ഉരുളക്കിഴങ്ങിൽ പച്ചനിറം വരുന്നത് എന്തുകൊണ്ട്? ഇത് കഴിച്ചാൽ വില്ലനാകുമോ... | Kitchen Hacks, Green Spots On Potatoes, Know If You Should Eat Them, solanine health risks Malayalam news - Malayalam Tv9

Kitchen Hacks: ഉരുളക്കിഴങ്ങിൽ പച്ചനിറം വരുന്നത് എന്തുകൊണ്ട്? ഇത് കഴിച്ചാൽ വില്ലനാകുമോ…

Published: 

26 Jul 2026 | 12:46 PM

Green Spots On Potatoes: രുളക്കിഴങ്ങ് വെയിൽ അടിക്കുകയോ വെളിച്ചമേൽക്കുകയോ ചെയ്യുമ്പോൾ അതിൽ ക്ലോറോഫിൽ രൂപപ്പെടുന്നു. സസ്യങ്ങൾക്ക് പച്ചനിറം നൽകുന്ന സാധാരണ രാസവസ്തുവാണിത്. ക്ലോറോഫിൽ ഹാനികരമല്ലെങ്കിലും, ഇത് രൂപപ്പെടുന്നതിനൊപ്പം തന്നെ ഉരുളക്കിഴങ്ങിൽ 'സോളനൈൻ' (Solanine) എന്ന വിഷാംശമുള്ള ഗ്ലൈക്കോആൽക്കലോയ്ഡിന്റെ അളവും വർദ്ധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

1 / 5
കടകളിൽ നിന്നും വാങ്ങുന്ന ഉരുളക്കിഴങ്ങിലോ അല്ലെങ്കിൽ വീട്ടിൽ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങിലോ ചിലപ്പോഴെങ്കിൽ പച്ചനിറം കാണാറുണ്ട്. പലപ്പോഴും നമ്മൾ ഇത് കാര്യമാക്കാതെ ആ ഭാഗം മാത്രം മുറിച്ചു മാറ്റി പാചകത്തിന് ഉപയോ​ഗിക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഉരുളക്കിഴങ്ങിന് പച്ചനിറം വരുന്നു, ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്നൊന്നും ഒരിക്കലും നമ്മൾ ചിന്തിക്കാറില്ല. അത്തരത്തിൽ പച്ചനിറം കാണപ്പെടുന്ന ഉരുളക്കിഴങ്ങ് കഴിക്കാൻ പാടുള്ളതാണോ എന്ന് നോക്കിയാലോ. (Image Credit Source: Getty Images)

2 / 5
ഉരുളക്കിഴങ്ങ് വെയിൽ അടിക്കുകയോ വെളിച്ചമേൽക്കുകയോ ചെയ്യുമ്പോൾ അതിൽ ക്ലോറോഫിൽ രൂപപ്പെടുന്നു. സസ്യങ്ങൾക്ക് പച്ചനിറം നൽകുന്ന സാധാരണ രാസവസ്തുവാണിത്. ക്ലോറോഫിൽ ഹാനികരമല്ലെങ്കിലും, ഇത് രൂപപ്പെടുന്നതിനൊപ്പം തന്നെ ഉരുളക്കിഴങ്ങിൽ 'സോളനൈൻ' (Solanine) എന്ന വിഷാംശമുള്ള ഗ്ലൈക്കോആൽക്കലോയ്ഡിന്റെ അളവും വർദ്ധിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉരുളക്കിഴങ്ങിനെ കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ പ്രകൃതിദത്തമായി അതിൽ അടങ്ങിയിരിക്കുന്ന പ്രതിരോധ സംവിധാനമാണിത്.

3 / 5
പച്ച നിറമുള്ള ഉരുളക്കിഴങ്ങ് കഴിച്ചാൽ വില്ലനാകുമോ എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ചില അവസരങ്ങളിൽ ഇത് ആരോ​ഗ്യത്തിന് നല്ലതല്ല എന്ന് പറയേണ്ടി വരും. സോളനൈൻ അമിത അളവിൽ ഉള്ളിൽ ചെന്നാൽ അത് ശരീരത്തിന് വിഷമയമായി മാറാം. പച്ച നിറമുള്ള ഭാഗം കൂടുതൽ കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. സോളനൈൻ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നത് മൂലം, വയറുവേദനയും ഛർദ്ദിയും ഉണ്ടായേക്കാം.

4 / 5
കൂടാതെ ഇത് അല്പം കൂടിയ അളവിൽ ശരീരത്തിലെത്തിയാൽ നാഡീവ്യൂഹത്തെ ബാധിച്ച് തലവേദനയും തലകറക്കവും ഉണ്ടാകാം. അപൂർവ്വമായി അമിത അളവിൽ ഉള്ളിൽ ചെന്നാൽ രക്തസമ്മർദ്ദം കുറയാനും ശ്വാസതടസ്സത്തിനും കാരണമാകാം. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരിൽ ഇത് വേഗത്തിൽ വിഷബാധയ്ക്ക് കാരണമാകും. പാകം ചെയ്താൽ വിഷാംശം മാറും എന്നൊരു തെറ്റിദ്ധാരണ പലരുടെയും ഉള്ളിലുണ്ട്.

5 / 5
ഉയർന്ന ചൂടിൽ പാകം ചെയ്താൽ പോലും സോളനൈൻ പൂർണ്ണമായി നശിക്കില്ല എന്നതാണ് വാസ്തവം.  ചെറുതായി മാത്രം പച്ചനിറം കണ്ട ഭാഗങ്ങൾ  ചെത്തി മാറ്റിയ ശേഷം ബാക്കി ഉപയോഗിക്കാം. എന്നാൽ ഉരുളക്കിഴങ്ങ് പൂർണ്ണമായോ ഭൂരിഭാഗമോ പച്ചനിറമായിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ കയ്പ് രസമുണ്ടെങ്കിൽ അത് പൂർണ്ണമായും ഉപേക്ഷിക്കുന്നതാണ് സുരക്ഷിതം. അതുപോലെ തന്നെ ഉരുളക്കിഴങ്ങ് എപ്പോഴും തണുപ്പുള്ളതും ഇരുണ്ടതുമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക.

Follow Us
ഗ്യാസ് ഉപയോഗം കുറയ്ക്കാൻ വീടുപണിയുമ്പോൾ ഇത് ശ്രദ്ധിച്ചാൽ മതി
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി