Onion Buying Tips: സവാള വാരിവലിച്ച് എടുക്കല്ലേ! കടയിൽ നിന്ന് വാങ്ങുമ്പോൾ ചിലതൊക്കെ ശ്രദ്ധിക്കണം
Onion Buying Tips And Tricks: ചെറിയ ഉള്ളിയേക്കാൾ മിക്ക വീടുകളിൽ പെട്ടെന്ന് തീർന്ന് പോകുന്നതും സവാളയാണ്. എന്നാൽ കടയിൽ നിന്ന് സവാള വാങ്ങുമ്പോൾ പലപ്പോഴും നമ്മൾ തിടുക്കം കൂട്ടി കയ്യിൽ കിട്ടുന്നതെല്ലാം വാരിയെടുക്കാറുണ്ട്. പലർക്കും തിരഞ്ഞ് പിടിച്ച് എടുക്കാൻ നേരം കാണില്ല. ഇങ്ങനെ വാങ്ങുന്നവ വേഗത്തിൽ ചീത്തയാകാനും പണം നഷ്ടപ്പെടാനും കാരണമാകും. അതുകൊണ്ട് തന്നെ സമയമെടുത്ത് വാങ്ങേണ്ട ഒന്നാണ് സവാള.

അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സവാള. ഏത് കറി വെക്കാനും ചമ്മന്തി അരയ്ക്കാനും സവാള കൂടിയേ തീരൂ. ചെറിയ ഉള്ളിയേക്കാൾ മിക്ക വീടുകളിൽ പെട്ടെന്ന് തീർന്ന് പോകുന്നതും സവാളയാണ്. എന്നാൽ കടയിൽ നിന്ന് സവാള വാങ്ങുമ്പോൾ പലപ്പോഴും നമ്മൾ തിടുക്കം കൂട്ടി കയ്യിൽ കിട്ടുന്നതെല്ലാം വാരിയെടുക്കാറുണ്ട്. പലർക്കും തിരഞ്ഞ് പിടിച്ച് എടുക്കാൻ നേരം കാണില്ല. ഇങ്ങനെ വാങ്ങുന്നവ വേഗത്തിൽ ചീത്തയാകാനും പണം നഷ്ടപ്പെടാനും കാരണമാകും. (Image Credit Source: Social Media/ Unsplash)

അതുകൊണ്ട് തന്നെ സമയമെടുത്ത് വാങ്ങേണ്ട ഒന്നാണ് സവാള. നമുക്ക് നേരിട്ട് എടുക്കാൻ സാധിച്ചില്ലെങ്കിൽ കടക്കാരൻ എടുത്തുതരുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കടയിൽ നിന്ന് സവാള തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നമുക്ക് നോക്കാം. സവാള ശ്രദ്ധിക്കാതെ എടുത്ത് പാചകം ചെയ്താൽ ഒരു പക്ഷേ നിങ്ങളുടെ ആരോഗ്യത്തെപോലും അത് ബാധിച്ചേക്കാം.

തൊലി നന്നായി ഉണങ്ങിയതാണോ: സവാളയുടെ പുറംതൊലി നല്ലപോലെ ഉണങ്ങിയതാണോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതായത് പാടപോലെ അടർന്നുപോകുന്നതായിരിക്കണം. ഈർപ്പമുള്ളതോ നനഞ്ഞതോ ആയ തൊലിയുള്ള സവാളകൾ വീട്ടിൽ കൊണ്ടുവന്നാൽ അവ പെട്ടെന്ന് പൂപ്പൽ പിടിച്ച് ചീത്തയാകാൻ സാധ്യത ഏറെയാണ്. കൈകൊണ്ട് തൊടുമ്പോൾ സവാളയ്ക്ക് നല്ല കട്ടിയും ഉറപ്പും ഉണ്ടായിരിക്കണം. വിരലമർത്തുമ്പോൾ തൊലി അയഞ്ഞോ മൃദുവായോ ഇരിക്കുന്നവ ഒരിക്കലും വാങ്ങരുത്.

മുളച്ചുതുടങ്ങിയവ ഒഴിവാക്കുക: സവാളയുടെ മുകൾഭാഗത്തുനിന്ന് പച്ചക്കാമ്പ് പോലെയോ മുള വന്നവ വാങ്ങാതിരിക്കുക. മുള വന്ന സവാളകൾക്ക് രുചി കുറയുമെന്നുമാത്രമല്ല, അവയ്ക്കുള്ളിലെ പോഷകങ്ങളും ഈർപ്പവും നഷ്ടപ്പെട്ടിട്ടുണ്ടാകും. സവാളയുടെ പുറത്ത് കറുത്ത പൊടികൾപോലെയോ പൂപ്പൽപോലെയോ കാണപ്പെടുകയോ, അല്ലെങ്കിൽ അഴുകിയ ഒരു മണം അടിക്കുകയോ ചെയ്താൽ അതിൽ നിന്ന് സവാള എടുക്കാതിരിക്കുക. ഇത് മറ്റ് നല്ല സവാളകളിലേക്കും പെട്ടെന്ന് പടരാം.

വീട്ടിൽ കൊണ്ടുവന്നാലും സവാള എപ്പോഴും ഈർപ്പമില്ലാത്ത, വായുസഞ്ചാരമുള്ള സ്ഥലത്ത് മാത്രമെ സൂക്ഷിക്കാവൂ. ഒരിക്കലും പ്ലാസ്റ്റിക് കവറിലിട്ട് കെട്ടിവെക്കരുത്. ഉരുളക്കിഴങ്ങും സവാളയും ഒരുമിച്ച് സൂക്ഷിക്കുന്നതും ഒഴിവാക്കുക. ഉരുളക്കിഴങ്ങ് പുറപ്പെടുവിക്കുന്ന വാതകം സവാള വേഗത്തിൽ ചീത്തയാകാൻ ഇടയാക്കും. നല്ല സവാള തിരിച്ചറിഞ്ഞ് വാങ്ങാൻ ഈ ചെറിയ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.