AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Thiruvananthapuram Metro: ഡിപിആർ സമർപ്പിച്ചു, തിരുവനന്തപുരം മെട്രോ എന്ന് യാഥാർത്ഥ്യമാകും?

Thiruvananthapuram Metro Update: കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നൽകുകയുള്ളൂ. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എംപിയിൽ ഈ ജനസംഖ്യ ഇല്ല. ഇതിനെ തുടർന്നാണ് സിഎംപി പുതുക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയോട് നിർദ്ദേശിച്ചത്.

Thiruvananthapuram Metro: ഡിപിആർ സമർപ്പിച്ചു, തിരുവനന്തപുരം മെട്രോ എന്ന് യാഥാർത്ഥ്യമാകും?
പ്രതീകാത്മക ചിത്രംImage Credit source: Credit: Puneet Vikram Singh/Moment/Getty Images
Nithya Vinu
Nithya Vinu | Published: 14 Sep 2026 | 02:39 PM

തലസ്ഥാന നിവാസികളുടെ ദീർഘനാളത്തെ ആവശ്യമായിരുന്ന മെട്രോയ്ക്ക് വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആർ -ഉം പുതുക്കിയ സമഗ്ര ഗതാഗത പദ്ധതി (സിഎംപി)-യും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സംസ്ഥാന സർക്കാരിന് സമർപ്പിച്ചുകഴിഞ്ഞു. . നേരത്തെ തയ്യാറാക്കിയ ഗതാഗത ചട്ടക്കൂടിൽ പ്രത്യേക മാറ്റങ്ങൾ വരുത്തണമെന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് പദ്ധതി പുതുക്കി വീണ്ടും സമർപ്പിച്ചത്.

കേന്ദ്ര നിയമം അനുസരിച്ച് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളിലെ മെട്രോ അനുവാദം നൽകുകയുള്ളൂ. എന്നാൽ തിരുവനന്തപുരം മെട്രോയ്ക്കായി കൊച്ചി മെട്രോ തയ്യാറാക്കിയ സി എംപിയിൽ ഈ ജനസംഖ്യ ഇല്ല. ഇതിനെ തുടർന്നാണ് സിഎംപി പുതുക്കാൻ സംസ്ഥാന സർക്കാർ കൊച്ചി മെട്രോയോട് നിർദ്ദേശിച്ചത്. പുതുക്കിയ സിഎംപിയിൽ വിശാലമായ നഗരമേഖലാ മാതൃകയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സമീപ പഞ്ചായത്തുകളെയും നഗരപ്രാന്ത മേഖലകളിലെ പ്രധാന ഗതാഗത ഇടനാഴികളെയും കൂടി പരിഗണിച്ചിട്ടുണ്ടെന്നാണ് വിവരം.

മെട്രോ എന്ന്?

പ്രവർത്തനങ്ങൾ കൃത്യസമയത്ത് നടന്നാൽ 2028-2029 ഓടെ ആദ്യഘട്ട സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ ഏകദേശം 3 വർഷം കൊണ്ട് ഒന്നാം ഘട്ടം പൂർത്തിയായേക്കും.

ALSO READ: ഭൂമിക്കടിയിലോ ആകാശപ്പാതയോ? തിരുവനന്തപുരം മെട്രോ, നീക്കങ്ങൾ ഇങ്ങനെ!

ഡിപിആർ സമർപ്പിച്ചതിന് ശേഷമുള്ള  നടപടികൾ

  1. ഡിപിആർ സർക്കാരിന്റെ മുന്നിലെത്തിയാൽ കെ.എം.ആർ.എൽ സമർപ്പിച്ച ഡിപിആർ സംസ്ഥാന മന്ത്രിസഭ പരിശോധിച്ച് അന്തിമ അംഗീകാരം നൽകും.
  2. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ശേഷം ഡിപിആർ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് അയക്കും.
  3. കേന്ദ്ര കാബിനറ്റിന്റെ അന്തിമ സാമ്പത്തിക അനുമതി ലഭിച്ച ശേഷമേ കേന്ദ്ര സാമ്പത്തിക സഹായത്തോടെയുള്ള പദ്ധതിയായി ഇത് ഔദ്യോഗികമായി മാറുകയുള്ളൂ.
  4. പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെയുള്ള സാമ്പത്തിക വിഹിതവും (വിദേശ വായ്പകളും ഉറപ്പാക്കും.
  5. അലൈൻമെന്റ് അനുസരിച്ച് സ്റ്റേഷനുകൾക്കും ഡിപ്പോയ്ക്കുമായി ആവശ്യമുള്ള ഭൂമി ഏറ്റെടുക്കൽ പ്രക്രിയ ആരംഭിക്കും.
  6. സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ടെൻഡറുകൾ ക്ഷണിക്കും.
  7. റൂട്ടിലെ മണ്ണ് പരിശോധന, സർവീസ് ലൈനുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ പൂർത്തിയാക്കി യഥാർത്ഥ നിർമ്മാണത്തിലേക്ക് കടക്കും.

മെട്രോ നേമത്തേക്കോ?

തിരുവനന്തപുരം നഗരത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെട്രോ റെയിൽ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുവുകയാണ്. കരമന-കഴക്കൂട്ടം, നേമം വഴിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പദ്ധതി നേമം റെയിൽവേ സ്റ്റേഷൻ വരെ നീട്ടുന്നത് ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുയരുന്നത്.

English Summary:

Thiruvananthapuram Metro Updates, if the project progresses as scheduled, the first phase of the metro service is expected to begin by 2028–2029. Once construction starts, the first phase could potentially be completed within approximately three years.

Follow Us