ലിഫ്റ്റ് തകർന്ന് വീണ് 19 കാരന് ദാരുണാന്ത്യം, സംഭവം മൂവാറ്റുപുഴയിൽ
19 Year Old Youth Dies After Lift Collapses: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ 19 കാരൻ മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണനാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർ കുന്നത്ത് മുള്ളുംപുറം സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അക്ഷയ്.
മൂവാറ്റുപുഴ: വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ ലിഫ്റ്റ് തകർന്നുവീണ് തൊഴിലാളിയായ 19 കാരൻ മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണനാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർ കുന്നത്ത് മുള്ളുംപുറം സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അക്ഷയ്.
മൂവാറ്റുപുഴ വെള്ളൂർകുന്നം മഹാദേവ ക്ഷേത്രത്തിന് സമീപത്ത് കരുണ ആശുപത്രിയുടെ പിൻഭാഗത്തായി സ്ഥാപനത്തിന്റെ പുതിയ ഗോഡൗൺ അടുത്തിടെ നിർമ്മിച്ചിരുന്നു. മൂന്നു നില കളിലായിയുള്ള ഈ കെട്ടിടത്തിൽ നിന്നാണ് അക്ഷയ് ലിഫ്റ്റ് തകർന്ന് താഴേക്ക് വീണത്. മൂന്നാമത്തെ നിലയിൽ നിന്ന് ലിഫ്റ്റ് തകർന്ന് താഴേക്ക് പതിക്കുന്നതും അക്ഷയ് നിലത്തേക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. സംഭവത്തിൽ പോലീസ് അസാധാരണ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെള്ളൂർകുന്നത്തെ മുനിസിപ്പൽ ബിൽഡിങ്ങിൽ ഉള്ള കടയിലേക്ക് സാധനങ്ങൾ എടുക്കുന്നതിന് വേണ്ടിയാണ് അക്ഷയ ഗോഡൗണിലേക്ക് എത്തിയത്. മൂന്നാമത്തെ നിലയിലാണ് സാധനങ്ങൾ സ്റ്റോക്ക് ചെയ്തു വച്ചിരുന്നത്. ആവശ്യമുള്ള സാധനം ഗോഡൗണിൽ നിന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ അക്ഷയ് കടയിലേക്ക് വിളിക്കുകയുണ്ടായി.
Also Read: കോഴഞ്ചേരിയിൽ റിസോർട്ട് റിസപ്ഷനിസ്റ്റായ 20 വയസുകാരിയെ കഴുത്തിന് കുത്തിക്കൊന്നു; പ്രതിയെ കെട്ടിയിട്ട് നാട്ടുകാർ
പിന്നീട് സ്ഥാപനത്തിലെ മറ്റു ജീവനക്കാർ എത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ അക്ഷയ നിലത്ത് വീണു കിടക്കുന്നത് കാണുന്നത്. ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും. അക്ഷയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരിക്കേറ്റതാണ് മരണകാരണം എന്ന് കരുതുന്നു.
നേര്യമംഗലത്ത് നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് അപകടം, ഒരാൾ മരിച്ചു
നേര്യമംഗലം : എ.എം റോഡിൽ വില്ലാഞ്ചിറക്ക് സമീപം നിയന്ത്രണം വിട്ട ട്രാക്ടർ കാറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിലേക്കാണ് ട്രാക്ടർ വന്ന് ഇടിച്ചത്. അപകടത്തിൽ ഇ കെ കെ കമ്പനിയിലെ ജോലിക്കാരായ അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ടറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം ലഭിക്കുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടർ കാറിലേക്ക് വന്ന് ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിക്കുകയായിരുന്നു. മരിച്ചയാളുടെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
English Summary
A 19-year-old worker died after the lift in a business establishment’s godown collapsed. Akshay Krishna, the son of Krishnan and Susheela from Thevalathil, Peringazha, Muvattupuzha, lost his life in the tragic accident.