AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Trisha Krishnan: ഇളയ പുരട്ചി തലൈവി! തൃഷയുടെ രാഷ്ട്രീയ പ്രവേശനമോ? നടിയുടെ പേരിൽ തമിഴ്നാട്ടിൽ സംഘടന ആരംഭിച്ചു

Trisha Krishnan Polictical Entry:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശേഷണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആരാധകർ പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്.തിരുനെൽവേലി ജില്ലയിൽ തൃഷയുടെ അനുയായികൾ ' ഇളയ പുരട്ചി തലൈവി തൃഷ പേരവൈ " എന്ന പേരിലാണ് സംഘടന ആരംഭിച്ചത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുയായികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന പുരട്ചി തലൈവി എന്ന വിശേഷണത്തിന് ഒപ്പം ഇളയ എന്നുകൂടി ചേർത്താണ് പുതിയ സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്.

Trisha Krishnan: ഇളയ പുരട്ചി തലൈവി! തൃഷയുടെ രാഷ്ട്രീയ പ്രവേശനമോ? നടിയുടെ പേരിൽ തമിഴ്നാട്ടിൽ സംഘടന ആരംഭിച്ചു
Trisha KrishnanImage Credit source: Social Media
Ashli C
Ashli C | Published: 23 Nov 2026 | 04:25 PM

നടി തൃഷയുടെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ചർച്ചകൾക്ക് ആക്കംകൂട്ടി നടിയുടെ പേരിൽ സംഘടന. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശേഷണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആരാധകർ പുതിയ സംഘടന രൂപീകരിച്ചിരിക്കുകയാണ്. ഇതോടെ നടിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും സജീവമാകുന്നു.

ഇളയ പുരട്ചി തലൈവി തൃഷ പേരവൈ….

തിരുനെൽവേലി ജില്ലയിൽ തൃഷയുടെ അനുയായികൾ ‘ ഇളയ പുരട്ചി തലൈവി തൃഷ പേരവൈ ” എന്ന പേരിലാണ് സംഘടന ആരംഭിച്ചത്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അനുയായികൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന പുരട്ചി തലൈവി എന്ന വിശേഷണത്തിന് ഒപ്പം ഇളയ എന്നുകൂടി ചേർത്താണ് പുതിയ സംഘടനയ്ക്ക് പേരിട്ടിരിക്കുന്നത്.

ALSO READ:ക്ഷണക്കത്തിനൊപ്പം സ്വർണ മോതിരം, ജീവനക്കാർക്ക് കിടിലൻ സമ്മാനവുമായി കാവ്യ മാരൻ

തിരുനെൽവേലിയിൽ സംഘടനയ്ക്ക് തുടക്കമിട്ട കോർഡിനേറ്റർ രാജഗോപാൽ നടൻ വിജയിയെ പോലെ തന്നെ തൃഷയും രാഷ്ട്രീയത്തിൽ സജീവമാകണമെന്ന് ആഗ്രഹവും പരസ്യമായി പ്രകടിപ്പിച്ചു. മുഖ്യമന്ത്രി വിജയിക്കൊപ്പം തൃഷയും രാഷ്ട്രീയത്തിൽ ചേരുന്നത് ജനങ്ങൾക്ക് ഏറെ ഗുണകരമാകും എന്നായിരുന്നു പ്രതികരണം. എന്നാൽ ഈ പുതിയ നീക്കത്തോട് തൃഷ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കുകയോ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചനകൾ ഒന്നും നൽകുകയോ ചെയ്തിട്ടില്ല.

തൃഷയുടെ സമ്മതത്തോടെയാണ്…

ഈ സംഘടനയ്ക്ക് താരത്തിന്റെ അറിവോ അംഗീകാരമോ ഉണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. എന്നാൽ തൃഷയുടെ സമ്മതത്തോടെയാണ് സംഘടന രൂപീകരിച്ചത് എന്നാണ് ആരാധകർ അവകാശവാദം ഉന്നയിക്കുന്നത്.കഴിഞ്ഞ 27 വർഷത്തിലേറെയായി ദക്ഷിണേന്ത്യൻ ചലച്ചിത്രലോകത്തെ സജീവ സാന്നിധ്യമാണ് നടി തൃഷ. 1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് ചിത്രത്തിൽ സഹനടിയായാണ് തുടക്കം കുറിച്ചത്. 2002ൽ സൂര്യ നായകനായ മൗനം പേസിയതിലൂടെയാണ് നായികയെ അരങ്ങേറ്റം കുറിച്ചത് തുടർന്ന് സാമി, ഗില്ലി, വർഷം തുടങ്ങിയ സിനിമകളിലും നടി കഥാപാത്രങ്ങളായി പ്രേക്ഷകർക്കും മുന്നിലെത്തി.

ENGLISH SUMMARY

The formation of an organization in actress Trisha’s name has fueled discussions regarding her potential entry into politics. Fans established this new group, drawing inspiration from a term once used to describe former Tamil Nadu Chief Minister Jayalalithaa. This development has reignited speculation about the actress’s possible political debut.

Follow Us