Mangal Gochar 2026: ഇവർ ആഗ്രഹിച്ചതെല്ലാം ഇനി സാധിക്കും! ചൊവ്വയുടെ സംക്രമണം സൗഭാഗ്യം കൊണ്ടു വരും
Mangal Gochar 2026 Lucky Zodiacs: ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും 12 രാശികളുടെ ജീവിതത്തിൽ നല്ലതും ചീത്തതുമായ സ്വാധീനങ്ങൾ ഉണ്ടാക്കും. ചില പ്രത്യേക ഗ്രഹങ്ങളുടെ സംയോജനവും നക്ഷത്രമാറ്റവും എല്ലാം വലിയ സൗഭാഗ്യങ്ങൾക്കും ഐശ്വര്യത്തിനും സമ്പത്തിനും പ്രശസ്തിക്കും കാരണമാകും. ഈ ഗ്രഹങ്ങളുടെ സംക്രമണ വേളയിൽ ഇവരുടെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടുവാനും ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി പുരോഗതിക്കുള്ള വഴികൾ തുറന്നു വരികയും ചെയ്യും. അതേസമയം ചില രാശിക്കാരെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും...........

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇവ വിവിധ രാശികളുടെ ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും 12 രാശികളുടെ ജീവിതത്തിൽ നല്ലതും ചീത്തതുമായ സ്വാധീനങ്ങൾ ഉണ്ടാക്കും. ചില പ്രത്യേക ഗ്രഹങ്ങളുടെ സംയോജനവും നക്ഷത്രമാറ്റവും എല്ലാം വലിയ സൗഭാഗ്യങ്ങൾക്കും ഐശ്വര്യത്തിനും സമ്പത്തിനും പ്രശസ്തിക്കും കാരണമാകും. ഈ ഗ്രഹങ്ങളുടെ സംക്രമണ വേളയിൽ ഇവരുടെ ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടുവാനും ജീവിതത്തിലെ തടസ്സങ്ങളെല്ലാം നീങ്ങി പുരോഗതിക്കുള്ള വഴികൾ തുറന്നു വരികയും ചെയ്യും. അതേസമയം ചില രാശിക്കാരെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും ഇവരുടെ ജീവിതത്തിൽ ദുരിത കാലഘട്ടത്തിന്റെ ആരംഭം ആയിരിക്കും. അത്തരത്തിൽ മേയിൽ ആരംഭിക്കുന്ന ചൊവ്വയുടെ സംക്രമണം ഇനി പറയുന്ന രാശിക്കാർക്ക് ജീവിതത്തിൽ നേട്ടങ്ങൾക്ക് കാരണമാകും.(Image Credit source:TV9 NETWORK/GETTY IMAGES)

മേടം : ചൊവ്വയുടെ ഈ സംക്രമണം മേടം രാശിക്കാരുടെ ജീവിതത്തിൽ സമ്പത്തും അഭിവൃദ്ധിയും കൊണ്ടുവരും. നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടാൻ സാധിക്കുന്ന ഒരു സമയമായിരിക്കും ഇത്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്താൽ നിങ്ങളുടെ ജീവിതത്തിൽ പുതിയ വഴിത്തിരിവായി മാറും. സമ്പത്ത് വർദ്ധിക്കും, സമ്പത്തിനായുള്ള പുതിയ വഴികൾ തുറന്നു വരും, കരിയറിൽ പുരോഗതി കുടുംബത്തിൽ സന്തോഷവും സമാധാനവും, വിവാഹിതരെ സംബന്ധിച്ച് നല്ല സമയമാണ്. വിദ്യാർത്ഥികൾക്കും ഈ കാലയളവിൽ മത്സരപരീക്ഷകളിൽ നിങ്ങളുടെ കഠിന പ്രയത്നതിനുള്ള ഫലം ലഭിക്കാനും സാധ്യത.

ചിങ്ങം: ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സഹായിക്കും. ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഈ കാലയളവിൽ മാറ്റമുണ്ടാകും. സന്തോഷവും സമൃദ്ധിയും വർദ്ധിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. മാനസിക സമ്മർദ്ദം കുറയും ആത്മവിശ്വാസം വർദ്ധിക്കും. കൂടാതെ പൂർവിക സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ നിങ്ങൾക്ക് അനുകൂലമായി ഫലം വരും. പല രീതിയിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.

വൃശ്ചികം: വൃശ്ചികം രാശിക്കാരെ സംബന്ധിച്ച് ചൊവ്വയുടെ സംക്രമണം ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും മാറ്റങ്ങൾ ഉണ്ടാക്കും. സമ്പത്ത് വർദ്ധിക്കും. ആത്മവിശ്വാസം വർദ്ധിക്കുകയും നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഉദ്ദേശിച്ച ഫലം ലഭിക്കും. ജോലിസ്ഥലത്ത് കഠിനാധ്വാനം വർദ്ധിക്കും, ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും. അമിതകോപം ഒഴിവാക്കുക. ഒരു വികാരത്തിന്റെ പുറത്ത് ഒരു തീരുമാനങ്ങളും എടുക്കരുത്. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം നിങ്ങൾ വിചാരിച്ച പോലെ സാധിക്കും.

ധനു: ധനുരാശിക്കാർക്ക് ഈ കാലയളവിൽ നേട്ടങ്ങളുടെയും സൗഭാഗ്യങ്ങളുടെയും വരവായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. മുൻകാലനിക്ഷേപങ്ങളിൽ നിന്നും ഫലം ലഭിക്കും. വിദേശയാത്ര പ്ലാൻ ചെയ്തിരിക്കുന്നവർക്കും നല്ല സമയം. ചൊവ്വയുടെ അനുഗ്രഹത്താൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും. ക്ഷമയോടെ ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുക. എടുത്തുചാടി ഒരു തീരുമാനങ്ങളും എടുക്കരുത്.( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലത്തെ അടിസ്ഥാനമാക്കിയാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)