കൊച്ചി മെട്രോ സ്മാര്‍ട്ട് സിറ്റിയിലേക്കുമെത്തി; ഇന്‍ഫോപാര്‍ക്കില്‍ സര്‍വീസ് അവസാനിക്കില്ല | Kochi Metro to extend services to Smart City from this date, with AI to help manage crowd control Malayalam news - Malayalam Tv9

Kochi Metro: കൊച്ചി മെട്രോ സ്മാര്‍ട്ട് സിറ്റിയിലേക്കുമെത്തി; ഇന്‍ഫോപാര്‍ക്കില്‍ സര്‍വീസ് അവസാനിക്കില്ല

Updated On: 

07 Feb 2026 | 11:46 AM

Kochi Metro Smart City Extension: കാക്കനാട്ടേക്കുള്ള മെട്രോയിലും, അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിലും, തിരുവനന്തപുരം മെട്രോയിലും എഐ ഉപയോഗിക്കാനാണ് നീക്കം. തുടക്കത്തില്‍ അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

1 / 5
മുഖം മിനുക്കാനൊരുങ്ങി കൊച്ചി മെട്രോ. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം 2026 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതോടൊപ്പം തന്നെ മെട്രോയില്‍ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളും കെഎംആര്‍എല്‍ ആരംഭിച്ചിട്ടുണ്ട്. (Image Credits: Social Media)

2 / 5
കാക്കനാട്ടേക്കുള്ള മെട്രോയിലും, അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിലും, തിരുവനന്തപുരം മെട്രോയിലും എഐ ഉപയോഗിക്കാനാണ് നീക്കം. തുടക്കത്തില്‍ അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

3 / 5
ടിക്കറ്റിങ്, തിരക്ക് നിയന്ത്രണം, ഷെഡ്യൂള്‍ തയാറക്കള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ എഐയുടെ സഹായം പ്രയോജനപ്പെടുത്തിയേക്കും. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സും കെഎംആര്‍എലും ഇത് സംബന്ധിച്ച് ധാരണയിലെത്തി.

4 / 5
അതേസമയം, സ്ഥലം ലഭിക്കുകയാണെങ്കില്‍ സ്മാര്‍ട്ട്‌സിറ്റിയിലേക്ക് മെട്രോ നീട്ടാനും കെഎംആര്‍എല്‍ പദ്ധതിയിടുന്നുണ്ട്. സ്മാര്‍ട്ട്‌സിറ്റിയില്‍ മെട്രോ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥലം ലഭിച്ചിട്ടില്ലെന്ന് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

5 / 5
സ്ഥലം ലഭിച്ചാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ ജോലികള്‍ ആരംഭിക്കും. അല്ലാത്തപക്ഷം രണ്ടാംഘട്ടം ഇന്‍ഫോപാര്‍ക്ക് വരെയായിരിക്കും ഉണ്ടാകുക. അങ്കമാലിയിലേക്കുള്ള മെട്രോ മൂന്നാം ഘട്ടത്തിന്റെ രൂപരേഖ മാര്‍ച്ച് പകുതിയോടെ തയാറാകുമെന്നും അദ്ദേഹം.

ഉള്ളി അച്ചാർ കഴിച്ചിട്ടുണ്ടോ? 10 മിനിറ്റ് മതി
നാരങ്ങാനീര് ഇനി ഒട്ടും കൈയ്ക്കില്ല! സൂക്ഷിക്കേണ്ട രീതി ഇതാ
എന്നും വയറിന് അസുഖമാണോ? കാരണമിതാകാം
ഗ്രീൻ ടീ കുടിച്ചിട്ടും ​ഗുണമില്ലേ ? കാരണം ഇതാകാം
പടയപ്പയ്ക്ക് മദപ്പാട്, മൂന്നാറിൽ ജാഗ്രത നിർദേശം നൽകി
കോഴിക്കോട് വിമാനത്താവളത്തിന് സമീപം തീപിടുത്തം; നാല് ബസുകൾ കത്തി നശിച്ചു
വാൽപ്പാറയിൽ കിണറിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി കരയ്ക്ക് കയറ്റുന്ന അമ്മയാന
ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്നും പുറത്തേക്ക് വരുന്നു