മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം | Mumbai Metro to Connect International Airport When Will Lines 1A and 2 Start Service Malayalam news - Malayalam Tv9

Mumbai Metro: മുംബൈ മെട്രോ വിമാനത്താവളത്തിലേക്ക്; ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ നീക്കം

Published: 

16 Jun 2026 | 09:25 AM

Mumbai Metro Set for Major Expansion With Airport Link and New Lines 1A, 2: മുംബൈ മെട്രോയുടെ 12023 ലൈന്‍ നവംബര്‍ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സിബിഡി ബേലാപൂരിനെ പെന്‍ധാറുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആകെ നീളം 1.1 കിലോമീറ്ററാണ്. ഇതില്‍ 11 സ്‌റ്റേഷനുകളുമുണ്ട്. പുതിയ ലൈനുകള്‍ കൂടി വരുന്നതോടെ മുംബൈയിലുള്ളവരുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമുള്ളതാകും.

1 / 5
യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന തീരുമാനമെടുത്ത് മുംബൈ മെട്രോ അധികൃതര്‍. മെട്രോ സര്‍വീസുകള്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടി നീട്ടണമെന്ന് യാത്രക്കാര്‍ ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. ഇത് ഉടന്‍ നടപ്പാക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍ അധികൃതര്‍. പുതിയ രണ്ട് ലൈനുകള്‍ നിര്‍മിക്കാനുള്ള പദ്ധതിക്ക് മഹാരാഷ്ട്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലുള്ള ലൈന്‍ ഒന്നിന് പുറമെയാണിപ്പോള്‍ രണ്ട് ലൈനുകള്‍ കൂടി വരുന്നത്. (Image Credit Source: PTI)

2 / 5
സാഗര്‍ സംഗം മുതല്‍ സിബിഡി ബേലാപൂര്‍ വരെ നീളുന്നതാണ് മുംബൈ മെട്രോയുടെ ലൈന്‍ 1 എ. പെഡാര്‍ മുതല്‍ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം വരെയാണ് ലൈന്‍ 2 തീരുമാനിച്ചിരിക്കുന്നത്. ഈ രണ്ട് ലൈനുകള്‍ക്കായി 5,575 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സാഗര്‍ സംഗം മുതല്‍ എന്‍എംഐഎയുടെ കിഴക്കന്‍ പ്രവേശന കവാടം വരെ 13 സ്റ്റേഷനുകളുള്ള 28 കിലോമീറ്റര്‍ പാതയായിരിക്കും നിര്‍മിക്കുക.

3 / 5
മുംബൈ മെട്രോയുടെ 12023 ലൈന്‍ നവംബര്‍ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സിബിഡി ബേലാപൂരിനെ പെന്‍ധാറുമായി ബന്ധിപ്പിക്കുന്ന ഈ പാതയുടെ ആകെ നീളം 1.1 കിലോമീറ്ററാണ്. ഇതില്‍ 11 സ്‌റ്റേഷനുകളുമുണ്ട്. പുതിയ ലൈനുകള്‍ കൂടി വരുന്നതോടെ മുംബൈയിലുള്ളവരുടെ യാത്രകള്‍ കൂടുതല്‍ എളുപ്പമുള്ളതാകും. ഇതില്‍ ലൈന്‍ രണ്ടാണ് വിമാനത്താവളത്തിലേക്ക് പോകുന്നത്.

4 / 5
ഖാര്‍ഘര്‍, തലോജ, ബേലാപൂര്‍, നെരൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ പാത വലിയ സഹായം ചെയ്യും. നിലവിലുള്ള ലൈന്‍ 1 എന്‍എംഎഎ വരെ നീട്ടാനാണ് പദ്ധതി. ഇതിന് പുറമെ മുംബൈ മെട്രോ ലൈന്‍ 8, നിര്‍ദിഷ്ട ഗോള്‍ഡന്‍ ലൈന്‍ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തെ നേരിട്ട് എന്‍എംഐഎയുമായി ബന്ധിപ്പിക്കും.

5 / 5
നിലവിലുള്ള ലൈനില്‍ തിരക്കേറിയ സമയങ്ങളില്‍ അതായത് രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 5 മുതല്‍ 8 വരെയും ഓരോ 10 മിനിറ്റിലും ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓഫ് പീക്ക് അവറില്‍ 15 മിനിറ്റിലാണ് ട്രെയിന്‍ സര്‍വീസ്. ആദ്യ ട്രെയിന്‍ രാവിലെ 6 മണിക്ക് പെന്‍ധാറില്‍ നിന്നും പുറപ്പെടും. അവസാന ട്രെയിന്‍ സര്‍വീസ് രാത്രി 9.45നാണ്. ലൈന്‍ 1എയുടെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് പിന്നാലെ ലൈന്‍ രണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും.

Follow Us
താരനും പേനും പമ്പ കടക്കും! വീട്ടിൽ തന്നെയുണ്ട് മരുന്ന്
എഥനോള്‍ വാഹനങ്ങള്‍ക്ക് ദോഷമാണോ? മൈലേജ്, എഞ്ചിന്‍, വില അറിയേണ്ടതെല്ലാം
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി