KIA Carens CNG : 25 കിലോ മീറ്റർ മൈലേജും ഒരു ലോഡ് ഫീച്ചറുകളും, കിയ കാരൻസ് – ക്ലാവിസ് സി.എൻ.ജി എത്തി
New Kia Carens, Clavis CNG: കൂടുതൽ പേർക്ക് യാത്ര ചെയ്യുകയും വേണം എന്നാൽ മൈലേജിൽ കുറവും ഉണ്ടാകാൻ പാടില്ല. ഈ കണ്ടീഷനുകളിൽ ഒരു വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു മികച്ച ഓപ്ഷനുമായി കിയ രംഗത്തെത്തിയിരിക്കുകയാണ്. കിയ തങ്ങളുടെ ഏറ്റവും ജനപ്രിയമായ സെവൻ സീറ്റർ വാഹനത്തിന്റെ സിഎൻജി പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

കിയ കാരൻസ് , ക്ലാവിസ് മോഡലുകളുടെ സിഎൻജി വകഭേദമാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കിയ കാരൻസിന് 12.12 ലക്ഷം രൂപ മുതലലും കിയ ക്ലാവിസിന് 12.39 ലക്ഷം രൂപ മുതലുമാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ( Image Credit Source KIA Website )

60 ലിറ്റർ സിഎൻജി ടാങ്ക് ആണ് ഇരുവാഹനങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ എൻജിനിൽ സിക്സ് സ്പീഡ് മാനുവൽ ഗിയർബോക്സ് ആണ് കാരൻസിലും, കാരൻസ് ക്ലാവിസിലും വരുന്നത്. ഈ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ തന്നെ കീഴയുടെ ഷോറൂമുകൾ വഴി ബുക്ക് ചെയ്യാൻ കഴിയും.

കാരൻസിന്റെ എല്ലാ വേരിയന്റുകളിലും സിഎൻജി പവർ ട്രെയിൻ ലഭ്യമല്ല. പ്രീമിയം വേരിയന്റായ O യിൽ മാത്രമാണ് ഫാക്ടറി ഫിറ്റഡ് സിഎൻജി ഓപ്ഷൻ ലഭ്യമാകുന്നത്. ക്യാരൻസ് ക്ലാവിസിലേക്ക് വന്നാൽ എച്ച്.ടി.ഇ, എച്ച്.ടി.ഇ O എന്നീ വേദികളിൽ സിഎൻജി ഓപ്ഷൻ വരുന്നു.

ഇതേ മോഡലുകളുടെ പെട്രോൾ മാനുവൽ പതിപ്പിനെക്കാൾ ഏകദേശം ഒരു ലക്ഷം രൂപയാണ് വാഹനത്തിന് അധികമായി വില വരുന്നത്. വാഹനത്തിന്റെ പെർഫോമൻസിന്റെ കാര്യത്തിലേക്ക് വന്നാൽ, 96 എച്ച്.പി പവറും 123 ന്യൂട്ടൻ മീറ്റർ ടോർക്കും വിവാഹം വാഗ്ദാനം ചെയ്യുന്നു

മറ്റൊരു സവിശേഷത സിഎൻജി ഓപ്ഷൻ കാരണം വാഹനത്തിന്റെ ബൂട്ട് സ്പേസിൽ കുറവ് സംഭവിച്ചിട്ടില്ല എന്നുള്ളതാണ്. ബൂട്ട് ഫ്ലോറിൽ ആണ് വാഹനങ്ങളുടെ സിഎൻജിയുടെ അംഗങ്ങൾ ഘടിപ്പിച്ചിരിക്കുന്നത്. 116 ലിറ്റർ അല്ലെങ്കിൽ സ്പേസ് ആണ് വാഹനത്തിന് ഉള്ളത്. ഇനി മൈലേജ് പരിശോധിച്ചാൽ ഒരു കിലോഗ്രാം സിഎൻജിക്ക് 22 മുതൽ 25 കിലോമീറ്റർ വരെ മൈലേജ് ആണ് ഈ മോഡലുകൾ വാഗ്ദാനം ചെയ്യുന്നത്.