AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

International Women’s Day 2026: ക്രീസിലെ വനിതാ കരുത്ത്; ഇവര്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ തിളങ്ങിയ മലയാളി താരങ്ങള്‍

Kerala women cricketers who made it to India's national team: മിന്നു മണി, സജന സജീവന്‍, ആശാ ശോഭന എന്നീ മൂന്ന് മലയാളി താരങ്ങള്‍ മാത്രമാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിലെത്തിയത്. വനിതാ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഈ താരങ്ങളെക്കുറിച്ച് നോക്കാം.

Jayadevan AM
Jayadevan AM | Published: 07 Mar 2026 | 07:10 PM
ഇന്ത്യയില്‍ ക്രിക്കറ്റിന്റെ അത്രയും ആഘോഷിക്കപ്പെട്ട ഒരു കായികവിനോദം വേറെയുണ്ടോയെന്ന് സംശയമാണ്. ദേശീയ ടീമിലെത്തുകയെന്നത് പലരുടെയും സ്വപ്‌നമാണ്. ഇതുവരെ ആറു മലയാളികളാണ് ദേശീയ ടീമിനായി കളിച്ചിട്ടുള്ളത് (Image Credits: PTI).

1 / 5
ടിനു യോഹന്നാന്‍, എസ് ശ്രീശാന്ത്, സഞ്ജു സാംസണ്‍, മിന്നു മണി, സജന സജീവന്‍, ആശാ ശോഭന എന്നിവരാണ് സ്വപ്‌നങ്ങള്‍ കീഴടങ്ങി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്. ഇനിയുമേറെ പേര്‍ ആ സ്വപ്‌നസാക്ഷാത്കാരത്തിനായി കാത്തിരിക്കുന്നു. മറ്റൊരു അന്താരാഷ്ട്ര വനിതാ ദിനം കൂടി (മാര്‍ച്ച് 8) എത്തുന്ന ഈ വേളയില്‍ ഇന്ത്യന്‍ ടീമിനായി കളിച്ച മലയാളി വനിതാ താരങ്ങളെക്കുറിച്ച് നോക്കാം (Image Credits: PTI).

2 / 5
ഇന്ത്യന്‍ ടീമിലെത്തിയ ആദ്യ മലയാളി വനിത മിന്നു മണിയാണ്. വയനാട്ടിലെ മാനന്തവാട് സ്വദേശിനിയാണ് ഈ 26 കാരി. ഇന്ത്യ എ ടീമിലും സജീവമാണ്. ഡബ്ല്യുപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ് ഈ ഓള്‍ റൗണ്ടര്‍ (Image Credits: PTI).

3 / 5
മാനന്തവാടി ഇന്ത്യന്‍ ടീമിന് സമ്മാനിച്ച മറ്റൊരു വനിതാ താരമാണ് സജന സജീവന്‍. ഡബ്ല്യുപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമാണ്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് സജനയ്ക്ക് ദേശീയ ടീമിലേക്ക് വഴി തുറന്നത്. മിന്നുവിനെ പോലെ സജനയും ഓള്‍ റൗണ്ടറാണ്. പ്രതികൂല സാഹചര്യങ്ങളോട് പട പൊരുതിയാണ് ഇരുവരും ക്രിക്കറ്റ് കരിയറില്‍ മുന്നേറിയത് (Image Credits: PTI).

4 / 5
ഡബ്ല്യുപിഎല്ലാണ് ആശാ ശോഭനയുടെയും കരിയറില്‍ വഴിത്തിരിവായത്. ആര്‍സിബിക്ക് വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെ താരം ദേശീയ കുപ്പായമണിഞ്ഞു. നിലവില്‍ യുപി വാരിയേഴ്‌സ് താരമാണ്. ഇന്ത്യന്‍ ടീമിലേക്ക് മിന്നുവും, സജനയും, ആശയും ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ (Image Credits: PTI).

5 / 5
Follow Us