Kitchen Tips: ഗരം മസാല ഇല്ലേ? ഈ ഒരു ഇല മാത്രം മതി കറികളിൽ രുചി കൂട്ടാൻ
Leaf Instead of Garam Masala for Better Flavor: പലപ്പോഴും പെട്ടെന്ന് കറി വെക്കുമ്പോൾ അടുക്കളയിൽ ഗരം മസാല ഇല്ലെന്നത് ഒരു പ്രധാന പ്രശ്നമാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഗരം മസാലയ്ക്ക് പകരം ഉപയോഗിക്കാൻ പറ്റിയ ഒരു അത്ഭുത ഇലയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?

രുചികരമായ കറികൾ തയ്യാറാക്കുമ്പോൾ അതിന് പ്രത്യേക മണവും രുചിയും നൽകാൻ നമ്മൾ ഗരം മസാല ഉപയോഗിക്കാറുണ്ട്. എന്നാൽ പലപ്പോഴും പെട്ടെന്ന് കറി വെക്കുമ്പോൾ അടുക്കളയിൽ ഗരം മസാല ഇല്ലെന്നത് ഒരു പ്രധാന പ്രശ്നമാകാറുണ്ട്. ഈ സന്ദർഭങ്ങളിൽ ഗരം മസാലയ്ക്ക് പകരം ഉപയോഗിക്കാൻ പറ്റിയ ഒരു അത്ഭുത ഇലയുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? (Image Credit source: Getty Images)

അഞ്ച് സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയും മണവും ഒരേപോലെ നൽകാൻ ഈ ഒരു ഇലയ്ക്ക് സാധിക്കും. നമ്മുടെ നാട്ടിലെ കറികളിൽ സാധാരണയായി ഉപയോഗിക്കുന്ന 'കറുവയില' (Bay Leaf) ആണ് ഈ ഗുണങ്ങൾക്കെല്ലാം പുറകിലുള്ളത്. പലരും ഇതിനെ കേവലം ഒരു സാധാരണ ഇലയായിട്ടാണ് കാണാറുള്ളതെങ്കിലും, ഇതിന്റെ ഉപയോഗം ഭക്ഷണത്തിന് പ്രത്യേക സുഗന്ധം നൽകുന്നതാണ്.

എങ്ങനെയാണ് ഈ ഇലയ്ക്ക് 5 സുഗന്ധവ്യജ്ഞനങ്ങളുടെ രുചി ലഭിക്കുന്നത് എന്ന് അറിയാമോ? കറുവയിലയിൽ തവറപ്പട്ട (Cinnamon), ഗ്രാമ്പൂ (Cloves), ഏലയ്ക്ക (Cardamom) തുടങ്ങിയ പ്രധാന സുഗന്ധവ്യഞ്ജനങ്ങളിൽ കാണപ്പെടുന്ന സമാനമായ രാസക്കൂട്ടുകളും സുഗന്ധവസ്തുക്കളും അടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ കറികളിൽ കറുവയില ചേർക്കുമ്പോൾ ഗരം മസാലയുടെ അതേ ഫ്ലേവർ ഇത് ഭക്ഷണത്തിന് കൊടുക്കും.കറി പാകം ചെയ്യുമ്പോൾ എണ്ണയിലേക്ക് ആദ്യം തന്നെ കറുവയില ഇട്ട് മൂപ്പിക്കുന്നത് അതിന്റെ സുഗന്ധം എണ്ണയിലേക്കും കറിയിലേക്കും പൂർണ്ണമായി ഇറങ്ങാൻ സഹായിക്കും.

അപ്പോൾ ഇനി ടെൻഷൻ വേണ്ടേ വേണ്ട. ഭക്ഷണങ്ങൾ പാകം ചെയ്യുന്ന സമയത്ത്. ഗരം മസാല പെട്ടെന്ന് കിട്ടാനില്ലാത്തപ്പോൾ ഈ ലളിതമായ വഴി പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ കറുവയിലെ ഉപയോഗിക്കുന്നത് പാചകം കൂടുതൽ എളുപ്പമാക്കും.