കർക്കിടകത്തിൽ രാവിലെ എഴുന്നേറ്റയുടൻ ചെയ്യേണ്ടത്; കർക്കിടക കഞ്ഞിക്ക് പുറമെ ഇവയും ശീലമാക്കൂ | Karkidakam Month 2026 Ayurvedic Health Tips, How to Boost Immunity Naturally With these Routine Malayalam news - Malayalam Tv9

Karkidakam Month Health: കർക്കിടകത്തിൽ രാവിലെ എഴുന്നേറ്റയുടൻ ചെയ്യേണ്ടത്; കർക്കിടക കഞ്ഞിക്ക് പുറമെ ഇവയും ശീലമാക്കൂ

Published: 

10 Jul 2026 | 05:47 PM

Karkidakam Month Ayurvedic Health Tips: ഇക്കൊല്ലത്തെ കർക്കിടക മാസം ദാ ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്ന പുണ്യകാലമാണ്. കാലവർഷ കെടുതി മൂലം ദഹനശേഷിയും പ്രതിരോധശേഷിയും ഏറ്റവും കുറയുന്ന സമയം കൂടിയാണിത്. അതിനാൽ പഞ്ഞമാസമെന്നും മലയാളികൾക്കിടയിൽ കർക്കിടകത്തെ അറിയപ്പെടാറുണ്ട്.മനസ്സിനും ശരീരത്തിനും ഒരുപോലെ അശാന്തി തോന്നുന്ന കാലമായതിനാൽ ആരോ​ഗ്യം വളരെയധികം സൂക്ഷിക്കേണ്ടതാണ്.

1 / 5
മലയാളികൾക്ക് വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിൽ ഒന്നാണ് കർക്കിടകം. ഇക്കൊല്ലത്തെ കർക്കിടക മാസം ദാ ഇങ്ങ് അടുത്തെത്തിയിരിക്കുകയാണ്. ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്ന പുണ്യകാലമാണ്. കാലവർഷ കെടുതി മൂലം  ദഹനശേഷിയും പ്രതിരോധശേഷിയും ഏറ്റവും കുറയുന്ന സമയം കൂടിയാണിത്. അതിനാൽ പഞ്ഞമാസമെന്നും മലയാളികൾക്കിടയിൽ കർക്കിടകത്തെ അറിയപ്പെടാറുണ്ട്. മനസ്സിനും ശരീരത്തിനും ഒരുപോലെ അശാന്തി തോന്നുന്ന കാലമായതിനാൽ ആരോ​ഗ്യം വളരെയധികം സൂക്ഷിക്കേണ്ടതാണ്. (Image Credits: Getty Images)

2 / 5
ഈ മാസത്തിൽ കർക്കിടക കഞ്ഞി കഴിക്കുന്നതിനൊപ്പം രാവിലെ എഴുന്നേറ്റയുടൻ ചില ലളിതമായ ശീലങ്ങൾ കൂടി പിന്തുടരുന്നത് മഴക്കാല  രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. ഈ കർക്കിടകത്തിൽ പ്രതിരോധശേഷി ഇരട്ടിയാക്കാൻ നിങ്ങൾ രാവിലെ എഴുന്നേറ്റയുടൻ ചെയ്യേണ്ടത് എന്തെല്ലാമെന്ന് അറിയാം. നമ്മുടെ വീട്ടുമുറ്റത്തും അടുക്കളയിലും കാണുന്ന ചില ലളിതമായ വസ്തുക്കൾ ഉപയോ​ഗിച്ച് തന്നെ ദിവസം തുടങ്ങാവുന്നതാണ്. ഇത് നിങ്ങളുടെ ആരോ​ഗ്യത്തിൻ്റെ സംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്.

3 / 5
തുളസി-മഞ്ഞൾ-ഇഞ്ചി: ഒരു ഗ്ലാസ് വെള്ളത്തിൽ 4-5 തുളസിയില, ഒരു ചെറിയ കഷ്ണം ചതച്ച ഇഞ്ചി, ഒരു നുള്ളു മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ചെറുചൂടോടെ വെറുംവയറ്റിൽ കുടിക്കാം. ഇഞ്ചി ദഹനത്തെ സു​ഗമമാക്കുമ്പോൾ, മഞ്ഞളും തുളസിയും ശരീരത്തിലെ അണുബാധകളെ ചെറുക്കുകയും വിഷവസ്ത്തുകളെ പുറന്തള്ളുകയും ചെയ്യുന്നു. രാവിലെ എഴുന്നേറ്റയുടൻ പല്ല് തേച്ച ശേഷം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുന്നത് കർക്കിടക മാസത്തിൽ വളരെ നല്ലതാണ്.

4 / 5
തണുത്ത കാലാവസ്ഥയിൽ ശരീരത്തിലെ രക്തയോട്ടം കൂട്ടാനും, മന്ദഗതിയിലായ ദഹനപ്രക്രിയയെ വേഗത്തിലാക്കാനും ഈ ശീലം സഹായിക്കും. വയറ്റിലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങൾ മാറാനും ഇത് ഉത്തമമാണ്. അതുപോലെ കർക്കിടക കഞ്ഞി എപ്പോഴും രാത്രിയിലെ ഭക്ഷണത്തിന് പകരമായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. രാവിലെ കഴിക്കുകയാണെങ്കിൽ, മുകളിൽ പറഞ്ഞ പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞ് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രം ഇത് കഴിക്കുക. ഇത് കഞ്ഞിയിലെ ഔഷധഗുണങ്ങൾ ശരീരം പൂർണ്ണമായി ആഗിരണം ചെയ്യാൻ സഹായിക്കും.

5 / 5
കർക്കിട മാസത്തിൽ എന്നും അതിരാവിലെ എഴുന്നേറ്റ് ചെറുചൂടുള്ള വെള്ളം കുടിക്കുക. കഠിനമല്ലാത്ത യോഗ അല്ലെങ്കിൽ സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുക. സമ്മർദ്ദം കുറയ്ക്കാൻ ധ്യാനമോ ശ്വസന വ്യായാമങ്ങളോ നിങ്ങൾക്ക് പരീശീലിക്കാവുന്നതാണ്. ചൂടുള്ള അപ്പപ്പോൾ  തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക. അതുപോലെ പ്രധാനമാണ് ശരിയായ ഉറക്കം ശീലിക്കുക എന്നത്. രാത്രി വൈകി ഉണർന്നിരിക്കുന്നത് ഒഴിവാക്കുകയും രാവിലെ നേരത്തെ എഴുന്നേൽക്കാൻ ശീലിക്കുകയും ചെയ്യുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
കൺഫ്യൂഷനടിക്കാൻ സമയമില്ല, മോട്ടറോള ഫ്യൂഷൻ മോഡലുകൾക്ക് 3000 രൂപയാണ് കൂടാൻ പോകുന്നത്!
New-Gen Audi Q3 : ന്യൂ ജെൻ ഓഡി ക്യു 3 വിപണിയിലേക്ക്… ഡിസൈൻ മുതൽ എഞ്ചിൻ വരെ മാറ്റങ്ങൾ?
Aparna Thomas – Jeeva Divorce: എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! ആ വിവാഹം കഴിഞ്ഞു, വ്യക്തമാക്കി അപർണ
Tanvi Sudheer: അമ്മ ഒന്നു വന്നു പോലും നോക്കുന്നില്ല, ഭയങ്കര മനസ്സാണ്! അമ്മൂമ്മയെ നോക്കാൻ ആളെ വേണം, സഹിക്കാനാവുന്നില്ലെന്ന് തൻവി
അയ്യയ്യേ നാണക്കേട്! അടിപിടി പതിവാക്കി ഇംഗ്ലണ്ട് താരങ്ങള്‍; നൈറ്റ് ക്ലബിലെ തല്ലുകേസില്‍ ബ്രൈഡണ്‍ കാര്‍സ് അറസ്റ്റില്‍
Onam Special Train: മംഗളൂരു-കൊല്ലം ഓണം സ്‌പെഷ്യല്‍ ട്രെയിന്‍ ഓഗസ്റ്റ് 25ന്; സമയമറിയാം
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം