Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ "കാർത്തിക പുഴുക്ക്"; തനി നാടൻ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം | A special dish for Thrikkarthika, prepare this authentic, traditional-tasting with ease Malayalam news - Malayalam Tv9

Karthika Puzhukku Recipe: തൃക്കാർത്തിക സ്പെഷ്യൽ “കാർത്തിക പുഴുക്ക്”; തനി നാടൻ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം

Published: 

23 Nov 2026 | 05:31 PM

Karthika Puzhukku Recipe: ഒരു പരമ്പരാഗത വിഭവമാണ് കാർത്തികപ്പുഴുക്ക്. ചേന, കാച്ചിൽ, കായ, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും പയറും ചേർത്ത് തയ്യാറാക്കുന്ന വിഭവം പോഷകസമൃദ്ധവും രുചികരവുമാണ്. തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ച ശേഷം ദേവിക്ക് നിവേദിക്കാനും അത്താഴത്തിനും എല്ലാമായാണ് ഇത് തയ്യാറാക്കുന്നത്.ഇതിന് ആവശ്യമായ ചേരുവകൾ ചേന, കാച്ചിൽ, ചേമ്പ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ സമചതുരത്തിൽ അരിഞ്ഞത്( ഇവയെല്ലാം ഏകദേശം രണ്ട് കപ്പ്) പിന്നെ വേവിച്ച വൻപയർ............

1 / 5
 തൃക്കാർത്തിക ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരമ്പരാഗത വിഭവമാണ് കാർത്തികപ്പുഴുക്ക്. ചേന, കാച്ചിൽ, കായ, ചേമ്പ്, മധുരക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വർഗ്ഗങ്ങളും പയറും ചേർത്ത് തയ്യാറാക്കുന്ന വിഭവം പോഷകസമൃദ്ധവും രുചികരവുമാണ്. തൃക്കാർത്തിക ദിവസം സന്ധ്യയ്ക്ക് വിളക്ക് തെളിയിച്ച ശേഷം ദേവിക്ക് നിവേദിക്കാനും അത്താഴത്തിനും എല്ലാമായാണ് ഇത് തയ്യാറാക്കുന്നത്.(IMAGE CREDIT SOURCE: SOCIAL MEDIA)

2 / 5
ഇതിന് ആവശ്യമായ ചേരുവകൾ ചേന, കാച്ചിൽ, ചേമ്പ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ എന്നിവ സമചതുരത്തിൽ അരിഞ്ഞത്( ഇവയെല്ലാം ഏകദേശം രണ്ട് കപ്പ്) പിന്നെ വേവിച്ച വൻപയർ അല്ലെങ്കിൽ ചെറുപയർ അരക്കപ്പ്, ചിരകിയ തേങ്ങ, ഒരു കപ്പ് ജീരകം, അര ടീസ്പൂൺ പച്ചമുളക് മൂന്ന് അല്ലെങ്കിൽ നാലെണ്ണം, മഞ്ഞൾപൊടി അര ടീസ്പൂൺ, മുളകുപൊടി 1/4 ടീസ്പൂൺ, കറിവേപ്പില 2 ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന്.

3 / 5
ഇത് തയ്യാറാക്കുന്നതിന് വേണ്ടി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വെച്ചിരിക്കുന്ന കിഴങ്ങുവർഗ്ഗങ്ങളും കായയും ഒരു പാത്രത്തിലേക്ക് മാറ്റുക ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, കഷണങ്ങൾ മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളം, എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. കിഴങ്ങുകൾ വെന്തുടഞ്ഞു പോകാതെ പാകത്തിന് വെന്തു വരുമ്പോൾ നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന വൻപയർ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

4 / 5
 ചിരകിയ തേങ്ങ ജീരകം പച്ചമുളകും അല്പം കറിവേപ്പില എന്നിവ മിക്സിയിൽ വെള്ളം ചേർക്കാതെ ഒന്ന് ചതച്ചെടുക്കുക. മൃദുവായി അരക്കേണ്ടതില്ല. ഈ തേങ്ങാക്കൂട്ട് വെന്ത കിഴങ്ങ് പയർ മിശ്രിതത്തിന് മുകളിലേക്ക് ഇട്ട് ചെറുതീയിൽ മൂന്ന് മിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കുക. ശേഷം അരപ്പും കഷ്ണങ്ങളും കൂടി നന്നായി ഇളക്കി യോജിപ്പിച്ച് വെള്ളം വറ്റിച്ചെടുക്കുക.

5 / 5
അടുപ്പിൽ നിന്നും വാങ്ങുന്നതിന് മുമ്പായി വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും മുകളിൽ തൂകി നന്നായി ഇളക്കി കൊടുക്കുക. സ്വാദിഷ്ടമായ കാർത്തിക പുഴുക്ക് തയ്യാർ. ചൂടുള്ള കഞ്ഞിക്കൊപ്പമോ പപ്പടം, ചുട്ട ചമ്മന്തി എന്നിവയ്ക്കൊപ്പം ഇത് കഴിക്കുന്നത് വളരെയധികം രുചികരമാണ്.

Loading...
Unable to load recommendations.
Follow Us
സ്നാപ്ഡ്രാഗൺ 7 ജെൻ ​4 കരുത്ത്; ഹോണർ 700S ലോഞ്ച് ചെയ്തു
മരുന്നൊന്നും വേണ്ട, പ്രതിരോധ ശേഷി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
സ്വർണത്തിന്റെ പരിശുദ്ധി എങ്ങനെ പരിശോധിക്കാം?
ഫെയർനെസ് ക്രീം വേണ്ട! മുഖത്ത് ചെറുപ്പം നിലനിർത്താൻ ഒഴിവാക്കേണ്ടവ
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി