7000mAh ബാറ്ററി, 32MP ഫ്രണ്ട് ക്യാമറ; മോട്ടറോള എഡ്ജ് 70 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Motorola Edge 70 Neo launched in India: കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണി ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോട്ടറോള എഡ്ജ് 70 സീരീസിലെ ഏറ്റവും പുതിയ മോഡൽ, മോട്ടറോള എഡ്ജ് 70 നിയോ (motorola edge 70 neo) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഹൈ ബ്രൈറ്റ്നസുള്ള കർവ്ഡ് ഡിസ്‌പ്ലേ, 7,000mAh ബാറ്ററി, MIL-STD-810H ഈട് എന്നിവയ്ക്ക് പ്രാധാന്യം നൽകി എത്തിയിരിക്കുന്ന ഒരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോണാണിത്.

മോട്ടറോള എഡ്ജ് സീരീസിലെ അഞ്ചാമത്തെ മോഡലാണ് എഡ്ജ് 70 നിയോ. പെർഫോമൻസിന് കൂടുതൽ പിന്തുണ ഉറപ്പാക്കാൻ 4,466mm² വേപ്പർ ചേംബർ കൂളിംഗ് സിസ്റ്റം, UFS 3.1 സ്റ്റോറേജ്, വെർച്വൽ റാം വിപുലീകരണത്തിനായി 'AI റാം ബൂസ്റ്റ് എന്നിവ ഇതിലുണ്ട്. കൂടാതെ സർക്കിൾ ടു സെർച്ച്, ഗൂഗിൾ ജെമിനി തുടങ്ങിയ AI ഫീച്ചറുകളും ലഭ്യമാണ്. (Image credit: Motorola)

പ്രധാന ഫീച്ചറുകൾ: 6.4 ഇഞ്ച് (2772 x 1272 പിക്സൽസ്) 1.5K എക്സ്ട്രീം AMOLED ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 5200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് നൽകിയിരിക്കുന്നത്.

2.5GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 7s ജെൻ 3 4nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB LPDDR5X റാം, 128GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. 3 OS അപ്‌ഡേറ്റുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് മോട്ടറോള വാഗ്ദാനം ചെയ്യുന്നുണ്ട്.

സോണി LYTIA 710 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS), 2MP മാക്രോ ക്യാമറ, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

IP64 റേറ്റിംഗ്, MIL-STD 810H സർട്ടിഫിക്കേഷൻ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 45W ടർബോ ചാർജിംഗോട് കൂടിയ 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

വില: മോട്ടോറോള എഡ്ജ് 70 നിയോയുടെ വില 40,999 രൂപയാണ്. മൗണ്ടൻ വ്യൂ, ഗ്രേ ലൈലാക്ക്, മിൽക്കി ബ്ലൂ, സേജ് എന്നീ കളർ ഓപ്ഷനുകളിൽ ഡിസംബർ 1-ന് ഉച്ചയ്ക്ക് 12:00 മണി മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട്, മോട്ടറോള വെബ്സൈറ്റ് എന്നിവ വഴി ഓൺലൈനായും റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള ഓഫ്‌ലൈൻ റീട്ടെയിൽ പങ്കാളികൾ വഴിയും ഇത് വാങ്ങാനാകും. ലോഞ്ച് ഓഫറിന്റെ ഭാഗമായി തുടക്കത്തിൽ മികച്ച ബാങ്ക് ഡിസ്കൗണ്ടുകൾ ലഭിക്കും.