200 രൂപ പ്ലാനുമായി VI; പഴയ 200 രൂപ പ്ലാനിൽ സിനിമാ ടിക്കറ്റിനും ഫുഡിനും ഡിസ്കൗണ്ട് കൂടി നൽകി ജിയോ
Jio VS VI best benefits in Rs 200 plan: റിലയൻസ് ജിയോ ഏറെ നാളുകളായി 200 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. ഒടിടി പാസ് എന്നാണ് ജിയോ ഈ 200 രൂപ പ്ലാനിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ വൊഡാഫോൺ ഐഡിയയും 200 രൂപയുടെ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ജിയോ തങ്ങളുടെ 200 രൂപ പ്ലാനിൽ പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി പുതുക്കി.

ടെലിക്കോം കമ്പനികൾക്കിടയിൽ പലപ്പോഴും ശക്തമായ മത്സരങ്ങൾ നടക്കാറുണ്ട്. അത് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യാറുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ റിലയൻസ് ജിയോയും വൊഡാഫോൺ ഐഡിയയും (VI) തമ്മിൽ ഇപ്പോൾ അത്തരത്തിൽ ആരോഗ്യകരമായ ഒരു മത്സരം നടന്നിരിക്കുന്നു എന്ന് പറയാം. 200 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ കാര്യത്തിലാണ് ഈ മത്സരം ഉണ്ടായിരിക്കുന്നത്.

റിലയൻസ് ജിയോ ഏറെ നാളുകളായി 200 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തങ്ങളുടെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. കോളിങ്, വാലിഡിറ്റി ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. ഒടിടി പാസ് എന്നാണ് ജിയോ ഈ 200 രൂപ പ്ലാനിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ വൊഡാഫോൺ ഐഡിയയും 200 രൂപയുടെ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ ജിയോ തങ്ങളുടെ 200 രൂപ പ്ലാനിൽ പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി പുതുക്കി.

വിഐ 200 രൂപ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ 200 രൂപ ഡാറ്റ പ്ലാനിൽ 30GB ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും ലഭിക്കും. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിക്കുക. നിരവധി ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് ആക്സസ് ലഭിക്കും എന്നതാണ് ഈ വിഐ ഡാറ്റ പ്ലാനിന്റെ മുഖ്യ ആകർഷണം.

ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, മനോരമ മാക്സ്, ഫാൻകോഡ്, പ്ലേഫിക്സ്, ക്ലിക്ക്, അട്രാഞ്ചി, ചൗപൽ, ഒടിടി പ്ലേ ലൈവ്, പോക്കറ്റ് ഫിലിംസ്, യപ് ടിവി, അഡാടൈംസ്, കാഞ്ചാ ലങ്കാ, ടൈംസ്പ്ലേ, നെക്സ്റ്റ്ജിടിവി തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനാണ് 200 രൂപയുടെ വിഐ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 7.14 രൂപ വരും.

ജിയോ 200 രൂപ പ്രീപെയ്ഡ് പ്ലാൻ: ഈ ജിയോ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയിൽ 30ജിബി ഹൈസ്പീഡ് 4ജി ഡാറ്റയും 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭിക്കും. 1GB, 1.5GB പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സ്വന്തമാക്കാനും ഈ പ്ലാൻ സഹായിക്കും. ഒറ്റ പായ്ക്കിൽ 15 പ്രീമിയം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

യൂട്യൂബ് പ്രീമിയം, പ്രൈം വീഡിയോ മൊബൈൽ സബ്സ്ക്രിപ്ഷൻ, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺഎൻഎക്‌സ്‌ടി, കാഞ്ച ലങ്ക, ഇടിവിവിൻ, ചൗപാൽ, ഹോയ്‌ചോയ്, ഫാൻകോഡ്, ടൈംസ് പ്ലേ, തരംഗ് പ്ലസ്, ജിയോ ടിവി സബ്സ്ക്രിപ്ഷനാണ് ലഭിക്കുക. കൂടാതെ ഇപ്പോൾ സിനിപോളിസ് മൂവി ടിക്കറ്റ് ഓഫറുമുണ്ട്. ഈ സിനി വൗച്ചർ കുറഞ്ഞത് 550 രൂപ മൂല്യമുള്ള രണ്ട് സിനിമ ടിക്കറ്റുകൾ വാങ്ങുമ്പോൾ 150 രൂപ ഡിസ്കൗണ്ട് കിട്ടും, ഒപ്പം ഫുഡ് ആൻഡ് ബിവറേജിന് 10% ഡിസ്കൗണ്ടും ഉണ്ട്.