കമൽഹാസന്‍റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; ജൂനിയർ നടനെതിരെ പരാതി | Kamal Haasan Receives Death Threat Over Sanatana Dharma Remarks; Police Complaint Filed Malayalam news - Malayalam Tv9

Kamal Haasan: കമൽഹാസന്‍റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; ജൂനിയർ നടനെതിരെ പരാതി

Published: 

11 Aug 2025 09:27 AM

Kamal Haasan Receives Death Threat: സ്വകാര്യ ചാനൽ ചർച്ചയിൽ വച്ച് വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. താരത്തിന്റെ പരാമർശം സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് രവിചന്ദ്രൻ പറയുന്നത്.

1 / 5ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസന് നേരെ വധഭീഷണി.  കമൽഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി. സംഭവത്തിൽ ജൂനിയർ നടനെതിരെ പോലീസിൽ പരാതി നൽകി. നടൻ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. (Image Credits:PTI)

ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസന് നേരെ വധഭീഷണി. കമൽഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി. സംഭവത്തിൽ ജൂനിയർ നടനെതിരെ പോലീസിൽ പരാതി നൽകി. നടൻ രവിചന്ദ്രനാണ് വധഭീഷണി മുഴക്കിയത്. (Image Credits:PTI)

2 / 5

നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അഗരം ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു താരത്തിന്റെ വിവാദ പരാമർശം ഉണ്ടായത്. രാജ്യത്തെ നിലവിലെ അവസ്ഥ മാറ്റാൻ വിദ്യാഭ്യാസം കൊണ്ടേ സാധിക്കുവെന്നാണ് താരം പറയുന്നത്.

3 / 5

സ്വേച്ഛാധിപത്യത്തിന്റെയും സനാതനത്തിന്റെയും ചങ്ങലകൾ തകർക്കാൻ കഴിയുന്ന ആയുധം വിദ്യാഭ്യാസമാണെന്നും താരം പറഞ്ഞു. താരത്തിന്റെ പരാമർശം വലിയ രീതിയിൽ ചർച്ചയാതോടെ സംഘപരിവാർ സംഘടനകൾ പ്രതിഷേധവുമായെത്തി.

4 / 5

ഇതിനു പിന്നാലെയാണ് ജൂനിയർ നടനായ രവിചന്ദ്രൻ താരത്തിനെതിരെ വധഭീഷണി മുഴക്കുകയായിരുന്നു. സ്വകാര്യ ചാനൽ ചർച്ചയിൽ വച്ച് വധഭീഷണി മുഴക്കിയെന്നാണ് ആരോപണം. താരത്തിന്റെ പരാമർശം സനാതനധർമത്തെ അവഹേളിക്കുന്ന പ്രസ്താവനയാണെന്നാണ് രവിചന്ദ്രൻ പറയുന്നത്.

5 / 5

മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് അടക്കമുള്ളവർ ഇതു ചൂണ്ടിക്കാട്ടി ചെന്നൈ പൊലീസ് കമ്മിഷണർക്കു പരാതി നൽകി.നടനെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്ററിലോ ഒടിടിയിലോ കാണരുതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഢി ആഹ്വാനം ചെയ്തിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും