AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Traffic Restrictions: 10 ദിവസം ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; പോകേണ്ടത് ഈ വഴി… യാത്രക്കാർ ശ്രദ്ധിക്കുക…

Traffic Restrictions in Aluva: എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കേണ്ടത്. ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അറ്റക്കുറ്റണികൾ ഉടനടി നടത്താൻ തീരുമാനമായത്. നിയന്ത്രണമുള്ള ദിവസങ്ങളിൽ പൊതു ഗതാഗതം പരമാവധി ഉപയോഗിക്കണമെന്ന് ജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു.

Traffic Restrictions: 10 ദിവസം ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണം; പോകേണ്ടത് ഈ വഴി… യാത്രക്കാർ ശ്രദ്ധിക്കുക…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 27 Oct 2026 | 07:37 AM

കൊച്ചി: മാർത്താണ്ഡവർമ്മ പാലവും ദേശം പാലവും അറ്റക്കുറ്റപ്പണികൾക്കായി അടയ്ക്കുന്നതിന്റെ ഭാഗമായി ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒക്ടോബർ 28 മുതൽ നവംബർ 6 വരെ പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങൾ. മാർത്താണ്ഡവർമ്മ പഴയ പാലം പൂർണമായി അടച്ചിടും. ദേശം പാലത്തിൽ ഒരു നിര മാത്രമാകും വാഹനങ്ങൾ കടത്തിവിടുക.

എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ ഗതാഗത നിയന്ത്രണം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കേണ്ടത്. ദേശീയ പാത അതോറിറ്റിയുടെ ആവശ്യപ്രകാരം അൻവർ സാദത്ത് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അറ്റക്കുറ്റണികൾ ഉടനടി നടത്താൻ തീരുമാനമായത്. നിയന്ത്രണമുള്ള ദിവസങ്ങളിൽ പൊതു ഗതാഗതം പരമാവധി ഉപയോഗിക്കണമെന്ന് ജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചു.

അറ്റക്കുറ്റപ്പണി എവിടെയെല്ലാം?

പാലങ്ങളിലെ സ്പാനുകൾക്കിടയിലെ എക്സ്പാൻഷൻ ജോയിന്‍റുകളിലാണ് പ്രധാനമായും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ളത്. മദ്രാസ് ഐഐടി വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി. നിയന്ത്രണത്തിന് പോലീസിനെ സഹായിക്കാൻ ദേശീയപാത അതോറിറ്റി ജീവനക്കാരെയും നിയോഗിച്ചേക്കും. കൂടാതെ, അറ്റകുറ്റപ്പണി നടക്കുന്ന ഭാഗത്ത് വാഹനങ്ങൾ കേടായി കിടക്കുകയാണെങ്കിൽ ഉടൻ നീക്കം ചെയ്യാൻ ക്രെയിൻ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ALSO READ: ആലുവ റൂട്ടിലെ ​ഗതാ​ഗത നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവർക്ക് മുന്നറിയിപ്പ്

ഗതാഗത നിയന്ത്രണങ്ങൾ

  1. തൃശൂർ ഭാഗത്തുനിന്ന് ആലുവ എറണാകുളം ഭാഗത്തേക്ക്‌ വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ, ടോറസ് ഉൾപ്പെടെ) അങ്കമാലിയിൽ നിന്നും കാലടി പെരുമ്പാവൂർ റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.
  2. എറണാകുളം ഭാഗത്തുനിന്ന് വരുന്ന എല്ലാ വലിയ ഭാര വാഹനങ്ങളും (ഗ്യാസ് പെട്രോളിയം ടാങ്കർ, കണ്ടെയ്നർ ലോറി, ടോറസ്) കളമശ്ശേരിയിൽ നിന്നും തിരിഞ്ഞ് കണ്ടെയ്നർ റോഡ് വഴി പറവൂർ വഴി തിരിഞ്ഞു പോകേണ്ടതാണ്.
  3. വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും കടുങ്ങല്ലൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് യു.സി കോളേജ് റോഡ് വഴി പറവൂർ കവല സിഗ്നലിൽ വന്ന് ആലുവ ഭാഗത്തേക്ക് യാത്ര തുടരേണ്ടതാണ്.
  4. ആലുവയിൽ നിന്നും വരാപ്പുഴ കടുങ്ങല്ലൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ തോട്ടക്കാട്ടുകര ജംഗ്ഷനിൽ നിന്നും ഇടത് തിരിഞ്ഞ് കടുങ്ങല്ലൂർ റോഡ് വഴി യാത്ര തുടരേണ്ടതാണ്.
  5. പറവൂർ കവല തോട്ടക്കാട്ടുകര സർവീസ് റോഡിൽ പറവൂർ കവലയിൽ നിന്നും ഗതാഗതം അനുവദിക്കില്ല.
  6. അങ്കമാലി പറവൂർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളും പറവൂർ കവലയിൽ നിന്നും മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാർഗ്ഗം മാത്രം സഞ്ചരിക്കേണ്ടതാണ്.

English Summary:

Traffic restrictions have been imposed in Aluva town due to the closure of the Marthanda Varma Bridge and Desam Bridge for maintenance work. These restrictions will be in effect for ten days, from October 28 to November 6.

Follow Us