AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Light Metro: ലൈറ്റ് മെട്രോയ്ക്ക് തീരെ ചെലവില്ലല്ലോ…പെട്ടെന്ന് വരും; ടിക്കറ്റ് നിരക്കും കുറയും

Light Metro Could Cut Construction Costs and Fares in Kozhikode and Thiruvananthapuram: സാധാരണ മെട്രോയെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കും എന്നതാണ് ലൈറ്റ് മെട്രോയുടെ പ്രത്യേകത. എന്നാല്‍ ചെലവ് കുറയുന്നതിനോടൊപ്പം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഈ മെട്രോയ്ക്ക് കുറവായിരിക്കും.

Shiji M K
Shiji M K | Published: 22 Jun 2026 | 11:10 AM
ലൈറ്റ് മെട്രോയ്ക്കായി കാത്തിരിക്കുകയാണിപ്പോള്‍ കേരള ജനത. യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി അധികം വൈകാതെ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലേക്കുള്ള ലൈറ്റ് മെട്രോയുടെ വരവ്, ഗതാഗതക്കുരുക്കില്‍ നിന്നും ആശ്വാസം നേടാന്‍ പൊതുജനങ്ങളെ സഹായിക്കും. പദ്ധതിയുടെ സാധ്യത പഠനം നടത്തി, കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ നിര്‍മാണ ജോലികള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. (Image Credit Source: Getty Images)

1 / 5
സാധാരണ മെട്രോയെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചെടുക്കാന്‍ സാധിക്കും എന്നതാണ് ലൈറ്റ് മെട്രോയുടെ പ്രത്യേകത. എന്നാല്‍ ചെലവ് കുറയുന്നതിനോടൊപ്പം കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയും ഈ മെട്രോയ്ക്ക് കുറവായിരിക്കും. എങ്കിലും വലിയ തിരക്കില്ലാത്ത നഗരങ്ങളെ സംബന്ധിച്ച് ലൈറ്റ് മെട്രോ ഒരു മുതല്‍കൂട്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

2 / 5
ഏകദേശം 60 കോടി മുതല്‍ 250 കോടി രൂപ വരെയാണ് ലൈറ്റ് മെട്രോയുടെ നിര്‍മാണത്തിനായി വേണ്ടി വരിക. എന്നാല്‍ ഇത് ആകെ ചെലവല്ല, മറിച്ച് ഒരു കിലോമീറ്ററിന് വേണ്ടി മാത്രമുള്ള ചെലവാണ്. സാധാരണ മെട്രോകള്‍ക്ക് 350 മുതല്‍ 550 കോടി വരെയാണ് ഈ സ്ഥാനത്ത് ചെലവാകുന്നത്. അത് വെച്ച് നോക്കുമ്പോള്‍ ലൈറ്റ് മെട്രോയ്ക്ക് വേണ്ടി സര്‍ക്കാര്‍ അധിക തുക ചെലവഴിക്കേണ്ടതായി വരില്ല.

3 / 5
മെട്രോ നിയോക്ക് ഒരു കിലോമീറ്ററിന് 60 കോടി രൂപ മുതല്‍ 80 കോടി വരെ ചിലപ്പോള്‍ വേണ്ടി വന്നേക്കും. മെട്രോ നിയോ എന്നത് ഒരു ഇലക്ട്രിക് ട്രോളി ബസ് ആണ്. ട്രാക്കിലും റോഡിലും ഒരുപോലെ സര്‍വീസ് നടത്താന്‍ നിയോ മെട്രോയ്ക്ക് സാധിക്കും. മറ്റ് മെട്രോകളെ അപേക്ഷിച്ച് ചെലവും വളരെ കുറവാണ്.

4 / 5
മെട്രോ ലൈറ്റിന് 120 കോടി രൂപ മുതല്‍ 140 കോടി വരെയാണ് ഒരു കിലോമീറ്ററിന് ചെലവ് വരിക. ടയര്‍ 2 സിറ്റികളിലാണ് ഈ മെട്രോകള്‍ ഏറ്റവും അനുയോജ്യം. ലൈറ്റ് റെയില്‍ ട്രാന്‍സിറ്റുകള്‍ക്ക് 150 കോടി മുതല്‍ 250 കോടി രൂപ വരെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കാം. ഹെവി മെട്രോകളെ അപേക്ഷിച്ച് ഫ്‌ളെക്‌സിബിള്‍ ആയവയാണ് ഇത്.

5 / 5
Follow Us