20-കളിൽ വരുത്തുന്ന തെറ്റുകൾ ഭാവിയിൽ തരും എട്ടിൻ്റെ പണി; ഒഴിവാക്കേണ്ട കാര്യങ്ങൾ | Must avoid things in your age of 20 and 30, know what happened to your body and skin Malayalam news - Malayalam Tv9

Health Tips: 20-കളിൽ വരുത്തുന്ന തെറ്റുകൾ ഭാവിയിൽ തരും എട്ടിൻ്റെ പണി; ഒഴിവാക്കേണ്ട കാര്യങ്ങൾ

Published: 

11 Jul 2026 | 10:47 AM

Health Care Tips In Younger Age: ഈ പ്രായത്തിലാണ് ഊർജ്ജവും പ്രതിരോധശേഷിയും ചർമ്മത്തിൻ്റെ ആരോ​ഗ്യവും എല്ലാം ഏറ്റവും മനോഹരമായി കാണുന്നത്. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ എന്ത് തെറ്റായ ശീലങ്ങൾ തുടർന്നാലും ശരീരം പെട്ടെന്ന് അതിൻ്റെ ദോഷഫലങ്ങൾ നമ്മെ കാട്ടിത്തരണമെന്നില്ല. പക്ഷേ ഒരു 40 കഴിയുമ്പോഴോ അല്ലെങ്കിൽ 35 കഴിയുമ്പോഴേക്കും ഈ തെറ്റുകളോർത്ത് നിങ്ങൾ കരയേണ്ടിവരും. ശീലങ്ങൾ നല്ലതായാൽ അതിൻ്റെ ​ഗുണങ്ങൾ ഭാവിയിൽ നമ്മെ ബലവാനാക്കും.

1 / 5
നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് യൗവനം. ഈ പ്രായത്തിലാണ് ഊർജ്ജവും പ്രതിരോധശേഷിയും ചർമ്മത്തിൻ്റെ ആരോ​ഗ്യവും എല്ലാം ഏറ്റവും മനോഹരമായി കാണുന്നത്. അതുകൊണ്ടുതന്നെ ഈ പ്രായത്തിൽ എന്ത് തെറ്റായ ശീലങ്ങൾ തുടർന്നാലും ശരീരം പെട്ടെന്ന് അതിൻ്റെ ദോഷഫലങ്ങൾ നമ്മെ കാട്ടിത്തരണമെന്നില്ല. പക്ഷേ ഒരു 40 കഴിയുമ്പോഴോ അല്ലെങ്കിൽ 35 കഴിയുമ്പോഴേക്കും ഈ തെറ്റുകളോർത്ത് നിങ്ങൾ കരയേണ്ടിവരും. (Image Credit Source: Getty Images)

2 / 5
ഇരുപതുകളിൽ നമ്മൾ വരുത്തുന്ന ജീവിതശൈലിയിലെ ചില തെറ്റുകൾ മുപ്പതുകളിലേക്കും നാൽപ്പതുകളിലേക്കും കടക്കുമ്പോൾ വിട്ടുമാറാത്ത രോഗങ്ങളായും അകാല വാർദ്ധക്യമായും നമുക്ക് നല്ല പണി തരുമെന്നതാണ് സത്യം. യൗവനവും ആരോഗ്യവും നിലനിർത്താൻ നമ്മുടെ നല്ല പ്രായത്തിൽ തന്നെ മാറ്റേണ്ട തെറ്റുകളും അവയ്ക്കുള്ള പരിഹാരങ്ങളും നമുക്ക് നോക്കാം. ശീലങ്ങൾ നല്ലതായാൽ അതിൻ്റെ ​ഗുണങ്ങൾ ഭാവിയിൽ നമ്മെ ബലവാനാക്കും.

3 / 5
നൂഡിൽസ്, ഫ്രൈഡ് ചിക്കൻ, പ്രോസസ്സ്ഡ് ഫുഡ്, അമിതമായ മധുരം എന്നിവ യൗവനത്തിൽ നമ്മുടെ ജീവിത്തിൻ്റെ ഭാഗമായി മാറാറുണ്ട്. അതേസമയം പെട്ടെന്ന് തടി കുറയ്ക്കാൻ വേണ്ടി ശാസ്ത്രീയമല്ലാത്ത രീതിയിൽ പട്ടിണി കിടക്കുന്ന ശീലവും ഈ പ്രായക്കാർക്കിടയിൽ തന്നെയാണ് കണ്ടുവരുന്നത്. നിങ്ങൾക്ക് ഈ ശീലമുണ്ടെങ്ക്ൽ അവ ശരീരത്തിലെ മെറ്റബോളിസത്തെ തകിടം മറിക്കും. 30-കളിലേക്ക് കടക്കുമ്പോൾ തന്നെ പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, ഫാറ്റി ലിവർ എന്നിവയ്ക്ക് ഇത് കാരണമാകും.

4 / 5
ഒടിടി പ്ലാറ്റ്‌ഫോമുകളും സോഷ്യൽ മീഡിയ റീലുകളും കണ്ട് രാത്രി 2-3 മണി വരെ ഉണർന്നിരിക്കുന്നത് ഇന്നത്തെ ചെറുപ്പക്കാരിലെ പ്രധാന ശീലമാണ്. 7-8 മണിക്കൂർ നീണ്ട ഉറക്കം ഈ പ്രായത്തിൽ പലർക്കും കിട്ടാറില്ല. ഉറക്കക്കുറവ് ശരീരത്തിലെ കോർട്ടിസോൾ അളവ് കൂട്ടും. ഇത് ചർമ്മത്തിന്റെ തിളക്കം കുറയ്ക്കുകയും, കണ്ണിന് താഴെ കറുത്ത പാടുകൾ ഉണ്ടാക്കുകയും, മുപ്പതുകളിൽ വാർദ്ധക്യ സഹചമായ ലക്ഷണങ്ങൾ തോന്നിപ്പിക്കുകയും ചെയ്യും. കൂടാതെ കടുത്ത ഡിപ്രഷനിലേക്കും ശ്രദ്ധക്കുറവിലേക്കും ഇത് നയിക്കും.

5 / 5
പഠനത്തിൻ്റെയോ പുതിയ ജോലിയുടെയോ ഭാഗമായി മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കുക, വ്യായാമം പൂർണ്ണമായി ഒഴിവാക്കുക. കരിയറിനെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ കാരണം സ്ട്രെസ്സ് കൂട്ടുക. ഇതെല്ലാം ഭാവിയിൽ ദോഷം ചെയ്യും. വ്യായാമം ചെയ്യാതിരുന്നാൽ എല്ലുകളുടെയും പേശികളുടെയും ബലം കുറയും. ഇത് മുപ്പതുകളിൽ തന്നെ വിട്ടുമാറാത്ത നടുവേദന, കഴുത്തുവേദന, സന്ധിവാതം എന്നിവയിലേക്ക് നയിക്കും. അമിത സ്ട്രെസ്സ് ഭാവിയിൽ ബിപി, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ഓണസദ്യയിൽ ഉപ്പ് ചേർക്കാത്ത വിഭവം
ഇലയിടൽ മുതൽ പായസം വരെ: ഓണസദ്യ കഴിക്കേണ്ട ശരിയായ ക്രമം
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി