ചൂടത്ത് പാല് പെട്ടെന്ന് കേടാകുന്നുണ്ടോ? ഫ്രഷ് ആയി ഇരിക്കാൻ ഈ ട്രിക്കുകൾ പരീക്ഷിക്കൂ | Milk Spoiling Too Fast This Summer Heat, Simple Hacks to Keep It Fresh for Days Malayalam news - Malayalam Tv9

Kitchen Tips: ചൂടത്ത് പാല് പെട്ടെന്ന് കേടാകുന്നുണ്ടോ? ഫ്രഷ് ആയി ഇരിക്കാൻ ഈ ട്രിക്കുകൾ പരീക്ഷിക്കൂ

Published: 

24 Apr 2026 | 07:27 AM

Milk Storage Tips: പലരും പാൽ വാങ്ങിയാലുടൻ ഫ്രിഡ്ജിലേക്ക് നേരിട്ട് വെക്കുകയാണ് ചെയ്യുന്നത്. അത് പാൽകവറായാലും വീടുകളിൽ നിന്ന് വാങ്ങുന്നതായാലും. എന്നാൽ വേനൽക്കാലത്ത് പാൽ വാങ്ങിയാലുടൻ മറ്റൊരു പാത്രത്തിലേക്ക് പകർത്തി നന്നായി തിളപ്പിക്കുക. തിളപ്പിക്കുമ്പോൾ പാലിലുള്ള ബാക്ടീരിയകൾ നശിക്കുകയും പാൽ കേടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ശേഷം തണുത്ത ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക.

1 / 5
വേനൽക്കാലത്ത് വീട്ടമ്മമാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യമാണ് പാൽ പെട്ടെന്ന് കേടായി പോകുന്നത്. ചൂട് കൂടുമ്പോൾ പാലിനുള്ളിൽ ബാക്ടീരിയകൾ വേഗത്തിൽ വളരുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാൽ ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാൽ കേടാകാതെ ഒരു ദിവസം മുഴുവൻ നമുക്ക് സൂക്ഷിക്കാനാകും. അത് എന്തെല്ലാമെന്ന് നോക്കാം. (Image Credit Source: Getty Images)

2 / 5
പലരും പാൽ വാങ്ങിയാലുടൻ ഫ്രിഡ്ജിലേക്ക് നേരിട്ട് വെക്കുകയാണ് ചെയ്യുന്നത്. അത് പാൽകവറായാലും വീടുകളിൽ നിന്ന് വാങ്ങുന്നതായാലും. എന്നാൽ വേനൽക്കാലത്ത് പാൽ വാങ്ങിയാലുടൻ മറ്റൊരു പാത്രത്തിലേക്ക് പകർത്തി നന്നായി തിളപ്പിക്കുക. തിളപ്പിക്കുമ്പോൾ പാലിലുള്ള ബാക്ടീരിയകൾ നശിക്കുകയും പാൽ കേടാകാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ശേഷം തണുത്ത ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുക.

3 / 5
അതുപോലെ തന്നെ ഫ്രിഡ്ജിൻ്റെ വാതിലിലുള്ള ഷെൽഫുകളിൽ പാൽ പാത്രം വയ്ക്കുന്ന രീതി നിർത്തുക. കവർ പാലാണെങ്കിലും വാതിൽ സൈഡിൽ വയ്ക്കരുത്. കാരണം നമ്മൾ ഓരോ തവണയും ഫ്രിഡ്ജ് തുറക്കുമ്പോഴും അടയ്ക്കുമ്പോഴും ഏറ്റവും കൂടുതൽ താപനിലയിൽ വ്യത്യാസം വരുന്നത് ആ ഭാ​ഗത്താണ്. പാൽ എപ്പോഴും ഫ്രിഡ്ജിൻ്റെ ഉൾഭാഗത്തുള്ള തട്ടുകളിൽ വയ്ക്കുന്നതാണ് നല്ലത്. അവിടെ തണുപ്പ് സ്ഥിരമായിരിക്കും.

4 / 5
അമിതമായ ചൂടുള്ള ദിവസങ്ങളിൽ പാൽ ഒരു തവണ മാത്രം തിളപ്പിച്ചു വെച്ചാൽ മതിയാകില്ല. രാവിലെ തിളപ്പിച്ച പാൽ രാത്രിയാകുമ്പോഴേക്കും കേടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ വൈകുന്നേരം ഒരു തവണ കൂടി തിളപ്പിച്ചു വെക്കുന്നത് പാൽ പിറ്റേ ദിവസത്തേക്ക് കൂടി കേടാകാതിരിക്കാൻ സഹായിക്കും. ഫ്രിഡ്ജ് ഇല്ലാത്തവർ, ഒരു വലിയ പാത്രത്തിൽ തണുത്ത വെള്ളമെടുത്ത് അതിനുള്ളിൽ പാൽപാത്രം വക്കുക.

5 / 5
പാൽ തിളപ്പിക്കാൻ എടുക്കുന്ന പാത്രം പൂർണ്ണമായും വൃത്തിയുള്ളതായിരിക്കണം. കാരണം പാത്രത്തിൽ പഴയ പാലിൻ്റെ അംശമോ ഈർപ്പമോ ഉണ്ടെങ്കിൽ പുതിയ പാൽ വേഗത്തിൽ പിരിഞ്ഞുപോകാൻ കാരണമാകും. അതുപോലെ തന്നെ പാൽ തിളപ്പിക്കുന്നതിന് മുൻപ് പാത്രം തണുത്ത വെള്ളത്തിൽ ഒന്ന് കഴുകുന്നത് പാൽ അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കുന്നു.

Loading...
Unable to load recommendations.
Follow Us
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി