AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഐഫോൺ 18 പ്രോ: വിലക്കുറവ് മാത്രമല്ല, സിം കൂടി നോക്കണേ! യുഎസ് മോഡലിനെക്കാൾ നമുക്ക് നല്ലത് യുഎഇ

From which country can you buy iPhone 18 Pro models at the lowest price: പുതിയ ഐഫോൺ പുറത്തിറങ്ങുമ്പോൾ അ‌ത് ഏറ്റവും വിലക്കുറവിൽ എവിടെക്കിട്ടും എന്ന് അ‌ന്വേഷിക്കുന്നത് നമ്മുടെ പതിവാണ്. എന്നാൽ ഇത്തവണ ആ അ‌ന്വേഷണത്തിന് ഗൗവരം അ‌ൽപ്പം കൂടും, കാരണം മുൻ മോഡലുകളെക്കാൾ വളരെ ഉയർന്ന വിലയിലാണ് പുതിയ ഐഫോൺ മോഡലുകൾ എത്തിയിരിക്കുന്നത്.

Prasanth Kumar
Prasanth Kumar | Published: 11 Sep 2026 | 08:12 PM
പുതിയ ഐഫോൺ ​18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ ഡ്യുവോ എന്നിവ ലോഞ്ച് ചെയ്തതിന് പിന്നാലെ ഇവ ഏറ്റവും വിലക്കുറവിൽ എവിടെനിന്ന് വാങ്ങാം എന്ന അ‌ന്വേഷണത്തിലാണ് പലരും. ഇന്ത്യയിലെ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഐഫോൺ 18 പ്രോ അ‌ടിസ്ഥാന മോഡലിന് 164900 രൂപ നൽകണം. അ‌തേസമയം മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലെക്കാൾ വിലക്കുറവിൽ ഇതേ മോഡൽ കിട്ടും. (Image credit: Apple)

1 / 7
പുതിയ ഐഫോൺ പുറത്തിറങ്ങുമ്പോൾ അ‌ത് ഏറ്റവും വിലക്കുറവിൽ എവിടെക്കിട്ടും എന്ന് അ‌ന്വേഷിക്കുന്നത് നമ്മുടെ പതിവാണ്. എന്നാൽ ഇത്തവണ ആ അ‌ന്വേഷണത്തിന് ഗൗവരം അ‌ൽപ്പം കൂടും, കാരണം മുൻ മോഡലുകളെക്കാൾ വളരെ ഉയർന്ന വിലയിലാണ് പുതിയ ഐഫോൺ മോഡലുകൾ എത്തിയിരിക്കുന്നത്. അ‌തിനാൽ മറ്റ് രാജ്യങ്ങളിലുള്ള സുഹൃത്തുക്കൾ വഴിയോ, ബന്ധുക്കൾ വഴിയോ ഒരു ഐഫോൺ വാങ്ങുന്നതിനെപ്പറ്റി പലരും കാര്യമായി ആലോചനയിലാണ്.

2 / 7
ഐഫോൺ 18 പ്രോ അ‌ടിസ്ഥാന വേരിയന്റിന്റെ വിവിധ രാജ്യങ്ങളിലെ ഏകദേശ വില: ഇന്ത്യ- 1,64,900 രൂപ, അമേരിക്ക- 1,23,346 രൂപ, ജപ്പാൻ- 1,24,090 രൂപ, സൗദി അറേബ്യ- 1,25,874 രൂപ, യുഎഇ. - 1,26,900 രൂപ, സിംഗപ്പൂർ- 1,31,295 രൂപ. ഐഫോൺ 18 പ്രോ മാക്സ് വില: ഇന്ത്യ- 1,79,900 രൂപ, അമേരിക്ക- 1,33,634 രൂപ, സൗദി അറേബ്യ- 1,34,708 രൂപ, യു.എ.ഇ- 1,36,855 രൂപ, സിംഗപ്പൂർ- 1,45,123 രൂപ, കാനഡ- 1,48,044 രൂപ.

3 / 7
 കറൻസികളുടെ വിനിമയ നിരക്ക് അ‌നുസരിച്ച് ഈ വിലയിൽ ചില ഏറ്റക്കുറച്ചിലുകൾ വരും. എങ്കിലും ഇന്ത്യയിലെക്കാൾ വിലക്കുറവിൽ പുതിയ ഐഫോണുകൾ ഈ രാജ്യങ്ങളിൽ ലഭ്യമാണ് എന്നുകാണാം. ഇന്ത്യയിലെക്കാൾ ഏകദേശം 40000-50000 രൂപ വരെ വിലക്കുറവിൽ പുറത്തുനിന്ന് ഇത് വാങ്ങാനാകും.  പക്ഷേ വിലക്കുറവ് നോക്കി മറ്റ് രാജ്യങ്ങളിൽ നിന്ന് ഐഫോൺ വാങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

4 / 7
 ഫിസിക്കൽ സിം കാർഡ്: ഇന്ത്യയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ പൊതുവെ ഫിസിക്കൽ സിം കാർഡുകൾ ആണ് ഉപയോഗിച്ചുവരുന്നത്. എന്നാൽ വിലക്കുറവ് നോക്കി യുഎസിൽ നിന്ന് ഐഫോൺ 18 പ്രോ വാങ്ങാൻ നോക്കിയാൽ ഫിസിക്കൽ സിം കാർഡ് ഉപയോഗിക്കാൻ കഴിയില്ല. കാരണം യു.എസ് മോഡലുകളിൽ ഫിസിക്കൽ സിം സ്ലോട്ട് ഇല്ല, eSIM മാത്രം. ഫിസിക്കൽ സിം കാർഡ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ കാനഡ, യുഎഇ അല്ലെങ്കിൽ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകൾ തിരഞ്ഞെടുക്കേണ്ടിവരും.

5 / 7
വിൽപ്പന: ഐഫോൺ 18 പ്രോ മോഡലുകളുടെ പ്രീ ഓഡർ സെപ്റ്റംബർ 12 മുതൽ ആരംഭിക്കും. ഡയറക്ട് സെയിൽ സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ആണ് തുടങ്ങുക. ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയവ വഴി ഓൺ​ലൈനായും ആപ്പിൾ റീട്ടെയിൽ സ്റ്റോറുകൾ, ക്രോമ, വിജയ് സെയിൽസ്, മറ്റ് അംഗീകൃത ആപ്പിൾ റീസെല്ലർമാർ എന്നിവ വഴിയും ഇവ ഇന്ത്യയിൽ വാങ്ങാനാകും.

6 / 7
 ഇന്ത്യയിലെ ഉയർന്ന വില: ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ഉയർന്ന ഇറക്കുമതി തീരുവയും  ജിഎസ്ടിയുമാണ് ഇന്ത്യയിൽ ഐഫോണുകൾക്ക് ഉയർന്ന വില വരാൻ പ്രധാന കാരണം. പുതിയ 2nm A20 പ്രോ ചിപ്പ് കരുത്തിൽ ആണ് ഐഫോൺ 18 പ്രോ മോഡലുകളും ഐഫോൺ ഡ്യുവോ മോഡലും എത്തിയിരിക്കുന്നത്. ചിപ് ക്ഷാമം സ്മാർട്ട്ഫോൺ വിപണിയിൽ വരുത്തിയ വില വർധനവും ഉയർന്ന വിലയുടെ ഒരു കാരണമാണ്.

7 / 7
Follow Us