തേങ്ങ ചിരകിയിട്ട മുട്ട പൊരിച്ചത് കഴിച്ചിട്ടുണ്ടോ? അപാര ടേസ്റ്റാണ്! | Kerala style coconut omelette Recipe with onion, chilly and curry leaves In malayalam Malayalam news - Malayalam Tv9

Omelette Recipe: തേങ്ങ ചിരകിയിട്ട മുട്ട പൊരിച്ചത് കഴിച്ചിട്ടുണ്ടോ? അപാര ടേസ്റ്റാണ്!

Published: 

29 Aug 2026 | 07:07 PM

Coconut Omelette Recipe: പല വെറൈറ്റിയിലൊക്കെ ഇത് പരീക്ഷിക്കാറുണ്ട് നമ്മൾ മലയാളികൾ. മുട്ട ചിക്കിയെടുക്കുന്നതും അതിലെ ഒരു കൂട്ടാണ്. സാധാരണ മുട്ട പൊരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, അൽപ്പം തേങ്ങ ചിരകിയതും ചേർത്തൊരു നാടൻ മുട്ട പൊരിച്ചത് ട്രൈ ചെയ്താലോ. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ അപാര രുചിയാണ് ഇതിന്. വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഇത് തയ്യാറാക്കാം.

1 / 5
മുട്ട പൊരിച്ചത് ഇഷ്ട്ടമില്ലാത്തവർ ആരാണുള്ളത്. ചോറിനൊപ്പം മറ്റ് കറികളൊന്നുമില്ലെങ്കിലും ഒരു മുട്ട പൊരിച്ചതുണ്ടെങ്കിൽ ഊണ് കുശാലാകും. പല വെറൈറ്റിയിലൊക്കെ ഇത് പരീക്ഷിക്കാറുണ്ട് നമ്മൾ മലയാളികൾ. മുട്ട ചിക്കിയെടുക്കുന്നതും അതിലെ ഒരു കൂട്ടാണ്. സാധാരണ മുട്ട പൊരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, അൽപ്പം തേങ്ങ ചിരകിയതും ചേർത്തൊരു നാടൻ മുട്ട പൊരിച്ചത് ട്രൈ ചെയ്താലോ. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ അപാര രുചിയാണ് ഇതിന്. വളരെ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ ഇത് തയ്യാറാക്കാം. (Image Credit Source: Getty Images)

2 / 5
ആവശ്യമായ ചേരുവകൾ: മുട്ട- രണ്ട് എണ്ണം, തേങ്ങ ചിരകിയത്- 3-4 ടേബിൾ സ്പൂൺ, സവാള അരിഞ്ഞത്- 1 ചെറുത്, പച്ചമുളക് അരിഞ്ഞത്- 2 എണ്ണം, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- ½ ടീസ്പൂൺ (ആവശ്യമെങ്കിൽ), കുരുമുളകുപൊടി- ½ ടീസ്പൂൺ, മഞ്ഞൾപ്പൊടി- ¼ ടീസ്പൂൺ, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ- ആവശ്യത്തിന് എന്നിവയാണ് ഈ വെറൈറ്റി മുട്ട പൊരിച്ചതിന് ആവശ്യമായിട്ടുള്ളത്.

3 / 5
ഉണ്ടാക്കുന്ന വിധം: ഒരു പാത്രത്തിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക. അതിലേക്ക് ചിരകിയ തേങ്ങ, അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, കറിവേപ്പില, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.  ഒരു ഫോർക്ക് അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ച് ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് പതുക്കെ അടിച്ചെടുക്കുക. കുരുമുളക് പൊടി കട്ടയായി കിടക്കരുത്. നന്നായി അടിക്കുക.

4 / 5
പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തയ്യാറാക്കിയ മിശ്രിതം ഒഴിച്ച് കൊടുക്കുക. ചെറിയ തീയിൽ വെച്ച് ഇരുവശവും നല്ല പൊൻനിറമാകുന്നത് വരെ തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കുക. ചൂട് ചായയ്ക്കൊപ്പമോ ഉച്ച ഊണിനൊപ്പമോ കഴിക്കാൻ പറ്റിയ അടിപൊളി റെസിപ്പിയാണിത്. നിങ്ങൾക്ക് ചപ്പാത്തിക്കൊപ്പവും ഇത് കഴിക്കാം. ഇതുവരെ കിട്ടാത്ത മറ്റൊരു രുചി നിങ്ങൾക്ക് ഇതിൽ നിന്ന് കിട്ടും.

5 / 5
എപ്പോഴും ഇത് തയ്യാറാക്കുമ്പോൾ പുതുതായി ചിരകിയ തേങ്ങ ഉപയോ​ഗിക്കു. അതിനാകും രുചി കൂടുതൽ. ഓംലെറ്റ് മറിച്ചിടാൻ ബുദ്ധിമുട്ടായതിനാൽ അധികം തേങ്ങ ചിരകി ചേർക്കരുത്. ഓംലെറ്റ് ഇടത്തരം-കുറഞ്ഞ തീയിൽ വേവിക്കുന്നത് മുട്ട തുല്യമായി വേവാൻ സഹായിക്കും. സാധാരണ പാചക എണ്ണയ്ക്ക് പകരം വെളിച്ചെണ്ണ ഉപയോഗിക്കുക. സവാളയ്ക്ക് പകരം ചെറിയ ഉള്ളി ചേർക്കാവുന്നതാണ്. കൂടാതെ മല്ലിയിലയും ചേർക്കാം.

Loading...
Unable to load recommendations.
Follow Us
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ഉമിനീരിൽ ഈ വ്യത്യാസം ഉണ്ടോ? കാരണമിത്
ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് കേടാകാതെ എങ്ങനെ സൂക്ഷിക്കാം?
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ