AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nayarambalam Rajasekharan: നായരമ്പലത്തിൻ്റെ ഗജവീരന് വിട, രാജശേഖരൻ ചെരിഞ്ഞു

നിരവധി ഉത്സവങ്ങൾക്കും, പൂരങ്ങൾക്കും തിടമ്പാനയായും, കൂട്ടാനയായും എഴുന്നള്ളിച്ചിരുന്ന ഗജവീരനാണ് നായരമ്പലം രാജശേഖരൻ. ഒരു വർഷത്തിൽ ആറ് മാസത്തിൽ കൂടുതൽ മദപ്പാട് കാലമുള്ള ആന കൂടിയാണ് രാജശേഖരൻ. നേരത്തെ മദപ്പാടിൽ തളച്ച ആനയുടെ ഇടത് കൊമ്പ് നഷ്ടമായിരുന്നു. കർണ്ണാടകത്തിൽ നിന്നും നായരമ്പലം ക്ഷേത്രത്തിലേക്ക് നടയിരുത്തിയ ആന പിന്നീട് ഒരു നാടിൻ്റെ തന്നെ പൊന്നോമനയായി മാറിയതാണ് കഥ.

Nayarambalam Rajasekharan: നായരമ്പലത്തിൻ്റെ ഗജവീരന് വിട, രാജശേഖരൻ ചെരിഞ്ഞു
നായരമ്പലം രാജശേഖരൻImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 29 Nov 2026 | 11:04 AM

കൊച്ചി: ഗജവീരൻ നായരമ്പലം രാജശേഖരൻ ചെരിഞ്ഞു. പാദരോഗം മൂലം കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു ആന. 48 വയസ്സോളം പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്. 2000-ൽ കർണ്ണാടകത്തിൽ നിന്നും കേരളത്തിൽ എത്തിയ ആനയെ കൊച്ചി വൈപ്പിനിലെ നായരമ്പലം ഭഗവതി ക്ഷേത്രത്തിൽ നടയിരുത്തിയതാണ്. നേരത്തെ മദപ്പാടിൽ തളച്ച ആനയുടെ ഇടത് കൊമ്പ് നഷ്ടമായിരുന്നു. നിരവധി ഉത്സവങ്ങൾക്കും, പൂരങ്ങൾക്കും തിടമ്പാനയായും, കൂട്ടാനയായും എഴുന്നള്ളിച്ചിരുന്ന ഗജവീരനാണ് നായരമ്പലം രാജശേഖരൻ. ഒരു വർഷത്തിൽ ആറ് മാസത്തിൽ കൂടുതൽ മദപ്പാട് കാലമുള്ള ആന കൂടിയാണ് രാജശേഖരൻ.

Follow Us