Air Quality: കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായുഗുണനിലവാരം പഠിക്കും; വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം കൊച്ചി നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധർ സമിതിയെ നിയോഗിച്ച സംസ്ഥാന സർക്കാർ. ഈ നഗരങ്ങളിലെ വായ ഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാനും ആവശ്യമായ നടപടികൾ നിർദ്ദേശിക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണെ കൺവീനർ ആക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചി നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധർ സമിതിയെ നിയോഗിച്ച സംസ്ഥാന സർക്കാർ. ഈ നഗരങ്ങളിലെ വായ ഗുണനിലവാരം വിലയിരുത്താനും മലിനീകരണം നിയന്ത്രിക്കാനും ആവശ്യമായ നടപടികൾ നിർദ്ദേശിക്കാനാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സണെ കൺവീനർ ആക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ എനർജി ആൻഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർഫെലോ രാമസുബ്രഹ്മണ്യ അയ്യർ, കോഴിക്കോട് എൻ.ഐ.ടി.യിലെ ഡോ. ജോർജി കെ വർഗീസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ തിരുവനന്തപുരം കൊച്ചി നഗരങ്ങളിൽ ഉണ്ടായ വായു ഗുണനിലവാരത്തിലെ മാറ്റങ്ങൾ അതിന്റെ കാരണങ്ങൾ ഉറവിടം എന്നിവ സമിതി പരിശോധിക്കും.