കഴുത്തില്‍ ആര്‍ബിഐ ഐഡി കാര്‍ഡ്! ബാങ്ക് ജോലിക്കെത്തിയത് ഇഷാന്‍ കിഷനോ? ശമ്പളം എത്ര? | Ishan Kishan RBI job: Viral photos, sports quota appointment, and salary details Malayalam news - Malayalam Tv9

Ishan Kishan: കഴുത്തില്‍ ആര്‍ബിഐ ഐഡി കാര്‍ഡ്! ബാങ്ക് ജോലിക്കെത്തിയത് ഇഷാന്‍ കിഷനോ? ശമ്പളം എത്ര?

Updated On: 

05 Aug 2026 | 05:14 PM

Ishan Kishan’s RBI Job: ഇഷാന്‍ കിഷന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഒരു വൈറല്‍ ഫോട്ടോയുടെ പേരിലാണ്. ക്രിക്കറ്റില്‍ നിന്നും ലഭിച്ച ചെറിയ ഇടവേളയില്‍ താരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എത്തി അസിസ്റ്റന്റ് മാനേജരായി ജോലി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്.

1 / 5
ഇത് ഇഷാന്‍ കിഷന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് ക്രിക്കറ്റുമായി ബന്ധപ്പെട്ടല്ല, മറിച്ച് ഒരു വൈറല്‍ ഫോട്ടോയുടെ പേരിലാണ്. ക്രിക്കറ്റില്‍ നിന്നും ലഭിച്ച ചെറിയ ഇടവേളയില്‍ താരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യില്‍ എത്തി അസിസ്റ്റന്റ് മാനേജരായി ജോലി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റേതെന്ന പേരില്‍ ചില ഫോട്ടോകള്‍ വൈറലാകുന്നുണ്ട്. ഇഷാന്‍ കിഷന്റെ രൂപസാദൃശ്യമുള്ള മറ്റാരെങ്കിലുമാണോയെന്ന സംശയം ആദ്യമുണ്ടായെങ്കിലും, ഇത് താരം തന്നെയാണെന്നാണ്‌ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് (Image Credit Source: X and PTI).

2 / 5
സ്പോർട്സ് ക്വാട്ടയിലാണ് കിഷനെ ആർബിഐ ജോലിയിൽ പ്രവേശിപ്പിച്ചത്. താൽക്കാലികമായാണ് താരം ബാങ്ക് ജോലിയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പട്ന ശാഖയിൽ ഔദ്യോഗിക ഐഡി കാർഡ് ധരിച്ച് സഹപ്രവർത്തകരുമായി സംസാരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  അദ്ദേഹത്തിന്റെ ചുമതലകളെക്കുറിക്കുറിച്ച് ആര്‍ബിഐ ഒന്നും പരസ്യമാക്കിയിട്ടില്ല.

3 / 5
ആര്‍ബിഐയിലെ തന്റെ ജോലിയെക്കുറിച്ച് ഇഷാന്‍ കിഷനും ഒന്നും പറഞ്ഞിട്ടില്ല. 2017-ലാണ് കിഷന് ആര്‍ബിഐയില്‍ ജോലി ലഭിക്കുന്നത്. ആർബിഐ പട്നയിൽ അസിസ്റ്റന്റ് മാനേജരായി ജോലി ലഭിച്ചതായി അന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇഷാന്‍ കിഷന് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് വ്യക്തമല്ല.

4 / 5
ഈ തസ്തികയിലെ അടിസ്ഥാന ശമ്പളം പ്രതിമാസം 62,500 രൂപയോളമാണ്. ആനുകൂല്യങ്ങൾ കൂടി പരിഗണിക്കുമ്പോള്‍ പ്രതിമാസ ഗ്രോസ് ശമ്പളം ഏകദേശം 1.22 ലക്ഷം മുതൽ 1.27 ലക്ഷം രൂപ വരെ ഉയരും. അതേസമയം, എല്ലാ കട്ടിംഗുകൾക്കും ശേഷം കൈയ്യിൽ കിട്ടുന്ന ശമ്പളം  പ്രതിമാസം 1.05 ലക്ഷം മുതൽ 1.15 ലക്ഷം രൂപ വരെയാണ്. ഇഷാന്‍ കിഷനും ഇത്ര രൂപ ശമ്പളമായി ലഭിക്കാനാണ് സാധ്യത.

5 / 5
ചെറിയ ഇടവേളയില്‍ ആര്‍ബിഐയിലെത്തിയെങ്കിലും താരം ഉടന്‍ ക്രിക്കറ്റിലേക്ക് മടങ്ങും. ദുലീപ് ട്രോഫിയിലാണ് ഇഷാന്‍ കിഷന്‍ ഇനി കളിക്കുന്നത്. ഓഗസ്റ്റ് 23-ന് ആരംഭിക്കുന്ന ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോൺ ടീമിനെ അദ്ദേഹം നയിക്കും. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും കിഷനുണ്ട്.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്