AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: മടക്കിവെച്ച കുട വീണ്ടുമെടുക്കേണ്ടി വരും! മഴ വരുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്‌

Kerala Latest Rain Alert Today: പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Kerala Rain Alert: മടക്കിവെച്ച കുട വീണ്ടുമെടുക്കേണ്ടി വരും! മഴ വരുന്നു; വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്‌
Rain Alert September 14Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 14 Sep 2026 | 02:48 PM

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ (സെപ്തംബര്‍ 14 ഉച്ചയ്ക്ക് ഒന്ന് മുതല്‍ നാലു വരെ) വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ എട്ട് ജില്ലകളിലും മഴ സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം, കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരങ്ങളില്‍ നാളെ (സെപ്തംബര്‍ 15) രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ പ്രതീക്ഷിക്കാം.

മുന്നറിയിപ്പുള്ള തീരപ്രദേശങ്ങള്‍

  • തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)
  • കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)
  • കണ്ണൂർ – കാസര്‍കോട്‌ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും)

Also Read: Kerala Weather Update : പൊള്ളും ചൂടല്ല, ഇന്ന് ശക്തമായ മഴ, യെല്ലോ അലർട്ട് മൂന്നിടത്ത്; ഇന്നത്തെ കാലാവസ്ഥ

കന്യാകുമാരി തീരത്ത് നാളെ രാവിലെ 11.30 വരെ 1.4-1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറിത്താമസിക്കണം. മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്. തിരമാലകള്‍ ശക്തിപ്പെടുമ്പോള്‍ മത്സ്യബന്ധന യാനങ്ങള്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.

വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. അതുപോലെ, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ബീച്ചിലേക്കുള്ള യാത്രകള്‍, കടലിലേക്ക് ഇറങ്ങിയുള്ള വിനോദങ്ങള്‍ എന്നിവ പൂര്‍ണമായി ഒഴിവാക്കണം. തീരശോഷണത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് പ്രത്യേക ജാഗ്രത പുലര്‍ത്തണം.

English Summary

The India Meteorological Department has warned of rain and gusty winds in eight Kerala districts, including Pathanamthitta, Idukki, Ernakulam, Thrissur, Palakkad, Malappuram, Wayanad, and Kasaragod. High waves of up to 1.2 meters caused by the swell surge (Kallakkadal) phenomenon are expected along select coasts until September 15 night. Fishermen and coastal residents are advised to suspend fishing activities and move to safe locations if necessary. Beach tourism and entry into the sea are strictly prohibited during this period.

Follow Us