AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

UAE 55th Eid Al Etihad Offer: ഉപഭോക്താക്കൾക്ക് 55 ജിബി അധിക ഡാറ്റയും വാർഷിക പ്ലാനുകളിൽ 50 ശതമാനം ഇളവുമായി ‘ഡു’

du Launches 55GB Data Promo and 50 Percent Off Yearly Mobile Plans for UAE Eid Al Etihad: കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തടസ്സമില്ലാതെ സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സഹായിക്കുന്ന പ്രത്യേക ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് അൽ ഇത്തിഹാദ് ഓഫറിൻ്റെ ഭാഗമായി വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 55 ജിബി അധിക ഡാറ്റയാണ് ഡു നൽകുന്നത്. ഇതിന് പുറമെ വാർഷിക പാക്കേജുകളിൽ 50 ശതമാനം വിലക്കിഴിവും ലഭിക്കും

UAE 55th Eid Al Etihad Offer: ഉപഭോക്താക്കൾക്ക് 55 ജിബി അധിക ഡാറ്റയും വാർഷിക പ്ലാനുകളിൽ 50 ശതമാനം ഇളവുമായി ‘ഡു’
പ്രതീകാത്മക ചിത്രം Image Credit source: Facebook du
Sumeesh T Unneen
Sumeesh T Unneen | Published: 29 Nov 2026 | 11:18 AM

ദുബായ്: യു.എ.ഇ തങ്ങളുടെ 55-ാമത് ദേശീയ ദിനം ആഘോഷിക്കാൻ ഒരുങ്ങവെ, പ്രവാസികൾ ഉൾപ്പടെയുള്ള യു.എ.ഇ നിവാസികൾക്ക് വമ്പൻ മൊബൈൽ ഡാറ്റ ഓഫറുമായി ടെലികോം സേവനദാതാക്കളായ ‘ഡു’. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തടസ്സമില്ലാതെ സംസാരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സഹായിക്കുന്ന പ്രത്യേക ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് അൽ ഇത്തിഹാദ് ഓഫറിൻ്റെ ഭാഗമായി വാർഷിക പ്ലാനുകൾ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 55 ജിബി അധിക ഡാറ്റയാണ് ഡു നൽകുന്നത്. ഇതിന് പുറമെ വാർഷിക പാക്കേജുകളിൽ 50 ശതമാനം വിലക്കിഴിവും ലഭിക്കും. നാല് ആഴ്ചത്തേക്ക് 24.50 ദിർഹം മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്.

മൂന്ന് വിഭാഗങ്ങളിലായി പ്രത്യേക പാക്കേജുകൾ

ഉപഭോക്താക്കളുടെ ഡാറ്റയുടെയും കോളിംഗിൻ്റെയും ആവശ്യകത അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന മൂന്ന് പ്രധാന വാർഷിക പാക്കേജുകളാണ് ഡു ഒരുക്കിയിരിക്കുന്നത്.

ലൈറ്റ്: പാക്കേജിൽ 2 ജിബി ഡാറ്റ, 30 ഫ്ലെക്സി മിനിറ്റുകൾ, ഒരു ഡു നമ്പറിലേക്ക് പരിധിയില്ലാത്ത കോളുകൾ എന്നിവയാണ് ലൈറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 50 ശതമാനം കിഴിവിന് ശേഷം നാല് ആഴ്ചത്തേക്ക് 24.50 ദിർഹം നിരക്കിൽ ഈ പ്ലാൻ ലഭ്യമാകും.\

Also Read: 10th Pass Job Opportunity in Dubai: ദുബായിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് എമിറേറ്റ്‌സിൽ ജോലി; മികച്ച ശമ്പളവും ആനുകൂല്യങ്ങളും!

എവരിഡേ എസൻഷ്യൽ: 6 ജിബി ഡാറ്റ, 30 ഫ്ലെക്സി മിനിറ്റുകൾ, സൗജന്യ ഇൻ്റർനെറ്റ് കോളിംഗ്, ഒരു ഡു നമ്പറിലേക്ക് പരിധിയില്ലാത്ത കോളുകൾ എന്നിവ ഇതിൽ ലഭിക്കും. വിലക്കിഴിവിന് ശേഷം നാല് ആഴ്ചത്തേക്ക് 49.50 ദിർഹമാണ് ഈ പ്ലാനിൻ്റെ നിരക്ക്.

അൾട്ടിമേറ്റ്: കൂടുതൽ ഡാറ്റയും കോളുകളും ആവശ്യമുള്ളവർക്കായി 15 ജിബി ഡാറ്റ, 120 ഫ്ലെക്സി മിനിറ്റുകൾ, സൗജന്യ ഇൻ്റർനെറ്റ് കോളിംഗ് എന്നിവ ഈ പാക്കേജിലുണ്ട്. 50 ശതമാനം ഇളവിന് ശേഷം നാല് ആഴ്ചത്തേക്ക് 99.50 ദിർഹത്തിന് ഈ പ്ലാൻ സ്വന്തമാക്കാം

യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഡു ഇത്തരത്തിൽ വലിയ ഡാറ്റ ഓഫറുകൾ പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. 2025-ലെ 54-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ ഒന്ന് മുതൽ എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും 54 ജിബി സൗജന്യ ലോക്കൽ 5-ജി ഡാറ്റ കമ്പനി നൽകിയിരുന്നു. കൂടാതെ, ഫ്ലെക്സി ഇയർലി പ്ലാനിലേക്ക് മാറിയതോ പുതുതായി ചേർന്നതോ ആയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വാർഷിക നിരക്കിൽ 50 ശതമാനം കിഴിവിനൊപ്പം 54 ജിബി ബോണസ് ഡാറ്റയും ലഭ്യമാക്കിയിരുന്നു.

English Summary

Celebrating the UAE’s 55th Eid Al Etihad, telecom operator du offers 55GB extra mobile data and a 50 percent discount on Lite, Everyday Essential, and Ultimate yearly plans from Dh24.50.

Follow Us