AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Renault Triber Turbo: ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ 7 സീറ്ററിന് ഇനി ടർബോ കരുത്ത്

Renault Triber Turbo Launches : ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള സെവൻ സീറ്റർ വാഹനങ്ങളിൽ ഒന്നാണ് റെനോയുടെ ​ട്രൈബർ (Triber) . ഈ മോഡലിൽ ഒരു നിർണായക അപ്ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് കമ്പനി. കൂടുതൽ കരുത്തുറ്റ എൻജിൻ ഓപ്ഷനുമായി പുതിയൊരു ടർബോ-പെട്രോൾ വകഭേദം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ.

Amal KV
Amal KV | Published: 29 Sep 2026 | 07:22 PM
100 hp കരുത്തും 180 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ, ത്രീ-സിലിണ്ടർ TCe ടർബോ-പെട്രോൾ എൻജിനാണ് കമ്പനി ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.  ഇതിനൊപ്പം 5-സ്പീഡ് മാനുവൽ ഗിയർബോക്സും ട്രൈബറിൽ നൽകിയിട്ടുണ്ട്. റെനോ ഡസ്റ്റർ, കൈഗർ എന്നീ മോഡലുകളിലും ഇതേ എൻജിൻ തന്നെയാണ് കൊടുത്തിരിക്കുന്നത്. ( Image Credit Source Renault Triber )

1 / 5
പുതിയ ട്രൈബർ TCe 100-ന്റെ എവല്യൂഷൻ (Evolution) എന്ന ബേസ് വേരിയന്റ് വകഭേദത്തിന് 7.84 ലക്ഷം രൂപയും (എക്സ്-ഷോറൂം), ഉയർന്ന വകഭേദമായ ഇമോഷന് (Emotion) ട്രിമ്മിന് 8.99 ലക്ഷം രൂപയുമാണ് വില വരുന്നത്.  1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനുള്ള സാധാരണ ട്രൈബറിന് 5.80 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. ടർബോ-പെട്രോൾ പതിപ്പിന് 2 ലക്ഷം രൂപയിലധികം അധികം വില വരുമെന്ന് ചുരുക്കം.

2 / 5
പുതിയ ടർബോ-പെട്രോൾ എൻജിൻ ഔട്ട് നോക്കിയാൽ 100 hp കരുത്തും 180 ന്യൂട്ടൺ മീറ്റർ ടോർക്കുമാണ് വഹനം നൽകുന്നത്. സാധാരണ ട്രൈബറിലുള്ള 72 hp കരുത്തിനെയും 96 ന്യൂട്ടൺ മീറ്റർ ടോർക്കിനെയും അപേക്ഷിച്ച് മികച്ച അപ്ഡേഷനാണ് പുതിയ എഞ്ചിൻ ഔട്ട്പുട്ടിലുള്ളത്.

3 / 5
നാച്ചുറലി ആസ്പിരേറ്റഡ് എൻജിനെ അപേക്ഷിച്ച്, ടർബോചാർജ്ഡ് ട്രൈബർ കൂടുതൽ വേഗതയും അല്പം കൂടി മികച്ച ഇന്ധനക്ഷമതയുള്ളതുമാണ്. സാധാരണ 1.0 ലിറ്റർ പെട്രോൾ-മാനുവൽ ട്രൈബറിന് 19.76 കിലോ മീറ്റർ മൈലേജാണ് ലഭിക്കുക. എന്നാൽ പുതിയ ടർബോ ചാർജർ വകഭേദത്തിന്  21 km/l ഇന്ധനക്ഷമത ലഭിക്കും.

4 / 5
 പിൻഭാഗത്ത് 'ടർബോ' ബാഡ്ജ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ഒഴിച്ചാൽ ഡിസൈനിന്റെ കാര്യത്തിൽ ട്രൈബർ ടർബോയിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഇന്ത്യയിൽ ഇന്ന് റെനോയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ട്രൈബർ (Triber) . കമ്പനിയുടെ പ്രതിമാസ വിൽപ്പനയുടെ പകുതിയോളം സംഭാവന ചെയ്യുന്നത് ഈ മോഡലാണ്.

5 / 5
Follow Us