കറിയൊന്നും വേണ്ടാ, ഈ ചോറ് മാത്രം മതി!; തനി നാടൻ ചുവന്നുള്ളി ചോറ് | Kerala Nadan Style Ulli Choru Recipe In Malayalam, Try This Shallot Leftover Rice Tasty Food Malayalam news - Malayalam Tv9

Ulli Choru Recipe: കറിയൊന്നും വേണ്ടാ, ഈ ചോറ് മാത്രം മതി!; തനി നാടൻ ചുവന്നുള്ളി ചോറ്

Published: 

19 Sep 2026 | 08:20 PM

Kerala Nadan Ulli Choru Recipe: ബാച്ചിലേഴ്സിനും ഒരുപോലെ അനുയോജ്യമായ, കറികളൊന്നുമില്ലാതെ തന്നെ വയറുനിറയെ കഴിക്കാൻ പറ്റുന്ന ഒന്നാണ് തനി നാടൻ ചുവന്നുള്ളി ചോറ് . വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കാൻ സാധിക്കുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ. പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ, എളുപ്പത്തിന് ഒരു ഊണ് എന്നത് മാത്രമല്ല നിരവധി ​ഗുണങ്ങളും ഈ ചോറ് കഴിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു. ഒരുപാടു ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്നുള്ളി.

1 / 5
ഉച്ചയൂണിന് കറി എന്തുണ്ടാക്കുമെന്നോർത്ത് തല പുകയ്ക്കുന്ന വീട്ടമ്മമാർക്ക് സഹായകമാകുന്ന ഒരു കിടിലൻ റെസിപ്പിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ബാച്ചിലേഴ്സിനും ഒരുപോലെ അനുയോജ്യമായ, കറികളൊന്നുമില്ലാതെ തന്നെ വയറുനിറയെ കഴിക്കാൻ പറ്റുന്ന ഒന്നാണ് തനി നാടൻ ചുവന്നുള്ളി ചോറ് . വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയാറാക്കാൻ സാധിക്കുന്ന ഈ വിഭവത്തിന്റെ റെസിപ്പി ഇതാ. (Image Credit Source: Social Media)

2 / 5
പിന്നെ മറ്റൊരു കാര്യം എന്തെന്നാൽ, എളുപ്പത്തിന് ഒരു ഊണ് എന്നത് മാത്രമല്ല നിരവധി ​ഗുണങ്ങളും ഈ ചോറ് കഴിക്കുന്നതുകൊണ്ട് നിങ്ങൾക്ക് ലഭിക്കുന്നു. ഒരുപാടു ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചുവന്നുള്ളി. വിളർച്ച മാറ്റുന്നതിനും കഫക്കെട്ടു മാറാനും എല്ലാം ചുവന്നുള്ളി ഉപയോഗിക്കാറുണ്ട്. ചുവന്നുള്ളി കൊണ്ടുള്ള നല്ല കിടിലൻ റെസിപ്പി നോക്കാം.

3 / 5
ആവശ്യമായ ചേരുവകൾ: നെയ്യ് - ഒരു വലിയ സ്പൂൺ, ചുവന്നുള്ളി - 10 എണ്ണം, മഞ്ഞൾപ്പൊടി – ഒരു നുള്ള്, ഉപ്പ് - പാകത്തിന്, മട്ട അരി വേവിച്ചൂറ്റിയത് – ഒരു കപ്പ്, എന്നിങ്ങനെയുള്ള കുറഞ്ഞ ചേരുവകൾ മാത്രം മതി ഈ ഉള്ളിച്ചോറ് തയ്യാറാക്കാൻ. മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ബാക്കി വന്ന ചോറുകൊണ്ടും ഇത് നമുക്ക് തയ്യാറാക്കാവുന്നതാണ്.

4 / 5
തയാറാക്കുന്ന വിധം: ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയും അല്പം നെയ്യും ചൂടാക്കുക. എണ്ണ ചൂടാകുമ്പോൾ കടുകും അതിലേക്ക് ചുവന്നുള്ളി അരിഞ്ഞതും കൂടി ചേർക്കുക. ആവശ്യമെങ്കിൽ വറ്റൽമുളകും ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് ചുവന്നുള്ളി നല്ലപോലെ വഴറ്റി മൃദുവാക്കുക. ചെറിയ തവിട്ടുനിറമാകുന്നതുവരെ വഴറ്റുക. കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം.

5 / 5
തീ കുറച്ചു വെച്ച ശേഷം അതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന മട്ട ചോറ് ചേർക്കുക. തീയിൽ 2 മിനിറ്റ് അടച്ചുവെച്ച് ചൂടാക്കിയ ശേഷം തീ അണയ്ക്കാം. രുചികരവും പോഷകസമ്പന്നവുമായ സ്പെഷ്യൽ ചുവന്നുള്ളി ചോറ് തയാർ. പപ്പടവും തൈരും അല്ലെങ്കിൽ അച്ചാറും കൂട്ടി ഇത് ചൂടോടെ കഴിക്കാവുന്നതാണ്. കറികൾ ഒന്നുമില്ലാതെ കഴിക്കാനും അപാര ടേസ്റ്റാണ് ഇതിന്.

Loading...
Unable to load recommendations.
Follow Us
ചപ്പാത്തി വൈകിട്ട് വരെ സോഫ്റ്റായിരിക്കും! ചെയ്യേണ്ടത് അറിയാമോ
ഉറങ്ങുന്നതിന് എത്ര സമയം മുമ്പ് മൊബൈൽ ഫോൺ മാറ്റിവെക്കണം?
ഐസ്ക്രീം പോലെ കഴിക്കാം; ഇതാ ഒരു സിംപിൾ പ്രോട്ടീൻ!
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഗണേഷ് കുമാറിൻ്റെ മകൻ്റെ വിവാഹത്തിന് പ്രതിപക്ഷ നേതാവെത്തിയപ്പോൾ
ബാഡ്മിൻ്റൺ കളിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്