Mumbai Water Supply: മുംബൈയില്‍ വെള്ളം കിട്ടില്ല; 20 മണിക്കൂര്‍ ജലവിതരണം തടസപ്പെടും
Mumbai Water Crisis Update: 15% Supply Cut Due to Pumping Station Upgrade: പത്ത് പഴയ ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ നടക്കും. ആദ്യ ഘട്ടത്തില്‍ പത്ത് ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകളില്‍ നാലെണ്ണം മാറ്റിസ്ഥാപിക്കും. ഇത് പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 20 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

മുംബൈയില്‍ ജലവിതരണം തടസപ്പെട്ടു. പഞ്ച്രാപൂര്‍ മുംബൈ 3 പമ്പിങ് സ്റ്റേഷനില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൈദ്യുത ഉപകരണങ്ങള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ചെയ്യുന്നതിനാലാണ് ജലവിതരണത്തില്‍ തടസം നേരിടുന്നത്. മുംബൈയിലെ പല ഭാഗങ്ങളിലും താമസക്കാര്‍ക്ക് ലഭിക്കുന്ന വെള്ളത്തിന്റെ അളവില്‍ 15 ശതമാനം കുറവ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. (Image Credit Source: PTI)

പത്ത് പഴയ ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ നടക്കും. ആദ്യ ഘട്ടത്തില്‍ പത്ത് ഹൈടെന്‍ഷന്‍ കണ്‍ട്രോള്‍ പാനലുകളില്‍ നാലെണ്ണം മാറ്റിസ്ഥാപിക്കും. ഇത് പൂര്‍ത്തിയാക്കുന്നതിനായി ഏകദേശം 20 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. വെള്ളത്തിന്റെ അളവില്‍ കുറവ് വരാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

ജൂലൈ 28 ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ ജൂലൈ 29 ബുധനാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് ജലവിതരണം തടസപ്പെടുക. ഏകദേശം 20 മണിക്കൂര്‍ ജലവിതരണം ഉണ്ടായിരിക്കില്ല. ജലവിതരണത്തില്‍ 15 ശതമാനം കുറവ് വരുന്നതിനാല്‍ ആവശ്യത്തിന് വെള്ളം തികയാത്ത സാഹചര്യവും മുംബൈയിലെ താമസക്കാരെ തേടിയെത്താന്‍ സാധ്യതയുണ്ട്. അമിതമായി വെള്ളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായാല്‍ ജലവിതരണം സാധാരണ നിലയില്‍ പുനഃസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ തടസമില്ലാത്തതും കാര്യക്ഷമവുമായ ജലവിതരണം ഉറപ്പാക്കുന്നതിനായാണ് അറ്റക്കുറ്റപ്പണികള്‍ നടത്തുന്നതെന്ന് ബിഎംസി അറിയിച്ചു. 20 മണിക്കൂറിനുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കാനാണ് ബിഎംസി ലക്ഷ്യമിടുന്നത്.

അതേസമയം, മുംബൈയിലെ ഏഴ് ജലസംഭരണികളിലെയും സംഭരണശേഷി തിങ്കളാഴ്ച 88.40 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് നഗരത്തിലെ ജലവിതരണം തടസമില്ലാതെ വരും ദിവസങ്ങളില്‍ തുടരുമെന്ന ഉറപ്പ് നല്‍കുന്നു. ബിഎംസി പുറത്തുവിട്ട കണക്കനുസരിച്ച് ഏഴ് ജലസംഭരണികളിലും തിങ്കളാഴ്ച 12,79,534 ലിറ്റര്‍ വെള്ളം ഉണ്ടായിരുന്നു.