മെട്രോ സര്‍വീസുകളുടെ സമയം മാറ്റി; കൊല്‍ക്കത്ത ബ്ലൂ, ഗ്രീന്‍ ലൈന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌ | Kolkata Metro Blue and Green Line Services to Start at 6 AM From July 27, Check New Timings Malayalam news - Malayalam Tv9

Kolkata Metro: മെട്രോ സര്‍വീസുകളുടെ സമയം മാറ്റി; കൊല്‍ക്കത്ത ബ്ലൂ, ഗ്രീന്‍ ലൈന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌

Published: 

24 Jul 2026 | 08:15 AM

Kolkata Metro Announces 6 AM Service on Blue and Green Lines: പ്രവൃത്തി ദിവസങ്ങളില്‍ ബ്ലൂ ലൈനില്‍ 260 സര്‍വീസുകളാണ് നിലവില്‍ നടത്തുന്നത്, എന്നാല്‍ ഇത് 272 ആയി ഉയരും. ഗ്രീന്‍ ലൈനില്‍ 228 സര്‍വീസുകള്‍ക്ക് പകരം ജൂലൈ 27 മുതല്‍ 236 സര്‍വീസുകളും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ബ്ലൂ ലൈനില്‍ 258 സര്‍വീസുകളും ഗ്രീന്‍ ലൈനില്‍ 212 സര്‍വീസുകളും ഉണ്ടാകും. ഞായറാഴ്ച സര്‍വീസുകളും വര്‍ധിക്കുന്നതാണ്.

1 / 5
കൊല്‍ക്കത്ത മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിന്‍ സര്‍വീസുകള്‍ നേരത്തെ തുടങ്ങാന്‍ പോകുന്നു. മെട്രോയില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ പുതുക്കിയ സമയക്രമത്തില്‍ യാത്രകള്‍ ആസൂത്രണം ചെയ്യേണ്ടതാണ്, നേരത്തെ സര്‍വീസുകള്‍ ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ബ്ലൂ, ഗ്രീന്‍ ലൈനുകളിലെ സര്‍വീസ് സമയത്തിലാണ് മാറ്റം വരുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം. (Image Credit Source: Getty Images)

2 / 5
ജൂലൈ 27 മുതല്‍ ബ്ലൂ, ഗ്രീന്‍ ലൈനുകളിലെ മെട്രോ സര്‍വീസുകള്‍ രാവിലെ ആറ് മണിക്ക് ആരംഭിക്കും. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളിലാണ് ഈ സമയക്രമം ബാധകം. നിലവില്‍ ബ്ലൂ ലൈനില്‍ രാവിലെ 6.50നും ഗ്രീന്‍ ലൈനില്‍ രാവിലെ 6.39 നുമാണ് ആദ്യ ട്രെയിന്‍ പുറപ്പെടുന്നത്. രണ്ട് റൂട്ടുകളിലെയും അവസാന ട്രെയിന്‍ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.

3 / 5
ഈ രണ്ട് റൂട്ടിലെയും അവസാന ട്രെയിന്‍ സമയം ജൂലൈ 27 മുതല്‍ 10.30 ന് ആയിരിക്കും. നിലവില്‍ ബ്ലൂ ലൈനില്‍ രാത്രി 9.44 നും ഗ്രീന്‍ ലൈനില്‍ രാത്രി 10.5 നുമാണ് അവസാന ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ കൂടുതല്‍ സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായാണ് ട്രെയിന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നത്. നേരത്തെ യാത്ര പുറപ്പെടേണ്ട ആളുകള്‍ക്ക് മെട്രോ അധികൃതരുടെ ഈ തീരുമാനം ഗുണം ചെയ്യും.

4 / 5
പ്രവൃത്തി ദിവസങ്ങളില്‍ ബ്ലൂ ലൈനില്‍ 260 സര്‍വീസുകളാണ് നിലവില്‍ നടത്തുന്നത്, എന്നാല്‍ ഇത് 272 ആയി ഉയരും. ഗ്രീന്‍ ലൈനില്‍ 228 സര്‍വീസുകള്‍ക്ക് പകരം ജൂലൈ 27 മുതല്‍ 236 സര്‍വീസുകളും ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച ദിവസങ്ങളില്‍ ബ്ലൂ ലൈനില്‍ 258 സര്‍വീസുകളും ഗ്രീന്‍ ലൈനില്‍ 212 സര്‍വീസുകളും ഉണ്ടാകും. ഞായറാഴ്ച സര്‍വീസുകളും വര്‍ധിക്കുന്നതാണ്.

5 / 5
ഞായറാഴ്ചകളില്‍ രണ്ട് ലൈനുകളിലെയും ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ 9 മണിക്ക് ആരംഭിക്കുന്നതാണ്. രാത്രി സര്‍വീസുകള്‍ 10.30 വരെയും ഉണ്ടായിരിക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പുതുക്കിയ സമയക്രമം. ഈ സമയത്തിലുള്ള യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ വിലയിരുത്തിയതിന് ശേഷമായിരിക്കും സര്‍വീസ് സ്ഥിരപ്പെടുത്തുന്ന കാര്യം അധികൃതര്‍ തീരുമാനിക്കുക.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
“ഇനി സമയം കളയരുത്, റിങ്കുവിനെ നായകനാക്കൂ!”: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മുന്‍താരം
ബാറ്റുകൊണ്ട് മറുപടി നൽകി നായകൻ; ദുലീപ് ട്രോഫിയിൽ ചരിത്രനേട്ടവുമായി ഇഷാൻ കിഷൻ
Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
S Sreesanth: കളിക്കളത്തിലില്ലെങ്കിലും ആസ്തിയില്‍ മുന്നില്‍; ശ്രീശാന്തിന്റെ സ്വത്തുവിവരങ്ങള്‍
Onam Bumper 2026: ഓണം ബമ്പര്‍ നേടാന്‍ സാധ്യതയുള്ള നക്ഷത്രങ്ങള്‍ ഇവയാണ്; വേഗം ടിക്കറ്റെടുത്തോളൂ
രജത് പടിദാര്‍ ആര്‍സിബി ക്യാപ്റ്റനായത് എങ്ങനെ? എല്ലാത്തിനും പിന്നില്‍ കോലിയുടെ ആ വലിയ പിന്തുണ
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ലൈറ്റ് വെയ്റ്റ് സ്വര്‍ണമാണ് നല്ലത്; വിലക്കുറവ് മാത്രമല്ല നേട്ടം പലത്‌
ദൂരം ഒരു പ്രശ്നമല്ല, 243 കിലോമീറ്റർ റേഞ്ചുമായി സിംപിൾ വേവ്
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി