AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen Tips: പുട്ട് ഇനി കല്ലുപോലെ ഇരിക്കില്ല! സോഫ്റ്റാകാൻ അരിപ്പൊടി നനയ്ക്കുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കൂ

Kerala Style Soft Puttu Making: ആവിയിൽ നിന്ന് മാറ്റി മിനിറ്റുകൾക്കകം പാറപോലെയാകുന്ന പുട്ടിനെ ഇനി ഈസിയായി സോഫ്റ്റാക്കാം. പുട്ടുണ്ടാക്കാൻ അരിപ്പൊടി നനയ്ക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ വെണ്ണപോലെ അലിയുന്ന സോഫ്റ്റ് പുട്ട് നമുക്കും വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 08 Mar 2026 | 06:08 PM
ആവിയിൽ നിന്ന് മാറ്റി മിനിറ്റുകൾക്കകം പാറപോലെയാകുന്ന പുട്ടിനെ ഇനി ഈസിയായി സോഫ്റ്റാക്കാം. പുട്ടുണ്ടാക്കാൻ അരിപ്പൊടി നനയ്ക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ വെണ്ണപോലെ അലിയുന്ന സോഫ്റ്റ് പുട്ട് നമുക്കും വീട്ടിൽ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

1 / 5
പുട്ടുപൊടി നനയ്ക്കാൻ സാധാരണ പച്ചവെള്ളമാണ് ഉപയോ​ഗിക്കുന്നത്. അതിന് പകരം ചെറുചൂടുവെള്ളം ഉപയോഗിച്ചാൽ മതി. ഇത് അരിപ്പൊടിയിലെ തരികളെ കൂടുതൽ മൃദുവാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കും. അല്പം ഉപ്പ് ചേർത്ത് കലക്കിയ വെള്ളം വേണം ഉപയോഗിക്കാൻ. നെയ്യ് ഒഴിക്കുന്നതും വളരെ നല്ലതാണ്.

2 / 5
കൈകൊണ്ട് പൊടി നനയ്ക്കുമ്പോൾ കട്ടകെട്ടാൻ സാധ്യതയുണ്ട്. പൊടി നനച്ച ശേഷം ഒന്നോ രണ്ടോ തവണ മിക്സിയുടെ ജാറിലിട്ട് പൾസ് ചെയ്തെടുക്കുക (തിരിച്ച് കറക്കുക). പൊടി പൂവ് പോലെ മൃദുവാകാനും അതിലെ കട്ടകൾ ഇല്ലാതാകാനും ഈ വിദ്യ സഹായിക്കും. പുട്ട് സോഫ്റ്റാകാനുള്ള ഏറ്റവും എളുപ്പവഴിയിലൊന്നാണിത്.

3 / 5
പൊടി നനച്ച ഉടനെ പുട്ട് ഉണ്ടാക്കരുത്. കുറഞ്ഞത് 10-15 മിനിറ്റെങ്കിലും അടച്ചുവെക്കുക. അരിപൊടി വെള്ളം നന്നായി വലിച്ചെടുത്ത് കുതിരാൻ സമയം ആവശ്യമാണ്. ഇങ്ങനെ ചെയ്താൽ പുട്ട് ഉണ്ടാക്കി കഴിഞ്ഞാലും ഒരുപാട് നേരം സോഫ്റ്റായി ഇരിക്കും. ഒരു ദിവസം മുഴുവൻ പുട്ട് സോഫ്റ്റാകാനും ഈ വിദ്യ നല്ലതാണ്. പുട്ടുപൊടിയിൽ അല്പം ചിരകിയ തേങ്ങ കൂടി ചേർത്ത് നനയ്ക്കുന്നത് പുട്ടിനെ സോഫ്റ്റാക്കാൻ സഹായിക്കും.  പുട്ടുകുറ്റിയിൽ പൊടി കുത്തിനിറയ്ക്കരുത്.

4 / 5
കേരളീയരുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട്. പുട്ടും കടലകറിയും, പുട്ടും പപ്പടവും, പുട്ടും പഴവും എന്നിങ്ങനെ ഈ ബ്രേക്ക്ഫാസ്റ്റിനൊപ്പം കഴിക്കാൻ കഴിയാത്തത് ഒന്നുമില്ല. എന്നാൽ പലപ്പോഴും പുട്ടുണ്ടാക്കുമ്പോൾ അവ കല്ലുപോലെ ഇരിക്കുന്നതാണ് വീട്ടമ്മമാരുടെ പരാതി. (Image Credits: Social Media)

5 / 5
Follow Us