Summer Health: വേനൽക്കാലത്ത് ശർക്കര കഴിച്ചാൽ ഇത്രയും ഗുണങ്ങളോ?; ഈ രഹസ്യം അറിഞ്ഞാൽ ഞെട്ടും
Eating Jaggery In Summer Season: വേനൽക്കാലത്തെ കൊടും ചൂടിൽ ഇവ സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ചൂടും ഈർപ്പവും കാരണം ശർക്കര കേടാകാനും അലിഞ്ഞുപോകാനും സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ വേനൽകാലത്ത് ശർക്കര എങ്ങനെ സൂക്ഷിക്കാമെന്നും, ശർക്കര കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാമെന്നും നമുക്ക് നോക്കാം.

നമ്മുടെ എല്ലാം വീടുകളിൽ ഒരു കഷണമെങ്കിലും ശർക്കരയുണ്ടാകും. മധുരപലഹാരങ്ങൾ, പാനീയങ്ങൾ, വീട്ടുവൈദ്യങ്ങൾ എന്നിങ്ങനെ പരമ്പരാഗതമായ പല കാര്യങ്ങൾക്കും ഇന്നും ശർക്കര പ്രധാന കൂട്ടാണ്. പ്രമേഹ രോഗികൾക്കു പോലും ധൈര്യമായി കഴിക്കാവുന്ന മധുരമാണ് ശർക്കരയുടേത്. (Image Credits: Getty Images)

എന്നാൽ വേനൽക്കാലത്തെ കൊടും ചൂടിൽ ഇവ സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ചൂടും ഈർപ്പവും കാരണം ശർക്കര കേടാകാനും അലിഞ്ഞുപോകാനും സാധ്യത ഏറെയാണ്. അങ്ങനെയെങ്കിൽ വേനൽകാലത്ത് ശർക്കര എങ്ങനെ സൂക്ഷിക്കാമെന്നും, ശർക്കര കഴിക്കുന്നതിൻ്റെ ഗുണങ്ങൾ എന്തെല്ലാമെന്നും നമുക്ക് നോക്കാം.

വേനൽക്കാലത്ത് ശർക്കര സൂക്ഷിക്കാൻ ഏറ്റവും നല്ല മാർഗം വായു കടക്കാത്ത പാത്രത്തിൽ അടച്ചു വയ്ക്കുക എന്നതാണ്. ഗ്ലാസ് അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള പാത്രങ്ങൾ വളരെ നല്ലതാണ്. കാരണം അവ ഈർപ്പത്തിൽ നിന്നും പ്രാണികളിൽ നിന്നും ശർക്കര സൂക്ഷിക്കുന്നു. അടുക്കളയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്തതും വരണ്ടതുമായ സ്ഥലത്ത്, അടുപ്പിൽ നിന്നുള്ള ചൂടിൽ നിന്നോ മാറ്റി ശർക്കര സൂക്ഷിക്കുക.

ഒരു കഷണം ശർക്കര കഴിക്കുന്നത് ശരീരത്തിൻ്റെ ആന്തരിക താപനില കുറയ്ക്കാനും സൂര്യാഘാതം പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ചൂട് കാരണം ശരീരം പെട്ടെന്ന് തളരാൻ സാധ്യതയുണ്ട്. ശർക്കര കഴിച്ചാൽ ദീർഘനേരം ഉന്മേഷം നിലനിർത്താൻ സഹായിക്കുന്നു. അതുപോലെ ഒരു ഗ്ലാസ് ശർക്കര വെള്ളം കുടിച്ചാൽ ക്ഷീണം പെട്ടെന്ന് മാറും.

വേനൽക്കാലത്ത് ദഹനപ്രക്രിയ സുഗമമാക്കാൻ ശർക്കര ഏറ്റവും മികച്ചതാണ്. ഭക്ഷണത്തിന് ശേഷം ഒരു ചെറിയ കഷണം ശർക്കര കഴിക്കുന്നത് ദഹന മാറ്റാനും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. അതുപോലെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ശർക്കരയ്ക്ക് സാധിക്കും.