AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Health Tips: വെറും 15 മിനിറ്റ് നടത്തവും ഒരു കെട്ടിപ്പിടുത്തവും തരുന്ന മാറ്റം

Mindfulness and Self-Care Tips: വലിയ ചെലവുകളോ തയ്യാറെടുപ്പുകളോ ഇല്ലാതെ, ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ചെറിയ ശീലങ്ങളിലൂടെ (Self-care & Mindfulness) വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ലളിതമായ കുഞ്ഞു ശീലങ്ങൾ ഇതാ

Aswathy Balachandran
Aswathy Balachandran | Published: 07 Jun 2026 | 12:00 PM
ഉണർന്നിരിക്കുന്ന ഓരോ നിമിഷവും മാനസികസമ്മർദങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഇന്നത്തെ തലമുറയിൽ ഭൂരിഭാഗവും. മാനസികാരോഗ്യം വീണ്ടെടുക്കാനായി മെഡിറ്റേഷൻ, വ്യായാമം, സ്ലീപ്പിങ് ടെക്നിക്കുകൾ, ചെലവേറിയ ചികിത്സകൾ എന്നിവയിലേക്ക് ആളുകൾ തിരിയുമ്പോഴും പലർക്കും മനസ്സിന് പൂർണ്ണ സംതൃപ്തി കണ്ടെത്താൻ സാധിക്കാറില്ല. എന്നാൽ വലിയ ചെലവുകളോ തയ്യാറെടുപ്പുകളോ ഇല്ലാതെ, ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താവുന്ന ചെറിയ ശീലങ്ങളിലൂടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.  (Image Credit Source: Getty Images)

1 / 5
ദിവസവും വെറും 15 മിനിറ്റ് നടക്കുന്നത് ദിവസം മുഴുവൻ ആവശ്യമായ ഏകാഗ്രതയും ഊർജ്ജവും വർദ്ധിപ്പിക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നത് ഓർമ്മശക്തി, വൈജ്ഞാനികത, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുമെന്ന് എംആർഐ സ്കാനുകൾ സൂചിപ്പിക്കുന്നു.

2 / 5
ദിവസവും നമുക്ക് ലഭിച്ച നല്ല കാര്യങ്ങളെ ഓർത്ത് നന്ദി പ്രകടിപ്പിക്കുന്നതും അത് ഒരു ഡയറിയിലോ പുസ്തകത്തിലോ കുറിച്ചുവെക്കുന്നതും സന്തോഷവും പോസിറ്റീവ് വികാരങ്ങളും വർദ്ധിപ്പിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്താനും വിഷാദം, ഉത്കണ്ഠ, മാനസികസമ്മർദം എന്നിവ ഗണ്യമായി കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

3 / 5
അടുപ്പമുള്ളവരെ കെട്ടിപ്പിടിക്കുന്നത് (ആലിംഗനം), ഹസ്തദാനം നൽകുക, മസാജ് ചെയ്യുക തുടങ്ങിയ ശാരീരിക സ്പർശങ്ങൾ സ്ട്രെസ് ഹോർമോണായ 'കോർട്ടിസോളിന്റെ' അളവ് കുറയ്ക്കാൻ സഹായിക്കും. ശരീരവേദന, വിഷാദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കാൻ ഇത് മികച്ചതാണെന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

4 / 5
കൈകൾ കൊണ്ട് ക്രിയേറ്റീവ് ആയി ചെയ്യുന്ന കാര്യങ്ങൾ മനസ്സിന് ശാന്തത നൽകും. ചിത്രരചന, ക്രാഫ്റ്റ് ജോലികൾ, മൺപാത്ര നിർമ്മാണം തുടങ്ങിയവയിൽ ഏർപ്പെടുന്നത് ശരീരത്തിലെ സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും മാനസികോല്ലാസത്തിനും സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിൽ സന്തോഷം നൽകുന്ന ഹോർമോണായ 'എൻഡോർഫിനുകൾ' പുറത്തുവിടാൻ സഹായിക്കുമെന്ന് 2007-ൽ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നു. ഇത് ഒരു ആന്റിഡിപ്രസന്റ് ആയി പ്രവർത്തിക്കുകയും, ശരീരത്തിലെ രക്തയോട്ടം സജീവമാക്കി മികച്ച ഊർജ്ജം പകരുകയും ചെയ്യും.

5 / 5
Follow Us