ഗ്യാസ് തീർന്നാലും അടുക്കള പുകയും! രുചിയോടെ പാചകം ചെയ്യാൻ ഇതാ ചില വിദ്യകൾ | LPG Shortage And Prices Hike, Smart and Cost-Effective Cooking Alternatives for Your Home Malayalam news - Malayalam Tv9

LPG Shortage: ഗ്യാസ് തീർന്നാലും അടുക്കള പുകയും! രുചിയോടെ പാചകം ചെയ്യാൻ ഇതാ ചില വിദ്യകൾ

Published: 

12 Mar 2026 | 04:19 PM

LPG Shortage Cooking Alternatives: പാചക വാതകം കിട്ടാനില്ലാതെ വന്നാൽ അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പല വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ വിഷമിച്ചിരിക്കുന്ന അമ്മമാർക്ക് ​ഗുണകരമാകുന്ന ചില ബദൽ മാർ​ഗങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഗ്യാസ് തീർന്നാലും അടുക്കളയിലെ പാചകം തുടരാൻ നിങ്ങളെ സഹായിക്കുന്ന നിരവധി മാർ​ഗങ്ങൾ വേറെയുമുണ്ട്.

1 / 7
രാജ്യത്ത് പാചക വാതക വില ഉയരുന്നതും എൽപിജി സിലണ്ടറുകൾ കിട്ടാനില്ലാത്തതും വലിയ ആശങ്കയാണുയർത്തുന്നത്. മിക്ക സ്ഥലങ്ങളിലും പാചക വാതകം കിട്ടാനില്ലാത്തതിനാൽ റെസ്റ്റോറൻ്റുകളും ഹോട്ടലുകളും അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. മിക്ക വീടുകളിലും ഇത് തന്നെയാണ് അവസ്ഥ. ചിലർ പഴയ രീതിയിലുള്ള വിറക് അടുപ്പുകളെ ആശ്രയിച്ചു തുടങ്ങുകയും ചെയ്തു. (Image Credits: Getty Images)

2 / 7
പാചക വാതകം കിട്ടാനില്ലാതെ വന്നാൽ അടുക്കള പൂട്ടേണ്ടി വരുമോ എന്ന ആശങ്കയിലാണ് പല വീട്ടമ്മമാരും. എന്നാൽ അത്തരത്തിൽ വിഷമിച്ചിരിക്കുന്ന അമ്മമാർക്ക് ​ഗുണകരമാകുന്ന ചില ബദൽ മാർ​ഗങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഗ്യാസ് തീർന്നാലും അടുക്കളയിലെ പാചകം തുടരാൻ നിങ്ങളെ സഹായിക്കുന്ന നിരവധി മാർ​ഗങ്ങൾ വേറെയുമുണ്ട്. എന്തെല്ലാമെന്ന് നോക്കാം.

3 / 7
ഇൻഡക്ഷൻ കുക്കർ: ഗ്യാസിനേക്കാൾ വേഗത്തിൽ പാചകം ചെയ്യാൻ ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്. കറൻ്റ് ബിൽ കൂടുമെന്ന് പേടിയുണ്ടെങ്കിൽ അതിൽ പാചകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും. പാത്രം വെച്ച ശേഷം മാത്രം ഇൻഡക്ഷൻ ഓൺ ചെയ്യുക. പാചകം കഴിഞ്ഞാലുടൻ ഓഫ് ചെയ്താൽ വൈദ്യുതി ലാഭിക്കാം. കൂടാതെ പാചകത്തിനുള്ള എല്ലാ വസ്തുക്കളും ഇൻഡക്ഷൻ കുക്കർ ഉപയോ​ഗിക്കുമ്പോൾ അടുത്തുണ്ടാകണം.

4 / 7
ഇലക്ട്രിക് പ്രഷർ കുക്കർ: അരി വേവിക്കാനും ചിക്കൻ വേവിക്കാനും ഇലക്ട്രിക് പ്രഷർ കുക്കറുകൾ വളരെ മിക്കച്ചൊരു തിരഞ്ഞെടുപ്പാണ്. ഭക്ഷണം വെന്തുകഴിഞ്ഞാൽ തനിയെ ഓഫ് ആകുന്നത് കൊണ്ട് കരിഞ്ഞുപോകുമോ എന്ന പേടിയും വേണ്ട. ഇന്ന് മിക്കവീടുകളിലും ഇവ കാണപ്പെടാറുണ്ട്. പ്രഷർ കുക്കിംഗ്, സ്റ്റീമിംഗ്, സ്ലോ കുക്കിംഗ്  എന്നിങ്ങനെ പല ഓപ്ഷനുകളും ഇതിൽ ഉള്ളതിനാൽ എങ്ങനെ പാചകം ചെയ്യണമെന്ന് കൺഫ്യൂഷനും ഒഴിവായികിട്ടും.

5 / 7
എയർ ഫ്രയർ: വറുക്കാനും പൊരിക്കാനുമായി സാധാരണ ഗ്യാസ് അടുപ്പാണ് എല്ലാവരും ഉപയോ​ഗിക്കുന്നത്. എന്നാൽ ഈ സമയത്ത് ​ഗ്യാസ് ഒരുപാട് പാഴാക്കാറുണ്ട്. എയർ ഫ്രയർ ഉപയോഗിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ, അതും എണ്ണയോ മറ്റ് വസ്തുക്കളോ ഉപയോ​ഗിക്കാതെ തന്നെ മീനോ ചിക്കനോ വറുത്തെടുക്കാം. ടൈമർ സെറ്റ് ചെയ്താൽ പാകം ആയി കഴിഞ്ഞ് തനിയെ ഓഫ് ആകുകയും ചെയ്യും. കരിഞ്ഞുപോകുകയുമില്ല.

6 / 7
മൈക്രോവേവ് ഓവൻ: സാധാരണ അടുക്കളയിൽ മൈക്രോവേവ് ഓവൻ ഉപയോ​ഗിക്കുന്നത് ഭക്ഷണം ചൂടാക്കാനും ബേക്ക് ചെയ്യാനുമാണ്. എന്നാൽ, പച്ചക്കറികൾ വേവിക്കാനും ചിക്കൻ വേവിക്കാനും മൈക്രോവേവ് ഓവൻ ഉപയോഗിക്കാം. ഇത് ഗ്യാസിൻ്റെ ഉപയോഗം ഇപ്പോഴത്തേത്തിൽ നിന്ന് നേർ പകുതിയായി കുറയ്ക്കാൻ സഹായിക്കും.

7 / 7
സോളാർ കുക്കർ:  യാതൊരു ചിലവുമില്ലാതെ വെറും സൂര്യപ്രകാശത്തിൽ നിന്ന് മാത്രം കിട്ടുന്ന ഊർജ്ജംകൊണ്ട് പ്രവർത്തിക്കുന്നതാണ് സോളാർ കുക്കർ. ഇന്നത്തെ സാഹചര്യത്തിൽ നിങ്ങളുടെ പാചകം എളുപ്പമാക്കാൻ സോളാർ കുക്കറുകൾ സഹായിക്കും. ദീർഘനേരം വേവിക്കേണ്ട വിഭവങ്ങൾ ഇതിൽ വെയ്ക്കുന്നത് ​ഗ്യാസ് ലാഭിക്കാൻ പറ്റിയ മാർ​ഗമാണ്. ഏത് പാചകമായാലും പാത്രങ്ങൾ മൂടിവെച്ച് പാചകം ചെയ്താൽ ചൂട് നഷ്ടപ്പെടാതെ വേഗത്തിൽ വെന്തു കിട്ടും.

Follow Us
ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍
അടിപൊളിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; മുഖം മിനുക്കി കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍
പിതാവിനെ മെഡല്‍ അണിയിച്ച് ശിവം ദുബെ; ഇതാണ് തന്റെ ഹീറോയെന്ന് താരം