ഇനി വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം; ജിയോടാഗ് എയർ എയർ വിപണിയിൽ | JioTag Air Introduced To The Market Available In Amazon Malayalam news - Malayalam Tv9

JioTag Air : ഇനി വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം; ജിയോടാഗ് എയർ എയർ വിപണിയിൽ

Published: 

21 Jul 2024 | 09:15 AM

JioTag Air Introduced : വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ജിയോടാഗ് എയർ വിപണിയിലെത്തി. ആമസോൺ അടക്കമുള്ള ഇ കൊമേഴ്സ് സൈറ്റുകളിൽ ജിയോടാഗ് എയർ എത്തിയിട്ടുണ്ട്. 1499 രൂപയാണ് ഇതിൻ്റെ വില.

1 / 5
ലഗേജുകളും മറ്റും ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ജിയോടാഗ് എയർ വിപണിയിൽ. ആപ്പിൾ എയർടാഗിനോട് സമാനമായ ജിയോടാഗിന് 1499 രൂപയാണ് വില. ഓൺലൈൻ ഇ കൊമേഴ്സ് സൈറ്റുകളിലടക്കം ജിയോടാഗ് വില്പന ആരംഭിച്ചിട്ടുണ്ട്. എയർടാഗിന് 2899 രൂപയാണ് വില. ഇതിൻ്റെ പകുതിവിലയിൽ ലഭിക്കുമെന്നതുകൊണ്ട് തന്നെ ജിയോടാഗ് ശ്രദ്ധ നേടിക്കഴിഞ്ഞു.

2 / 5
വിലപിടിപ്പുള്ള എന്തും ജിയോടാഗ് കൊണ്ട് ട്രാക്ക് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഡി കാർഡുകൾ, താക്കോൽ, ലഗേജ് തുടങ്ങി വളർത്തുമൃഗങ്ങളെപ്പോലും ജിയോടാഗ് കൊണ്ട് ടാഗ് ചെയ്യാനാവും. ജിയോടാഗ് ഇവയിൽ സ്ഥാപിച്ചാൽ കൃത്യമായി ലൊക്കേഷൻ മനസിലാക്കാൻ സാധിക്കും.

3 / 5
ആപ്പിളിൻ്റെ ഫൈൻഡ് മൈ നെറ്റ്‌വർക്കിലും ജിയോതിങ്സ് ആപ്പിലും ജിയോടാഗ് പ്രവർത്തിക്കും. ഏതെങ്കിലും ഒരു സമയത്ത് ഒരു ആപ്പിലേ പ്രവർത്തിപ്പിക്കാനാവൂ. ആപ്പിൾ ഉപഭോക്താക്കൾക്ക് ആപ്പിൾ ഫൈൻഡ് മൈ ആപ്പ് വഴി ജിയോടാഗ് ഉപയോഗിക്കാം. ഐഫോൺ, ഐപാഡ്, മാക് തുടങ്ങി ആപ്പിളിൻ്റെ എല്ലാ ഉപകരണങ്ങളിലും ജിയോടാഗ് പ്രവർത്തിക്കും. ആപ്പിൾ ഇക്കോസിസ്റ്റം വേണ്ടാത്തവർക്ക് ജിയോതിങ്സ് ആപ്പ് ഉപയോഗിക്കാം. പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ജിയോതിങ്സ് ആപ്പ് ലഭ്യമാണ്.

4 / 5
ടാഗ് ചെയ്ത വസ്തുക്കൾ ആപ്പിൾ ഫൈൻഡ് മൈ ആപ്പിലൂടെ മറ്റ് ആപ്പിൾ യൂസർമാരുമായി പങ്കുവെക്കാൻ ജിയോടാഗ് എയറിനു സാധിക്കും. 90 മുതൽ 120 ഡെസിബൽ വരെ ഉയർന്ന ശബ്ദവും ഡിവൈസ് പുറപ്പെടുവിക്കും. ഈ ശബ്ദം ശ്രദ്ധിച്ച് ടാഗ് ചെയ്ത വസ്തുക്കൾ വേഗം കണ്ടെത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. റേഞ്ചിന് പുറത്ത് വസ്തുക്കൾ പോകുമ്പോൾ ഡിസ്കണക്ടായെന്ന മുന്നറിയിപ്പും ജിയോടാഗ് നൽകും. ലോസ്റ്റ് മോഡ് ഉപയോഗിച്ചാൽ മോഷ്ടിക്കപ്പെട്ട സാധനം റേഞ്ചിനുള്ളിൽ വന്നാൽ ഓട്ടോമാറ്റിക് നോട്ടിഫിക്കേഷൻസ് ലഭിക്കും.

5 / 5
ഒരു എക്സ്ട്രാ ബാറ്ററിയും കേബിളും അടക്കമാണ് ഡിവൈസ് ലഭിക്കുക. ഡിവൈസ് രണ്ട് വർഷത്തോളം ഉപയോഗിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗ്രേ, നീല, ചുവപ്പ് നിറങ്ങളിൽ ജിയോടാഗ് ലഭ്യമാണ്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ