AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ; നടപടി രാജേന്ദ്ര അർലേക്കറുടേത്

Governor's recommendation to the President against the Kerala PSC: ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സിക്കെതിരെ നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് ആണ് അധികാരം. ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് സാധിക്കും. ചെയർമാനെതിരെ നിരവധി പരാതികൾ ലോക് ഭവന് കിട്ടിയതിന്റെ അ‌ടിസ്ഥാനത്തിലാണ് രാജേന്ദ്ര അർലേക്കറുടെ നടപടി.

പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ; നടപടി രാജേന്ദ്ര അർലേക്കറുടേത്
Governor's Recommendation To The President Against The Kerala PscImage Credit source: Kerala Public Service Commission/ Facebook
Prasanth Kumar
Prasanth Kumar | Published: 25 Oct 2026 | 02:45 PM

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി, പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പായിരുന്നു രാജേന്ദ്ര അർലേക്കറുടെ ഈ നീക്കം. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. ചെയർമാൻ്റെ നിയമന അധികാരി ഗവർണറാണ്. എന്നാൽ‌ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്കാണ് അധികാരം ഉള്ളത്. സുപ്രീം കോടതി അനുമതി കൂടി ഉണ്ടായാൽ മാത്രമേ പിഎസ്‍സി ചെയർമാനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാവൂ. ഈ സാഹചര്യത്തിലാണ് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.

ഭരണഘടനാ സ്ഥാപനമായതിനാൽ പിഎസ്‌സിക്കെതിരെ നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് ആണ് അധികാരം. ഗവർണറുടെ ശുപാർശ രാഷ്ട്രപതി സുപ്രീം കോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പിഎസ്‌സി ചെയർമാനേയും അംഗങ്ങളേയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് സാധിക്കും. ചെയർമാനെതിരെ നിരവധി പരാതികൾ ലോക് ഭവന് കിട്ടിയതിന്റെ അ‌ടിസ്ഥാനത്തിലാണ് രാജേന്ദ്ര അർലേക്കറുടെ നടപടി.

ALSO READ: കൊച്ചിയിൽ ജഡ്ജിയുടെ 17-കാരനായ മകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

പിഎസ്സിക്ക് എതിരേ നടപടികൾക്കുള്ള നിയമസാധ്യതകൾ ഗവർണർ ആർലേക്കർ ഓഗസ്റ്റിൽ തന്നെ തേടിയിരുന്നു. തനിക്ക് ലഭിച്ച പരാതികളുടെയും തുടർന്ന് ഐജി അജിത ബീഗത്തിൻ്റെ റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിലാണ് ഗവർണർ പിഎസ്സിക്ക് എതിരേ നടപടിക്ക് തീരുമാനം എടുത്തത്. പരാതികളിൽ ലോക്ഭവൻ ക്രൈംബ്രാഞ്ചിനോട് നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.

അ‌ന്വേഷണ സംഘം ഡിജിപിക്ക് നൽകിയ റിപ്പോർട്ട് ഗവർണർക്ക് കൈമാറി. കേസെടുത്ത സാഹചര്യവും ഉദ്യേഗസ്ഥർക്കെതിരെ നടപടിവേണമെന്ന കാര്യവും റിപ്പോർട്ടിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പിഎസ്‌സിയുമായി ബന്ധപ്പെട്ട് പരീക്ഷാക്രമക്കേടിൽ നൂറോളം പരാതികൾ വന്നെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമേ കേസെടുത്തിട്ടുള്ളൂ. മറ്റുപരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.

വിവാദങ്ങളെ തുടർന്ന് ചരിത്രത്തിലാദ്യമായി പോലീസ് പിഎസ്‌സിയിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും അവർ ഹാജരാകാൻ കൂട്ടാക്കിയില്ല. ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഈ തിരിച്ചടികൾക്ക് പിന്നാലെയാണ് ഇപ്പോൾ പിഎസ്‌സിക്ക് എതിരേ രാഷ്ട്രപതിയുടെ പരിഗണനയിലേക്കും ഗവർണറുടെ ശുപാർശ പോയിരിക്കുന്നത്.

English Summary

For the first time in the state’s history, Governor Rajendra Vishwanath Arlekar has submitted a recommendation to the President to remove the Chairman and members of the Public Service Commission (PSC). This move by Rajendra Arlekar came just one week before he was set to demit office. The report calls for the removal of a total of 16 members, including the Chairman.

Follow Us