ബെസ്റ്റ് നിലവാരത്തിൽ ഡിസ്പ്ലേ, 8400mAh ബാറ്ററി, ശക്തൻ പ്രോസസർ; ഐക്യൂ 16 ലോഞ്ച് ചെയ്തു
iQOO 16 launched: ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 16 ചൈനയിൽ ലോഞ്ച് ചെയ്തു. ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഐക്യൂ 16യുടെ കരുത്ത്. 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവ സഹിതം 8400mAh ബാറ്ററി ഇതിലുണ്ട്. ഇതിന്റെ 12GB+256GB അടിസ്ഥാന വേരിയന്റിന് 5999 യുവാൻ (ഏകദേശം 85,815 രൂപ) ആണ് വില.

ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്ന ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ ഐക്യൂ 16 (iQOO 16) ചൈനയിൽ ലോഞ്ച് ചെയ്തു. മുൻകാലങ്ങളിൽ ഇറങ്ങിയ ഐക്യൂ പ്രീമിയം മോഡലുകൾ ഇന്ത്യൻ വിപണിയിൽ ജനപ്രീതി നേടിയത് അവയിലെ ശക്തമായ ഫീച്ചറുകളുടെ കരുത്തിലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന് ഏറ്റവും പുതിയ പ്രീമിയം മോഡലിലും ഐക്യൂ ആ മികവ് തുടർന്നിരിക്കുന്നു എന്നാണ് ഇതിലെ ഫീച്ചറുകളുടെ ലിസ്റ്റ് കാണുമ്പോൾ മനസിലാകുന്നത്. ശക്തമായ പെർഫോമൻസ് ഉറപ്പാക്കാൻ 2nm പ്രോസസ് നോഡിൽ നിർമ്മിച്ച സ്‌നാപ്ഡ്രാഗൺ 8 അൾട്രാ ചിപ്സെറ്റ് കരുത്താക്കിയാണ് ഐക്യൂ 16 എത്തിയിരിക്കുന്നത്. (Image credit: IQOO China)

പുതുക്കിയ ഡിസ്പ്ലേ മികവും ഉണ്ട്. അതിനാൽത്തന്നെ മികച്ച പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് മാത്രമല്ല, ഗെയിമിങ് പ്രേമികൾക്കും ഈ പ്രീമിയം മോഡൽ ഒരു മുതൽക്കൂട്ടാണ്. 8,500 mm² സിംഗിൾ-ലെയർ 3D വേപ്പർ ചേമ്പർ (VC), അപ്‌ഡേറ്റ് ചെയ്‌ത മോൺസ്റ്റർ ഹൈപ്പർ-കോർ എഞ്ചിനും എംബഡഡ് ഹൈപ്പർ-കോർ ഷെഡ്യൂളർ എന്നിവയൊക്കെ ഇതിലുണ്ട്. കൂടാതെ ബാറ്ററി ശേഷിയിലും വൻ അപ്ഗ്രേഡ് വരുത്തിയിട്ടുണ്ട്.

ഡിസ്പ്ലേ: 6.85-ഇഞ്ച് (3168×1440 പിക്സലുകൾ) 2K+ സാംസങ് M16 LTPO AMOLED സ്‌ക്രീൻ, 20:9 ആസ്പക്ട് റേഷ്യോ, HDR10+, 165Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 1.07 ബില്യൺ നിറങ്ങൾ, DCI-P3 കളർ ഗാമട്ട്, HBM മോഡിൽ 2800 nits വരെ ബ്രൈറ്റ്നസ്, 10,000 nits വരെ പീക്ക് ബ്രൈറ്റ്നസ്, DC ഡിമ്മിംഗ്, ഡോൾബി വിഷൻ എന്നിവ ഇതിലുണ്ട്.

കരുത്ത്: ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് എക്‌സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഐക്യൂ 16യുടെ കരുത്ത്. അഡ്രിനോ 850 GPU, Q4 ഗെയിമിംഗ് ചിപ്പ്, 12GB LPDDR5X അൾട്രാ / 16GB LPDDR5X അൾട്രാ പ്രോ റാം, 256GB / 512GB / 1TB (UFS 4.1) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള OriginOS 7-ൽ ആണ് പ്രവർത്തനം.

ക്യാമറ: 1/1.3″ സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.68 അപ്പേർച്ചർ, OIS), LED ഫ്ലാഷ്, 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.05 അപ്പേർച്ചർ), 1/1.95″ സോണി സെൻസറുള്ള 50MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.65 അപ്പേർച്ചർ, OIS) എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട്-ഫേസിംഗ് ക്യാമറയും (f/2.2 അപ്പേർച്ചർ) ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 3.2 Gen1, 8400mAh ബാറ്ററി, 100W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ലൈറ്റ് ചേസർ, റേസിംഗ് ട്രാക്ക്, ലെജൻഡ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

വില: ഐക്യൂ 16 5ജി 12GB+256GB– 5999 യുവാൻ (ഏകദേശം 85,815 രൂപ), 12GB+512GB -6799 യുവാൻ (ഏകദേശം 97,260 രൂപ), 16GB+512GB -7499 യുവാൻ (ഏകദേശം 1,07,275 രൂപ), 16GB+1TB– 8499 യുവാൻ (ഏകദേശം 1,21,580 രൂപ) വിലകളിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കിട്ടിയാൽ കണ്ണുംപൂട്ടി വാങ്ങാവുന്ന ഒരു ഫോൺ ആണ് ഇത് എന്നതിൽ തർക്കമില്ല. സാധാരണയായി ഐക്യൂ പ്രീമിയം മോഡലുകൾ ചൈനയിലെ ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ എത്താറുണ്ട്. പക്ഷേ ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് കമ്പനി നിലവിൽ സൂചനകൾ നൽകിയിട്ടില്ല.