ഞാൻ സത്യം പറഞ്ഞെന്നേയുള്ളൂ, അതിന് ഇത്ര ദേഷ്യപ്പെടാനെന്തിരിക്കുന്നു?; ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി | Lalith Modi Against Sreesanth Wife Bhuvneshwari Says He Just Said The Truth And Doesnt Know Why She Is Getting Angry Malayalam news - Malayalam Tv9

Sreesanth: ഞാൻ സത്യം പറഞ്ഞെന്നേയുള്ളൂ, അതിന് ഇത്ര ദേഷ്യപ്പെടാനെന്തിരിക്കുന്നു?; ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി

Published: 

31 Aug 2025 07:38 AM

Lalit Modi Criticizes Bhuvneshwari Sreesanth: ശ്രീശാന്തിൻ്റെ ഭാര്യക്ക് മറുപടിയുമായി ലളിത് മോദി. താൻ സത്യമാണ് പറഞ്ഞതെന്നും ദേഷ്യപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മോദി പറഞ്ഞു.

1 / 5ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി. 2008 ഐപിഎലിനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വിഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെ കഴിഞ്ഞ ദിവസം ഭുവനേശ്വരി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലളിത് മോദി രംഗത്തുവന്നത്. (Image Courtesy- Social Media)

ശ്രീശാന്തിൻ്റെ ഭാര്യ ഭുവനേശ്വരിക്ക് മറുപടിയുമായി ലളിത് മോദി. 2008 ഐപിഎലിനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്ന വിഡിയോ പുറത്തുവിട്ട ലളിത് മോദിക്കെതിരെ കഴിഞ്ഞ ദിവസം ഭുവനേശ്വരി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് ലളിത് മോദി രംഗത്തുവന്നത്. (Image Courtesy- Social Media)

2 / 5

"എനിക്കറിയില്ല, എന്തിനാണ് അവർ ദേഷ്യപ്പെടുന്നതെന്ന്. എന്നോട് ഒരു ചോദ്യം ചോദിച്ചു. ഞാൻ സത്യം പറഞ്ഞു. എനിക്ക് അതിലൊന്നും ചെയ്യാനാവില്ല. ഞാൻ സത്യം പറയുന്നയാളാണ്. ശ്രീ ഇരയായിരുന്നു. അതാണ് കൃത്യമായി ഞാൻ പറഞ്ഞതും."- ഐഎഎൻഎസിനോട് ലളിത് മോദി പറഞ്ഞു.

3 / 5

"എന്നോട് മുൻപ് ആരും ഈ ചോദ്യം ചോദിച്ചിട്ടില്ല. ക്ലാർക്ക് ചോദിച്ചു, അതുകൊണ്ട് ഞാൻ മറുപടി പറയുകയും ചെയ്തു."- ലളിത് മോദി തുടർന്നു. മൈക്കൽ ക്ലാർക്കുമായി നടത്തിയ ഒരു പോഡ്കാസ്റ്റിലാണ് ശ്രീശാന്തിനെ ഹർഭജൻ സിംഗ് തല്ലുന്ന എക്സ്ക്ലൂസിവ് രംഗങ്ങൾ മോദി പുറത്തുവിട്ടത്.

4 / 5

തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മഹേശ്വരി ലളിത് മോദിയെയും മൈക്കൽ ക്ലാർക്കിനെയും വിമർശിച്ചത്. 2008ൽ നടന്ന ഒരു സംഭവം നിങ്ങളുടെ കുപ്രസിദ്ധിയ്ക്കും വ്യൂസിനും വേണ്ടി പൊക്കിക്കൊണ്ടുവരാൻ നിങ്ങൾ മനുഷ്യർ തന്നെയാണോ? എന്ന് ഭുവനേശ്വരി തൻ്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

5 / 5

2008 ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബിൻ്റെ താരമായ ശ്രീശാന്തിനെ മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ തല്ലുകയായിരുന്നു. ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിന് പിന്നാലെയായിരുന്നു സംഭവം. സംഭവത്തിൽ ഹർഭജൻ സിംഗ് പിന്നീട് പലതവണ ഇതിൽ ക്ഷമ പറയുകയും ചെയ്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും