ട്രെയിൻ ടിക്കറ്റുകൾക്ക് 2,027 രൂപ വരെ തിരികെ ലഭിക്കും; ശീതകാല അവധിക്കാല പ്രത്യേക വിൽപ്പന പ്രഖ്യാപിച്ച് ConfirmTkt
ConfirmTkt Winter Holiday Express Sale: ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് 2,027 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറുകളിലൊന്നായ വിന്റർ ഹോളിഡേ എക്സ്പ്രസ് സെയിൽ ConfirmTkt പ്രഖ്യാപിച്ചു. ക്യാഷ്ബാക്കിന് പുറമെ, യാത്രക്കാർക്ക് രണ്ട് സൗജന്യ മെട്രോ ടിക്കറ്റുകളും ട്രെയിനിൽ സൗജന്യ ഭക്ഷണവും ആസ്വദിക്കാം. ഇതോടെ വർഷാവസാന യാത്രകൾ കൂടുതൽ ആനുകൂല്യപ്രദമാകും.
ബെംഗളൂരു: ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് 2,027 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓഫറുകളിലൊന്നായ വിന്റർ ഹോളിഡേ എക്സ്പ്രസ് സെയിൽ ConfirmTkt പ്രഖ്യാപിച്ചു. ക്യാഷ്ബാക്കിന് പുറമെ, യാത്രക്കാർക്ക് രണ്ട് സൗജന്യ മെട്രോ ടിക്കറ്റുകളും ട്രെയിനിൽ സൗജന്യ ഭക്ഷണവും ആസ്വദിക്കാം. ഇതോടെ വർഷാവസാന യാത്രകൾ കൂടുതൽ ആനുകൂല്യപ്രദമാകും. 2026 നവംബർ 18 മുതൽ 30 വരെ ഈ ഓഫർ ലഭ്യമാണ്. 2026 ഡിസംബർ 22 മുതൽ 2027 ജനുവരി 5 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ട്രെയിൻ യാത്രകൾക്കാണ് ഈ ഓഫർ ബാധകം. ഇതിനായി WINTER എന്ന കൂപ്പൺ കോഡ് ഉപയോഗിക്കണം.
വർഷം അവസാനിക്കാറാകുമ്പോൾ, ഒരു ചെറിയ ഇടവേളയെടുത്ത് യാത്രകൾ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ അവസരമാണ് ഡിസംബർ ഒരുക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുന്നതോ, സ്കൂൾ ശൈത്യകാല അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഒരു യാത്ര ആസൂത്രണം ചെയ്യുന്നതോ, അല്ലെങ്കിൽ ബാക്കിയുള്ള വാർഷിക അവധിദിനങ്ങൾ പ്രയോജനപ്പെടുത്തുന്നതോ ആകട്ടെ, അവയെല്ലാം യാത്രകൾക്കായി ഉപയോഗിക്കാം. അവധിക്കാലം അടുത്തെത്തുന്നതോടെ, ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് വർഷാവസാന യാത്രകൾ കൂടുതൽ ആനുകൂല്യപ്രദവും ചെലവ് കുറഞ്ഞതുമാക്കുകയാണ് ConfirmTkt ലക്ഷ്യമിടുന്നത്.
2,027 രൂപ വരെ ക്യാഷ്ബാക്ക്
വിന്റർ ഹോളിഡേ എക്സ്പ്രസ് സെയിലിലൂടെ, യോഗ്യമായ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ഉപയോക്താക്കൾക്ക് 2,027 വരെ ക്യാഷ്ബാക്ക് ലഭിക്കും. ക്യാഷ്ബാക്കിന് പുറമെ, 70 രൂപ വീതം വിലയുള്ള രണ്ട് സൗജന്യ മെട്രോ ടിക്കറ്റുകളും ട്രെയിനിൽ സൗജന്യ ഭക്ഷണവും ഈ ഓഫറിൽ ഉൾപ്പെടുന്നു. ഇതിലൂടെ യാത്രക്കാർക്ക് യാത്രയ്ക്കിടയിൽ കൂടുതൽ പണം ലാഭിക്കാനാകും.
ഈ പ്രചാരണത്തെക്കുറിച്ച് പ്രതികരിച്ച ixigo Trains & ConfirmTkt-ന്റെ സിഇഒ ദിനേഷ് കുമാർ കോഥ പറഞ്ഞു: “അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങുന്നതായാലും പുതിയൊരു വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുന്നതായാലും, വർഷാവസാന യാത്രകൾ ലക്ഷക്കണക്കിന് ഇന്ത്യക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഈ വർഷം, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് 2,027 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന ഞങ്ങളുടെ ഏറ്റവും വലിയ ഓഫറുകളിലൊന്നാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ, മെട്രോ, ട്രെയിനിലെ ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അധിക ആനുകൂല്യങ്ങളും ലഭിക്കും. അവധിക്കാല യാത്രകൾ കൂടുതൽ ചെലവ് കുറഞ്ഞതാക്കാനും, ഏറെ നാളായി ആസൂത്രണം ചെയ്യുന്ന യാത്രകൾ യാഥാർഥ്യമാക്കാൻ യാത്രക്കാർക്ക് കൂടുതൽ പ്രോത്സാഹനം നൽകാനുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”
ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന്
ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിനായി, യാത്രക്കാർ ConfirmTkt ആപ്പ് ഡൗൺലോഡ് ചെയ്യുക, 2026 ഡിസംബർ 22 മുതൽ 2027 ജനുവരി 5 വരെയുള്ള യാത്രകൾക്കായി ഓഫറിന് അർഹമായ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുക, തുടർന്ന് പണമടയ്ക്കുന്ന സമയത്ത് WINTER എന്ന കൂപ്പൺ കോഡ് നൽകുക. ക്യാഷ്ബാക്ക് തുകയും അധിക ആനുകൂല്യങ്ങളും ബാധകമായ ഓഫർ നിബന്ധനകൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കും.
ixigo-യെക്കുറിച്ച് (NSE: IXIGO, BSE: 544192)
2007-ൽ അലോക് ബജ്പായ്, രജ്നീഷ് കുമാർ എന്നിവർ ചേർന്ന് ആരംഭിച്ച ixigo (Le Travenues Technology Limited), ഇന്ത്യയിലെ മുൻനിര എഐ അധിഷ്ഠിത യാത്രാ പ്ലാറ്റ്‌ഫോമാണ്. ixigo, ConfirmTkt, Abhibus എന്നീ ആപ്പുകളിലൂടെ ട്രെയിൻ, വിമാനം, ബസ്, ഹോട്ടൽ എന്നിവയുമായി ബന്ധപ്പെട്ട യാത്രകൾ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും നിയന്ത്രിക്കാനും ദശലക്ഷക്കണക്കിന് യാത്രക്കാരെ ഈ പ്ലാറ്റ്‌ഫോം ദിവസേന സഹായിക്കുന്നു. 2026 സാമ്പത്തിക വർഷത്തിൽ 57 കോടിയിലധികം വാർഷിക സജീവ ഉപയോക്താക്കളുമായി, ഉപയോക്താക്കളുടെ എണ്ണത്തിൽ ഇന്ത്യയിലെ മുൻനിര യാത്രാ പ്ലാറ്റ്‌ഫോമാണ് ixigo. കൂടുതൽ വിവരങ്ങൾക്ക് www.ixigo.com സന്ദർശിക്കുക.