കപ്പ പഞ്ഞിപോലെ വേവിക്കാം! വെന്തില്ലെന്ന് ഇനി പറയരുത്; കുറുക്കുവഴികൾ ഇതാ | Kitchen tips and tricks, Step by step guide to cook hard tapioca properly fast and tasty Malayalam news - Malayalam Tv9

Tapioca Cooking Tips: കപ്പ പഞ്ഞിപോലെ വേവിക്കാം! വെന്തില്ലെന്ന് ഇനി പറയരുത്; കുറുക്കുവഴികൾ ഇതാ

Published: 

25 Sep 2026 | 03:56 PM

Tapioca Cooking Tips And Tricks: മീൻകറിയുടെ കൂടെയോ നല്ല കാന്താരി ചമ്മന്തിയുടെ കൂടെയോ പഞ്ഞിപോലത്തെ പുഴുങ്ങിയ കപ്പയുണ്ടെങ്കിൽ ഊണിനായാലും നാലുമണിക്കായാലും അതങ്ങ് ഗംഭീരമാകും. എന്നാൽ ചിലപ്പോഴെങ്കിലും കപ്പ വേവിച്ചെടുക്കുമ്പോൾ ഒന്നുകിൽ കല്ലുപോലെയിരിക്കും, അല്ലെങ്കിൽ അമിതമായി വെന്ത് കുഴഞ്ഞുപോകും. പലരും ഈ സമയത്ത് കപ്പയെ ആണ് കുറ്റം പറയുന്നത്. കപ്പ പഞ്ഞിപോലെ മൃദുവായി, കൃത്യമായ വേവിൽ തയ്യാറാക്കിയെടുക്കാനുള്ള ചില എളുപ്പവഴികളും ട്രിക്കുകളും നമുക്ക് നോക്കാം.

1 / 5
മലയാളിക്ക് കപ്പയെന്നാൽ വെറുമൊരു ഭക്ഷണം മാത്രമല്ല, അതൊരു വികാരമാണ്. മീൻകറിയുടെ കൂടെയോ നല്ല കാന്താരി ചമ്മന്തിയുടെ കൂടെയോ പഞ്ഞിപോലത്തെ പുഴുങ്ങിയ കപ്പയുണ്ടെങ്കിൽ ഊണിനായാലും നാലുമണിക്കായാലും അതങ്ങ് ഗംഭീരമാകും. എന്നാൽ ചിലപ്പോഴെങ്കിലും കപ്പ വേവിച്ചെടുക്കുമ്പോൾ ഒന്നുകിൽ കല്ലുപോലെയിരിക്കും, അല്ലെങ്കിൽ അമിതമായി വെന്ത് കുഴഞ്ഞുപോകും. പലരും ഈ സമയത്ത് കപ്പയെ ആണ് കുറ്റം പറയുന്നത്. (Image Credit Source: Getty Images)

2 / 5
എങ്കിൽ ഇനിയാരും കപ്പ വേകുന്നില്ലെന്ന് പരാതി പറയരുത്. കപ്പ പഞ്ഞിപോലെ മൃദുവായി, കൃത്യമായ വേവിൽ തയ്യാറാക്കിയെടുക്കാനുള്ള ചില എളുപ്പവഴികളും ട്രിക്കുകളും നമുക്ക് നോക്കാം. ചില സമയങ്ങളിൽ കടകളിൽ നിന്ന് വാങ്ങുന്ന കപ്പ അഥവ മരച്ചീനി എത്ര വെള്ളത്തിലിട്ട് തിളപ്പിച്ചാലും കല്ലുപോലെ വേവാതെ നിൽക്കാറുണ്ട്.  കടുപ്പമുള്ള കപ്പ പോലും വെണ്ണപോലെ വെന്തുകിട്ടാൻ പാചകം ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ ഇതാ.

3 / 5
നല്ല ഫ്രഷ് കപ്പ ഉപയോഗിച്ച് പാചകം ചെയ്യുന്നതാണ് വേവ് പെട്ടെന്ന് കിട്ടാൻ ഏറ്റവും നല്ലത്. തോല് കളയുമ്പോൾ ഉള്ളിലെ തൊലിക്ക് റോസ് നിറമുള്ള കപ്പയാണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടും. കപ്പയുടെ തൊലി കളഞ്ഞ് ആവശ്യത്തിന് വലിപ്പമുള്ള കഷണങ്ങളാക്കിയ ശേഷം തണുത്ത വെള്ളത്തിൽ നന്നായി കഴുകുക. കുറഞ്ഞത് 10-15 മിനിറ്റെങ്കിലും തണുത്ത വെള്ളത്തിൽ മുക്കി വെക്കുന്നത് കപ്പയിലെ കട്ടി കുറയ്ക്കാനും പെട്ടെന്ന് വേവാനും സഹായിക്കും.

4 / 5
പലരും വരുത്തുന്ന വലിയൊരു തെറ്റാണ് പച്ചവെള്ളത്തിൽ കപ്പയിട്ട് വേവിക്കാൻ വെക്കുന്നത്. ആദ്യം പാത്രത്തിൽ ആവശ്യത്തിന് വെള്ളം തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചുമറിയുമ്പോൾ മാത്രം കഴുകിവെച്ച കപ്പക്കഷണങ്ങൾ അതിലേക്ക് ഇടുക. കപ്പ പകുതി വേവാകുമ്പോൾ പാത്രം അടുപ്പിൽ നിന്ന് മാറ്റി അതിലെ തിളച്ച വെള്ളം വാർത്തുകളയുക. ഉടൻ തന്നെ അതിലേക്ക് നല്ല തണുത്ത വെള്ളമോ ഐസ് കട്ടകളോ ചേർക്കുക.

5 / 5
വീണ്ടും ഇത് അടുപ്പത്ത് വെച്ച് തിളപ്പിക്കുക. താപനിലയിലുണ്ടാകുന്ന ഈ പെട്ടെന്നുള്ള മാറ്റം കപ്പയുടെ നാരുകളെ ഉടയ്ക്കാനും വേഗത്തിൽ വേവാനും സഹായിക്കും.    കപ്പ വേവിക്കാൻ വെക്കുമ്പോൾ വെള്ളത്തോടൊപ്പം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർക്കുന്നത് കപ്പ മൃദുവാകാൻ സഹായിക്കും. ഇത് കപ്പ തിളച്ചു മറിയുന്നത് ഒഴിവാക്കാനും നല്ലതാണ്.  കപ്പ വേവിക്കുന്ന വെള്ളത്തിൽ കുറച്ച് തുള്ളി നാരങ്ങാനീരോ വിനാഗിരിയോ ചേർക്കുന്നത് കപ്പയുടെ കയ്പ്പ് കുറയ്ക്കാനും അത് പെട്ടെന്ന് വെന്തു കിട്ടാനും സഹായിക്കും.

Loading...
Unable to load recommendations.
Follow Us
ദുബായിലെ പുതിയ വാടക നിയമം പ്രവാസികൾക്ക് ലോട്ടറി
പാറ്റയും ഉറുമ്പും പമ്പകടക്കും! അടുക്കള വൃത്തിയായി സൂക്ഷിക്കാൻ
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം