KSRTC Munnar Double Decker Bus: രാവിലെ 9 മുതൽ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ്, മൂന്നാർ യാത്ര ഇനി കലക്കും; ബുക്ക് ചെയ്തോളൂ
KSRTC Munnar Double Decker Bus Details: മൂന്നാറിന്റെ കുളിരും മഞ്ഞുനിറഞ്ഞ തേയിലത്തോട്ടങ്ങളുടെ ഹരിത ഭംഗിയും തൊട്ടറിഞ്ഞ് യാത്ര ചെയ്യാവുന്ന ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ ബസ് സർവീസ് സഞ്ചാരികൾക്കിടയിൽ വൻ ഹിറ്റായി മാറുകയാണ്. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ഈ സർവീസിലൂടെ മൂന്നാറിലെ പ്രധാന കാഴ്ചകൾ കുറഞ്ഞ ചെലവിൽ കണ്ടസ്വദിക്കാം. കുളിർക്കാറ്റേറ്റ്, മലനിരകളുടെ മേൽത്തട്ടിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്.
മഞ്ഞണിഞ്ഞ മൂന്നാറിന്റെ മനോഹരമായ കാഴ്ചകൾ കാണാൻ കൊതിക്കുന്ന സഞ്ചാരികൾക്ക് ഇനി അവിസ്മരണീയമായ അനുഭവമൊരുക്കി കെഎസആർടിസി. മൂന്നാറിന്റെ കുളിരും മഞ്ഞുനിറഞ്ഞ തേയിലത്തോട്ടങ്ങളുടെ ഹരിത ഭംഗിയും തൊട്ടറിഞ്ഞ് യാത്ര ചെയ്യാവുന്ന ഓപ്പൺ ടോപ്പ് ഡബിൾ ഡെക്കർ ബസ് സർവീസ് സഞ്ചാരികൾക്കിടയിൽ വൻ ഹിറ്റായി മാറുകയാണ്. രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന ഈ സർവീസിലൂടെ മൂന്നാറിലെ പ്രധാന കാഴ്ചകൾ കുറഞ്ഞ ചെലവിൽ കണ്ടസ്വദിക്കാം. കുളിർക്കാറ്റേറ്റ്, മലനിരകളുടെ മേൽത്തട്ടിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപ്നമാണ്. ഡബിൾ ഡെക്കർ ബസിന്റെ ഓപ്പൺ ഏരിയയിൽ ഇരുന്ന മൂന്നാർ കാഴ്ചകൾ കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ALSO READ: മധുര-ഗുരുവായൂർ ട്രെയിനിൽ വിസ്റ്റാഡോം യാത്രയ്ക്ക് എത്ര ചെലവാകും?
ദിവസവും ആയിരക്കണക്കിന് വിനോദഞ്ചാരികളെത്തുന്ന മൂന്നാറിൽ ഇത്തവണത്തെ പൂജ അവധിക്ക് കെഎസ്ആർടിസി ഡബിൾ ഡെക്കർ നേടിയത് 4,06,000 രൂപയുടെ വരുമാനമാണ്. പൂജ അവധിയോടനുബന്ധിച്ച് ഒക്ടോബർ 17 മുതൽ 21 വരെയുള്ള അഞ്ചുദിവസത്തിനിടെ 1191 പേരാണ് ഡബിൾ ഡെക്കർ ബസുകളിൽ യാത്ര ചെയ്തത്. നിലവിൽ രണ്ടു ഡബിൾ ഡെക്കർ ബസുകളാണ് മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിലേക്ക് സർവീസ് നടത്തുന്നത്.
മൂന്നാറിൽ നിന്നു കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ സഞ്ചാരികൾ ഏറെയെത്തുന്ന ആനയിറങ്കൽ ഡാമിനു സമീപം വരെയാണ് യാത്ര. യാത്രയിൽ കിടിലൻ സ്പോട്ടുകളായ അഞ്ചിടങ്ങളിലാണ് ബസ് നിർത്തുക. ഈ സമയം സഞ്ചാരികൾക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിന് കൂടുതൽ അവസരമുണ്ട്.
പ്രധാന റൂട്ടുകളും ടിക്കറ്റ് നിരക്കും
കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത. മുകൾ നിലയിലിരുന്ന യാത്ര ചെയ്യാൻ ഒരാൾക്ക് 400 രൂപയും താഴത്തെ നിലയിൽ 200 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. മുകൾ നിലയിൽ 38 സീറ്റും താഴത്തെ നിലയിൽ 12 സീറ്റുകളും ഉണ്ട്. 2025 ഫെബ്രുവരി എട്ടിനാണ് റോയൽ വ്യൂ ഡബിൾ ഡെക്കർ മൂന്നാറിൽ സർവീസ് ആരംഭിച്ചത്.
ഈ വർഷം ജനുവരി നാലിന് രണ്ടാമത്തെ ബസും സർവീസ് തുടങ്ങിയതോടെ കൂടുതൽ സഞ്ചാരികൾക്ക് ഡബിൾ ഡക്കർ ബസ് യാത്ര ആസ്വദിക്കാനായി. കെഎസ്ആർടിസിയുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് രാവിലെ 9 മുതൽ വൈകുന്നേരം 4.30 വരെയാണ് സർവീസ് നടത്തുന്നത്. ദിവസേന ആറ് സർവീസുകളാണ് രണ്ടു ബസുകളും കൂടി നടത്തുക. ഡബിൾ ഡെക്കറിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ടും കെഎസ്ആർടിസി വെബ്സൈറ്റിലൂടെയും (https://onlineksrtcswift.com/) ആപ്പിലൂടെയും മുൻകൂട്ടി യാത്ര ബുക്ക് ചെയ്യാൻ സാധിക്കും.
മൂന്നാർ ടൗണിലുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് എല്ലാ സർവീസുകളും ആരംഭിക്കുന്നത്. അവധിക്കാലത്തും വാരാന്ത്യങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടുന്നതിനാൽ കെഎസ്ആർടിസി യാത്ര ഔദ്യോഗിക വെബ്‌സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. മൂന്നാർ ടൗൺ, മാട്ടുപ്പെട്ടി പാതയിലെ പ്രധാന കാഴ്ചകൾ, വ്യൂ പോയിന്റുകൾ, തേയിലത്തോട്ടങ്ങൾ എന്നിവ കണ്ടുകൊണ്ട് ഒരു മണിക്കൂറോളം നീളുന്ന മനോഹരമായ യാത്ര ആസ്വദിക്കാം.
English Summary:
Munnar can now easily explore the misty hill station aboard KSRTC’s popular open-top double decker bus. Here is a step-by-step guide on ticket prices, daily schedules, and seat reservation tips for your next trip.