AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒടുവിൽ എത്തി! മൂന്ന് 200MP ക്യാമറകൾ, 8000mAh ബാറ്ററി; ഓപ്പോ ​​​ഫൈൻഡ് X10 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

Oppo Find X10 Pro Max launched in India: നേരത്തെ ​ചൈനയിലും കഴിഞ്ഞ ദിവസം ആഗോളതലത്തിലും ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് ഓപ്പോ ഫൈൻഡ് X10 സീരീസ് ഇന്ത്യയിലും എത്തിയിരിക്കുന്നത്. ​ഫൈൻഡ് X10 പ്രോ മാക്സിന് ഒപ്പം ​ഫൈൻഡ് X10 മോഡലും ഈ സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പുതിയ ​ഫൈൻഡ് X10 സീരീസിലെ ഏറ്റവും കരുത്തൻ ട്രിപ്പിൾ 200MP ക്യാമറകൾ സഹിതം എത്തിയിരിക്കുന്ന ​ഫൈൻഡ് X10 പ്രോ മാക്സ് മോഡലാണ്.

ഒടുവിൽ എത്തി! മൂന്ന് 200MP ക്യാമറകൾ, 8000mAh ബാറ്ററി; ഓപ്പോ ​​​ഫൈൻഡ് X10 പ്രോ മാക്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Oppo Find X10 Pro Max Launched In IndiaImage Credit source: OPPO
Prasanth Kumar
Prasanth Kumar | Published: 22 Oct 2026 | 09:49 PM

ഇന്ത്യയിൽ ഓപ്പോയുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് ​(OPPO Find X10 Pro Max) ലോഞ്ച് ചെയ്തു. നേരത്തെ ​ചൈനയിലും കഴിഞ്ഞ ദിവസം ആഗോളതലത്തിലും ലോഞ്ച് ചെയ്തതിന് പിന്നാലെയാണ് ഓപ്പോ ഫൈൻഡ് X10 സീരീസ് ഇന്ത്യയിലും എത്തിയിരിക്കുന്നത്. ​ഫൈൻഡ് X10 പ്രോ മാക്സിന് ഒപ്പം ​ഫൈൻഡ് X10 മോഡലും ഈ സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പുതിയ ​ഫൈൻഡ് X10 സീരീസിലെ ഏറ്റവും കരുത്തൻ ട്രിപ്പിൾ 200MP ക്യാമറകൾ സഹിതം എത്തിയിരിക്കുന്ന ​ഫൈൻഡ് X10 പ്രോ മാക്സ് മോഡലാണ്.

ഹാസൽബ്ലാഡുമായി സഹകരിച്ച് വികസിപ്പിച്ച ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സിലെ ക്യാമറ സജ്ജീകരണങ്ങൾ, സ്മാർട്ട്ഫോൺ ഫോട്ടോഗ്രഫിക്ക് ഈ മോഡലിൽ ഓപ്പോ ഏറെ പ്രാധാന്യം നൽകിയിരിക്കുന്നതിന്റെ തെളിവാണ്. ഇതിനൊപ്പം ശക്തമായ പെർഫോമൻസിനായി കരുത്തൻ പ്രോസസറും ദീർഘനേര ഉപയോഗം വാഗ്ദാനം ചെയ്യുന്ന വമ്പൻ ബാറ്ററിയും ഇതിലുണ്ട്.

Also Read: 5G പരക്കട്ടെ! ലാവ ഓറ കർവ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് (2772×1272 പിക്സലുകൾ) 120Hz LTPO AMOLED ഡിസ്‌പ്ലേ, 144Hz വരെ റിഫ്രഷ് റേറ്റ്, 2000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 3840Hz അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, HDR10+, ഡോൾബി വിഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ഇതിലെ പ്രധാന ഫീച്ചറുകൾ.

ഒക്ടാ-കോർ ​ഡൈമൻസിറ്റി 9600 Pro 2nm പ്രോസസർ ആണ് ഈ പ്രീമിയം മോഡലിന്റെ കരുത്ത്. മാലി G2 അ‌ൾട്രാ NX ജിപിയു, 12GB / 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 17-ൽ ആണ് പ്രവർത്തനം.

ക്യാമറകളുടെ കാര്യമെടുത്താൽ, 200MP മെയിൻ ക്യാമറ (f/1.5 അപ്പേർച്ചർ, OIS), 2000MP 124° അൾട്രാ-വൈഡ് ക്യാമറ ( f/2.1 അപ്പേർച്ചർ, OIS), 200MP 3x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (ടെലിഫോട്ടോ മാക്രോ സൗകര്യത്തോടെ), 120x വരെ ഡിജിറ്റൽ സൂം, ഹാസൽബ്ലാഡ് (Hasselblad) പോർട്രെയ്‌റ്റ് മോഡ് എന്നിവ അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 50MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ, 4K 60fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ഇൻ ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP66 + IP68 + IP69 റേറ്റിങ്, USB Type-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, 8000 mAh ബാറ്ററി, 80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വിലയും ലഭ്യതയും

ഓപ്പോ ​ഫൈൻഡ് X10 പ്രോ മാക്സ് 12GB+ 512GB മോഡലിന് 1,99,999 രൂപയാണ് വില. ടൈറ്റാനിയം ഗ്രേ, ഡ്യുവൽ-ടോൺ ലൂണ വൈറ്റ് എന്നിവയാണ് കളർ ഓപ്ഷനുകൾ. ഓപ്പോ Hasselblad ടെലികൺവെർട്ടർ കിറ്റിന് 29,999 രൂപയാണ് വില.
ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഇന്ന് മുതൽ ഈ ഫോൺ പ്രീ ഓഡർ ചെയ്യാം, ഒക്ടോബർ 29 മുതലാണ് വിൽപ്പന ആരംഭിക്കുക.

English Summary

Oppo has launched the new Oppo Find X10 Pro Max as part of its premium smartphone lineup in India. The 12GB+512GB model is priced at Rs. 1,99,999. It is available in two color options: Titanium Grey and Dual-Tone Luna White. The Oppo Hasselblad Teleconverter Kit is priced at Rs 29,999. The device can be purchased through Oppo’s official website, Amazon, Flipkart, and offline retail stores.

Follow Us