AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇനിയെന്ത് വേണം… വമ്പന്‍ മാറ്റങ്ങള്‍, ഫൈവ് സ്റ്റാര്‍ സുരക്ഷ, പുത്തന്‍ ബ്രസ എത്തിയിട്ടുണ്ടേ….

Maruti New Brezza : മാരുതിയുടെ ജനപ്രിയ മോഡലായ ബ്രസയുടെ പുതിയ ഫേസ് ലിഫ്റ്റ് മോഡൽ കഴിഞ്ഞ ദിവസമാണ് കമ്പനി അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്ട് എസ് യു വി യാണ് മാരുതിയുടെ ബ്രസ. കാര്യമായ മാറ്റങ്ങളാണ് പുതിയ വാഹനത്തിൽ വന്നിരിക്കുന്നത്. ആ മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

Amal KV
Amal KV | Published: 26 Jul 2026 | 04:41 PM
പുതിയ എൻജിൻ, നൂതന സുരക്ഷാക്രമീകരണങ്ങൾ, മാറ്റങ്ങൾ വരുത്തിയ എക്സ്റ്റേണൽ ഇന്റീരിയർ ഡിസൈനുകൾ തുടങ്ങിയവയാണ്  പുതിയ വാഹനത്തിൽ വന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ. ഇതിൽ എൻജിൻ തന്നെയാണ് ഏറ്റവും എടുത്തുപറയേണ്ടത് 1.0 ലിറ്റർ ബൂസ്റ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിൽ വന്നിരിക്കുന്നത്. 110 എച്ച്പി കരുത്തും 170 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഡയറക്ട് ഇഞ്ചക്ഷൻ  ടർബോ പെട്രോൾ എൻജിനാണ്  വാഹനത്തിൽ നൽകിയിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ സിഎൻജി  എന്നീ വകഭേദങ്ങളിലും വാഹനം ലഭ്യമാകും. ( Image Credit Source Social Media)

1 / 5
വിക്റ്റോറിസിന് സമാനമായി അണ്ടർ ബോഡി സിഎൻജി കിറ്റാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്.6 സ്പീഡ് മാനുവൽ എഞ്ചിൻ ആണ് വാഹനത്തിൽ വരുന്നത്. സുരക്ഷയുടെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് വന്നിരിക്കുന്നത്. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഫൈവ് സ്റ്റാർ റിറ്റിങ് ആണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. വാഹനത്തിന്റെ എല്ലാ കളിലും ആറ് എയർബാഗുകൾ ഉണ്ടാകും. ബ്ലൈൻഡ് സ്പോട്ട് വാണിങ്, ലൈൻ ചേഞ്ച് അലർട്ട്, റിയർ കോസ് ട്രാഫിക് അലർട്ട്, സേഫ് എക്‌സിറ്റ് വാണിങ്, അഡാസ്‌ ഫീച്ചറുകൾ എന്നിവ വാഹത്തിലുണ്ട്.

2 / 5
വാഹനത്തിന്റെ മുൻഭാഗത്ത് ഹെഡ് ലാമ്പുകളെ ബന്ധിപ്പിക്കുന്ന ഡാർക്ക് ഗ്രൂപ്പിലുള്ള പാനലാണ്  ഏറ്റവും ശ്രദ്ധേയം. ബംബറിലും ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. എൽ ആകൃതിയോടുള്ള എൽ.ഇ.ഡി ഹെഡ് ലാമ്പുകൾ അതേപടി നിലനിർത്തിയിട്ടുണ്ട്. എന്നാൽ പോഗ്ലാമ്പുകൾ അല്പം മുകളിലേക്ക് ഉയർത്തിയാണ് പുതിയ മോഡലിൽ ക്രമീകരിച്ചിരിക്കുന്നത്.

3 / 5
വശങ്ങളിൽ നിന്നും നോക്കുമ്പോൾ പുതിയ ഡ്യുവൽ ടോൺ ക്ലാഡിങ് ഏറെ രസകരമാണ്. 16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ പിൻഭാഗത്ത് വലിയ മാറ്റങ്ങൾ വന്നിട്ടില്ല പഴയത് എല്ലാം ബമ്പർ ഡിസൈനും ആണ് നിലനിർത്തിരിക്കുന്നത്. വാഹനത്തിന്റെ വില ആരംഭിക്കുന്നത്  7.40 ലക്ഷം രൂപ മുതലാണ്.

4 / 5
 ക്യാബിനിലേക്ക് വന്നാൽ  ബ്ലാക്ക് ബ്രൗൺ കോമ്പിനേഷനുകളിൽ ഉള്ള  ഇന്റീരിയർ തീം ഏറെ പുതുമ നൽകുന്നതാണ്. ഡ്യുവൽ ടോണിൽ തന്നെയാണ് സീറ്റുകളും നൽകിയിരിക്കുന്നത്. ബിൽറ്റ് ഇൻ നാവിഗേഷനും അലക്സയും ഉൾക്കൊള്ളുന്ന 10.1 ഇഞ്ച് സ്മാർട്ട് ഇൻഫോർട്ടേയ്മെന്റ് സിസ്റ്റമാണ് പുതിയ ബ്രസയിൽ ഉള്ളത്. ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര XUV 3XO, കിയ സോണറ്റ്, സ്കോഡ കൈലാഖ്, തുടങ്ങിയ കാറുകളാണ് സെ​ഗ്മെന്റിലെ ബ്രസയുടെ പ്രധാന എതിരാളികൾ.

5 / 5
Follow Us