപ്തി ശര്‍മ്മയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Loading...
Unable to load recommendations.
Follow Us
റൺമല കയറി സ്മൃതി മന്ദാനയ്ക്ക് ചരിത്ര നേട്ടം
ഈ ഭക്ഷണങ്ങൾ മാനസിക സമ്മർദ്ദം കുറയ്ക്കും
കല്ലുപോലെയുള്ള കപ്പയും വേവും! പാചകത്തിന് ഈ ട്രിക്ക് പരീക്ഷിക്കൂ
ഹ്യുണ്ടായിയുടെ പുത്തൻ എസ്.യു.വി വിപണയിലേക്ക്
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്