അങ്ങനെ അതും നേടി നമ്മുടെ ചെക്കൻ! സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം പ്രഗ്നാനന്ദയ്ക്ക്
R Praggnanandhaa wins St. Louis Rapid and Blitz title: ഈ ഇരുപതുകാരന്റെ കരിയറിലെ ആദ്യത്തെ വലിയ റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടനേട്ടമാണിത്. ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായി നടന്ന സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കിനിൽക്കെയാണ് പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്. ഇനി പ്രഗ്നാനന്ദയുടെ അടുത്ത ലക്ഷ്യം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുന്ന സിൻക്വെഫീൽഡ് കപ്പ് ആണ്. ഗ്രാന്റ് ചെസ്സ് ടൂർ ഫൈനലിന് മുന്നോടിയായുള്ള പ്രധാന മത്സരമാണിത്.
മിസോറി: ഇന്ത്യക്ക് അഭിമാനമായി സെന്റ് ലൂയിസ് റാപ്പിഡ് ആന്റ് ബ്ലിറ്റ്‌സ് കിരീടം നേടി ആർ പ്രഗ്നനാനന്ദ. ഈ ഇരുപതുകാരന്റെ കരിയറിലെ ആദ്യത്തെ വലിയ റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടനേട്ടമാണിത്. ഗ്രാൻഡ് ചെസ് ടൂറിന്റെ ഭാഗമായി നടന്ന സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ടൂർണമെന്റിൽ ഒരു റൗണ്ട് ബാക്കിനിൽക്കെയാണ് പ്രഗ്നാനന്ദ വിജയം ഉറപ്പിച്ചത്. പെനൾട്ടിമേറ്റ് (അവസാനത്തിന് തൊട്ടുമുമ്പുള്ള) റൗണ്ടിൽ ഉസ്‌ബെക്കിസ്ഥാന്റെ 20 വയസുകാരനായ ഗ്രാൻഡ്മാസ്റ്റർ യാവോഖിർ സിന്ദ്രോ സമനില വഴങ്ങിയതോടെയാണ് ടൂർണമെന്റിൽ 35-ൽ 23.5 പോയിന്റോടെ പ്രഗ്നാനന്ദ കിരീടം നേടുകയായിരുന്നു. 22 പോയിന്റാണ് ഉസ്‌ബെക് താരം നേടിയത്.
”തീർച്ചയായും ഈ ഫലത്തിലും ഗെയിമിന്റെ നിലവാരത്തിലും ഞാൻ അതീവ സന്തുഷ്ടനാണ്. എന്റെ ആദ്യ പ്രധാന റാപ്പിഡ് ടൂർണമെന്റ് വിജയമാണിത്. പിന്തുണച്ച കുടുംബത്തിനും ടീമിനും ലോകമെമ്പാടുമുള്ള ആരാധകർക്കും നന്ദി അറിയിക്കുന്നു.” – എന്ന് സെൻ്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീട നേട്ടത്തിന് ശേഷം പ്രഗ്നാനന്ദ പ്രതികരിച്ചു.
Also Read: ഇതെന്ത് മറിമായം? 97 കിലോ ഭാരമുള്ള താരം ഇംഗ്ലണ്ട് പര്യടനത്തിൽ! ഫിറ്റ്‌നസ് വെറും ‘പ്രഹസനമോ’?
ഇതിന് മുൻപും അഭിമാനാർഹമായ നിരവധി നേട്ടങ്ങൾ കീഴടക്കിയിട്ടുള്ള ഈ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററിന്റെ കിരീട ശേഖരത്തിലേക്ക് ഇതാദ്യമായാണ് സെൻ്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം എത്തുന്നത്. ഇനി പ്രഗ്നാനന്ദയുടെ അടുത്ത ലക്ഷ്യം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കുന്ന സിൻക്വെഫീൽഡ് കപ്പ് ആണ്. ഗ്രാന്റ് ചെസ്സ് ടൂർ ഫൈനലിന് മുന്നോടിയായുള്ള പ്രധാന മത്സരമാണിത്.
അവസാന ദിനം തുടർച്ചയായി 3 വിജയങ്ങൾ സ്വന്തമാക്കിയ ശേഷമാണ് പ്രഗ്നാനന്ദ ചാമ്പ്യൻപട്ടം നേടിയത്. റാപ്പിഡിലെ വിജയം ബ്ലിറ്റ്‌സിലും ആവർത്തിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഒരു ഗെയിം മാത്രമാണ് പരാജയപ്പെട്ടത്. ആകെ നേടാവുന്ന 18 പോയിന്റിൽ 11.5 പോയിന്റും താരം നേടി. 20.5 പോയിന്റോടെ അമേരിക്കയുടെ ഗ്രാൻഡ്മാസ്റ്റർ വെസ്ലി സോയാണ് മൂന്നാമതെത്തിയത്.
സെൻ്റ് ലൂയിസ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് കിരീടം നേടിയതിലൂടെ 47 ലക്ഷം രൂപ സമ്മാനത്തുകയായി പ്രഗ്നാനന്ദയ്ക്ക് ലഭിക്കും. ഈ വിജയത്തോടെ ഈ വർഷം അവസാനം നടക്കുന്ന ഗ്രാന്റ് ചെസ് ടൂർ ഫൈനലിലേക്കുള്ള പ്രഗ്നാനന്ദയുടെ സാധ്യതകൾ വർധിച്ചു. ഈ വർഷം ജൂണിൽ ഓസ്ലോയിൽ നടന്ന നോർവേ ചെസ് 2026-ന്റെ പത്താം റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കെയ്മറെ തോൽപ്പിച്ച് പ്രഗ്നാനന്ദ കിരീടം ചൂടിയിരുന്നു.
തമിഴ്‌നാട്ടിലെ ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ ചെറിയ പ്രായത്തിതന്നെ ലോക ചെസ്സിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 2018-ൽ, തന്റെ 12-ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടി. ലോക ചാമ്പ്യനായിരുന്ന മാഗ്നസ് കാൾസനെ ഓൺലൈൻ റാപ്പിഡ് ചെസ്സ് ടൂർണമെന്റുകളിൽ ഒന്നിലധികം തവണ തോൽപ്പിച്ച് പ്രഗ്നാനന്ദ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.
2023-ലെ FIDE ചെസ്സ് ലോകകപ്പിൽ ഫൈനലിൽ മാഗ്നസ് കാൾസനോട് പൊരുതി തോറ്റെങ്കിലും വെള്ളി മെഡൽ നേടി. ഈ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു പ്രഗ്നാനന്ദ. പ്രഗ്നാനന്ദയുടെ സഹോദരി ആർ. വൈശാലിയും മികച്ചൊരു ചെസ്സ് താരവും ഗ്രാൻഡ്മാസ്റ്ററുമാണ്. ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ആദ്യ സഹോദരങ്ങൾ എന്ന പ്രത്യേകതയും ഇവർക്ക് സ്വന്തമാണ്.
English Summary
R Praggnanandhaa has made India proud by winning the St. Louis Rapid and Blitz title. This is the first major rapid and blitz title of the 20-year-old’s career. Praggnanandhaa secured the title with one round remaining in the St. Louis Rapid and Blitz tournament, which was held as part of the Grand Chess Tour. Praggnanandhaa’s next target is the Cinquefield Cup, which starts on August 10. This is the main tournament before the Grand Chess Tour final.